Image

കുടുംബത്തിനൊപ്പം ഹോം തിയറ്ററില്‍ സിനിമ കണ്ട് മോഹന്‍ലാല്‍, കൂടെ പ്രിയദര്‍ശനും

Published on 20 February, 2021
കുടുംബത്തിനൊപ്പം ഹോം തിയറ്ററില്‍ സിനിമ കണ്ട് മോഹന്‍ലാല്‍, കൂടെ പ്രിയദര്‍ശനും
ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനോടകം ലോകത്തെ വിവിധ ഭാ​ഗങ്ങളില്‍ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ കുടുംബസമേതം സിനിമ കാണുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

ഞാന്‍ എന്റെ കുടുംബത്തിനൊപ്പം ദ‌ൃശ്യം 2 കാണുന്നു, നിങ്ങളോ? എന്ന അടിക്കുറിപ്പിലാണ് മോഹന്‍ലാല്‍ വിഡിയോ പോസ്റ്റ് ചെയ്തത്. വീട്ടിലെ ഹോം തിയറ്ററില്‍ ഇരുന്നാണ് താരം സിനിമ കാണുന്നത്. ഭാര്യ സുചിത്ര മക്കളായ പ്രണവ്, വിസ്മയ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ പ്രിയദര്‍ശനും വിഡിയോയിലുണ്ട്. തിയറ്ററിന്റെ മുന്‍ നിരയിലാണ് പ്രണവ് ഇരിക്കുന്നത്. സുചിത്രയ്ക്കും പ്രിയദര്‍ശനുമൊപ്പമാണ് പുറകിലെ നിരയില്‍ ഇരുന്നാണ് മോഹന്‍ലാല്‍ സിനിമ കാണുന്നത്.

വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിനേയു ജിത്തു ജോസഫിനേയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ് പോസ്റ്റിന് താഴെ. 18നാണ് ദൃശ്യം 2 ആരാധകരിലേക്ക് എത്തിയത്. ആദ്യ ഭാ​ഗത്തെ പോലെ സസ്പെന്‍സ് നിറഞ്ഞ ചിത്രം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രം സൂപ്പര്‍ഹിറ്റായി മാറിയതോടെ ആരാധകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് കുറിപ്പും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. നല്ല സിനിമകളെ ലോകമെമ്ബാടുമുള്ള സിനിമാ പ്രേമികള്‍ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയമെന്നാണ് താരം കുറിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക