Image

ദൃശ്യം 2 ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല, ശുദ്ധ പോക്രിത്തരമാണന്ന് ഹരീഷ് വാസുദേവന്‍

Published on 21 February, 2021
ദൃശ്യം 2 ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല, ശുദ്ധ പോക്രിത്തരമാണന്ന് ഹരീഷ് വാസുദേവന്‍
കൊച്ചി: പ്രേക്ഷകര്‍ ഏരെ നാളായി കാത്തിരുന്ന ജീത്തുജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ദിവസങ്ങള്‍ക്ക് മുമ്ബാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ മികവിന് അഭിനന്ദിച്ച്‌ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ എന്ന വിശേഷണവും ചിത്രത്തെ തേടിയെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിന്റെ വിമര്‍ശനം. സംവിധായകന്‍ ജീത്തു ജോസഫിനെയും ഹരീഷ് വിമര്‍ശിക്കുന്നുണ്ട്
അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ല്‍. അതൊരു ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല, പോട്ടെ. പോപ്പുലര്‍ സിനിമയില്‍ സംവിധായകന്‍ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.

പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരില്‍, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടില്‍ എമ്ബാടും ബഗ് വെയ്ക്കുക, വോയ്സ് റിക്കാര്‍ഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും 'നിയമത്തിനു മുന്നില്‍ തെളിവ് മൂല്യമില്ല - ലീഡ് കിട്ടാനാണ്' എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവല്‍ക്കരിക്കുന്നുണ്ട്.

ശുദ്ധ പോക്രിത്തരമാണ്. 'സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല' എന്നു ഐജി ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചത്.സത്യം പറഞ്ഞാല്‍, ജോര്‍ജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താല്‍ ഐജി യുടെ ജോലി തെറിക്കേണ്ടതാണ്. പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്‌റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാന്‍ അവസരം നല്‍കുന്നത് ക്രൈം കുറയ്ക്കാന്‍ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്‌കളങ്ക ഊളകള്‍ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്.

എന്‍ബി: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകള്‍ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിള്‍ ചെയ്തു നോക്കണം.
അതേസമയം, മികച്ച പ്രതികരണമാണ് ചിത്രത്തെ തേടിയെത്തുന്നത്. പ്രമുഖ സംവിധായകരും നടന്മാരും ചിത്രത്തെ അഭിനന്ദിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക