Image

ടി.കെ രാജീവ് കുമാര്‍ ചിത്രത്തില്‍ ഷെയിന്‍ നിഗം നായകനാകുന്നു

Published on 20 February, 2021
ടി.കെ രാജീവ് കുമാര്‍ ചിത്രത്തില്‍ ഷെയിന്‍ നിഗം നായകനാകുന്നു
ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയിന്‍ നിഗം നായകനാകുന്നു. 24 ഫ്രെയിംസിന്‍്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണദാസ് പങ്കിയുടെ രചനയില്‍ എത്തുന്ന ചിത്രത്തിന്‍്റെ പേര് പുറത്ത് വിട്ടിട്ടില്ല.

സുദീപ് ഇളമണ്‍ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.

പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജീവ് കോവിലകം, സൗണ്ട് ഡിസൈനര്‍- അജിത് ഏബ്രഹാം, വിഷ്വല്‍ ഡിസൈനര്‍- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍, പ്രൊഡക്ഷന്‍ കണ്ടോളര്‍- പ്രതാപന്‍ കല്ലിയൂര്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക