Image

ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)

Published on 20 February, 2021
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)

ദ്രുശ്യും-2  ആമസോൺ പ്രൈമിൽ കണ്ടു. പറയട്ടെ, ലാലിൻറെ ഭംഗി അല്ല, നോട്ടവും,  അല്ലെങ്കിൽ മുഖത്ത്  വരുന്ന ചില രൂപ ഭാവങ്ങളും  നമുക്ക് ചിന്തിക്കാവുന്നതിൽ  അപ്പുറം. 

എന്നും എന്റെ ഇഷ്ടതാരം നസീർ സർ തന്നെ. അതിനു ശേഷം ഞാൻ ഇഷ്ടപെടുന്ന നടൻ മമ്മൂട്ടി. ചിലപ്പോൾ, അദ്ദേഹത്തിനോടുള്ള സുഹൃത് ബന്ധമാകാം, അല്ലെങ്കിൽ, എന്റെ കോളേജ് മേറ്റ് ആയ സ്റ്റാൻലി കളത്തറയൂമായുള്ള അടുപ്പം കൊണ്ടാകാം. സ്റ്റാൻലിയും മമ്മൂട്ടിയും അയൽക്കാർ.

ദൃശ്യം 2 ൽ കുട്ടികൾ  പ്രായമാകുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ജോർജ് കുട്ടിയുടെ രണ്ടാമത്തെ മകൾ നന്നായി അവതരിപ്പിച്ചു. അച്ഛന്റെ അടുത്തേക്ക് രാവിലെ ചെല്ലുമ്പോൾ മകളുടെ നൈറ്റ് ഡ്രസ്സ് അമ്മയുടെ കണ്ണിൽ പെടുന്നതും അവളെ അമ്മ താക്കീതു ചെയ്യുന്നതും അമ്മയായി വന്ന  മീന യഥാതഥമാക്കി. 

അച്ഛൻ എപ്പോഴു൦  കൂടെ ഉണ്ടാകും,  എന്ന് ഉറപ്പാക്കിയാണ്, അച്ഛന്റെ വേഷം ലാൽ അവസാനിപ്പിക്കുന്നത്.
ലാലിനെ ഒരിക്കലും നാണം കുണുങ്ങി എന്ന്  കണ്ടുകൂടാ. അദ്ദേഹത്തിന്റെ മുഹൂർത്തങ്ങൾ ഒപ്പി എടുക്കാൻ ക്യാമെറക്കുപോലും ഭയം.

ചൈന പോലും അവരുടെ ഭാഷയിൽ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം. ഒരിക്കലും ഒരു നടനും ചെയ്യാൻ കഴിയാത്ത ഭാവം. കുടുംബത്തെ  സംരക്ഷിക്കാൻ  ചെയ്യുന്ന കഷ്ടപാടുകൾ. എല്ലാം തീർന്നു എന്ന് വിചാരിച്ച ജോർജെ കുട്ടി  കുടുംബത്തെ  രക്ഷിക്കാൻ  വീണ്ടും പോലീസ് വലയത്തിൽ ആകുന്നു. ഒരിക്കലും  മറ്റൊരു നടന് ഇത് പോലൊരു ജോർജ് കുട്ടി ആകാൻ പറ്റില്ല. 

മുഴുവൻ ഭാരങ്ങളും ഏറ്റുവാങ്ങി, ഈ അവസരത്തിൽ എന്ത് ചെയ്യണമെന്നറിയാതെ നാം കടന്നു പോകുമ്പോൾ, ഒരു അച്ഛനായി നമ്മളിലൂടെ അദ്ദേഹം ജീവിക്കുകയാണ്. കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. ഐ.ജി ആയി മുരളി ഗോപിയും  നന്നായി. ആന്റണി പെരുമ്പാവൂരും വേഷം മുഷിപ്പിച്ചിട്ടില്ല. ജോർജിന്റെ ഇളയ മകൾ ഒരു ന്യൂ ജെൻ റോൾ  നന്നായി കൊണ്ടുവന്നു. അമേരിക്കയിൽ എവിടെയോ കണ്ട മുഖം.  മൂത്തമകൾ, കുടുംബത്തെ വല്ലാതെ  സമ്മർദത്തിൽ ആക്കും.

സംവിധായകൻ   ജിത്തു ജോസഫ് കഥ മെനയുന്നതും ആ കഥയിലൂടെ ജോർജ് കുട്ടി എന്ന കുടുംബ നാഥനെ സാങ്കേതികമായി കുറ്റ വിമുക്തനാക്കുന്നതിൽ നന്നായി വിജയിച്ചു. ഇതുപോലെ ഉള്ള കഥകൾ രചിക്കാൻ, ഒരു വക്കിലിനോ അല്ലെങ്കിൽ ഒരു കുറ്റന്വേഷണാ  വിദഗ്ധനോ  മാത്രമേ കഴിയു എന്ന് നാം വിചാരിക്കുന്നു എങ്കിൽ, അവിടെയാണ് ജിത്തു ജോസെഫിന്റെ വിജയം. അവസാനം വരെ സസ്പെൻസ് കളയാതെ നന്നായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ദ്ര്യശ്യും ഒന്നാം ഭാഗത്തിൽ ഉണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ, ഷാജോൺ  രണ്ടാം ഭാഗത്തിൽ ഇല്ല. ആ കുറവ് നമ്മുക്ക് തോന്നില്ല. അത്  ചിന്തിക്കാനുള്ള അവസരം സസ്പെൻസിനിടയിൽ നമുക്കുണ്ടാകില്ല. കഥ മുന്നോട്ടു കൊണ്ട് പോകുന്ന  വരുൺ പ്രഭാകറും ഇല്ല. വരുണിന്റെ മരണമാണല്ലോ കഥയുടെ കാതൽ.  മരിച്ചയാൾ  തിരിച്ചു വരില്ലല്ലോ.

ഒരിക്കൽ പിടിക്കപ്പെടും എന്ന ധാരണയിൽ തന്നെ ആണ് ജോർജ് കുട്ടി ദൃശ്യം  രണ്ടാം ഭാഗത്തിൽ വരുന്നത്. കേസിന്റെ തുടർഭാഗം പിടിക്കപ്പെടും എന്നുള്ളതിനാൽ അദ്ദേഹം മറ്റൊരു പുസ്തക പ്രകാശനത്തിലൂടെ കേസിന്റെ  ഗതി മാറ്റുന്നു. പോലീസിന്റെ തുടർ അന്വേഷണം പുസ്തകത്തിലെ കഥയുമായി, ഒന്നായി വരുമ്പോൾ കേസിന്റെ ഗതി തന്നെ മാറുന്നു. സായ് കുമാർ തന്റെ വേഷം ചെറുതെങ്കിലും, ഭംഗിയായി അവതരിപ്പിക്കുന്നു. 

സോണി കുളക്കട  എന്ന അസോസിയേറ്റ്  ഡയറക്ടർ ദ്ര്യശ്യും ഒന്നിലുടെ തന്റെ അരങ്ങേറ്റം തുടങ്ങുന്നു. അതിനു ശേഷം കൊട്ടാരക്കര സ്വദേശി ആയ സോണി, ലൈല ഓ ലൈല, അവതാരം  തുടങ്ങി  മറ്റു പല മലയാളം പടങ്ങളിലും  മറ്റു തമിഴ് ചത്രങ്ങളിലും തന്റെ  സ്വാധീനം അറിയിച്ചിട്ടുണ്ട്. ലൈല ഓ ലൈല യിൽ ഡയറക്ടർ ജോഷിയുടെ കൂടെ അസോസിയേറ്റ്  ആയി.  പതിനഞ്ചു വർഷമായി വളരെ അടുത്ത ബന്ധം എനിക്ക് അദ്ദേഹമായുണ്ട്. ലാലിന് വളരെ അടുപ്പമുള്ള വ്യക്തി. കമ്പ്യൂട്ടറിൽ ഡിഗ്രിയുള്ള അദ്ദേഹം അവിചാരിതമായാണ് ഈ  ഫീൽഡിൽ കാലുറപ്പിക്കുന്നത് . സോണി പടവുകൾ കയറട്ടെ! നല്ലൊരു ഭാവി ആശംസിക്കുന്നു. 

രണ്ടാം ഭാഗത്തിൽ , പോലീസ് ഓഫീസർ മാർ  മാറിവരുന്നു . സിദ്ധിക് തന്റെ വേഷം നന്നായി അവതരിപ്പിച്ചു.  മകൻ മരിച്ചാലും, ജോർജ് കുട്ടിയുടെ  കുടുംബ ബന്ധത്തിന്റെ ആഴവും വ്യാപ്തിയും നിരപരാധിയായ ഒരു കുടുംബത്തിന് പറ്റിയ, അല്ലെങ്കിൽ തന്റെ മകന്റെ കുറ്റമായി പറഞ്ഞില്ലെങ്കിൽ കൂടി അംഗീകരിക്കുന്നു. എന്നാൽ പത്തു മാസം ചുമന്നു  പ്രസവിച്ച അമ്മയോളും വരുമോ അച്ഛന്റെ സ്നേഹം. 

ഇവിടെ മകന്റെ മരണത്തിൽ രുദ്ര ഭാവമായി മാറുന്ന  അമ്മയുടെ വേഷം അവതരിപ്പിച്ച ആശ ശരത്തിനെ ഏതൊരമ്മയും സ്നേഹിക്കും. മുൻ ഐജി ആയി ആശ ശരത് ആ വേഷം ഭംഗിയാക്കി. ഒരു മുൻ ഐജി മറ്റു ഉന്നത പോലീസ് ഓഫീസെഴ്സിന്റെ മുൻപിൽ വെച്ച് ഒരു കുറ്റവാളിയെ, അല്ലെങ്കിൽ കുറ്റാരോപിതനായ ഒരു വ്യക്തിയെ ദേഹോപദ്രവും ഏല്പിക്കുന്നതിൽ ഒരു അപാകത ഇല്ലേ? 

ദ്ര്യശ്യം ഒന്നിലെ കഥാപാത്രങ്ങൾ ആറു വർഷത്തിന് ശേഷം മേക്കപ്പിലുടെ എല്ലാം പരിഹരിച്ചു. ജോർജുകുട്ടിയുടെ മക്കളുടെ പ്രായത്തിലും അത് നമ്മളെ ബോധ്യപെടുത്തുന്നു. ഇളയ മകൾ കുറുമ്പ് കാട്ടുമ്പോഴു൦, അവള് പ്രായമായി എന്ന് നമ്മളും  തിരിച്ചറിയയുന്നു. എന്നാൽ അച്ഛന് അവൾ എന്നും കുട്ടി തന്നെ. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക