Image

ദൃശ്യം 2 തെലുങ്കിലേക്ക് ; വെങ്കിടേഷ് നായകന്‍

Published on 19 February, 2021
ദൃശ്യം 2 തെലുങ്കിലേക്ക് ; വെങ്കിടേഷ് നായകന്‍
ദൃശ്യം 2 റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീത്തു ജോസഫ് തന്നെയായിരിക്കും തെലുങ്കിലും സംവിധാനം.

ആന്‍റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വെങ്കിടേഷ് ആണ് നായകനായി എത്തുന്നത് .ദൃശ്യത്തിന്‍റെ ആദ്യ ഭാഗം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്.

ആദ്യ ഭാഗത്തിലും വെങ്കടേഷ് തന്നെയായിരുന്നു നായകന്‍. മീനയും രണ്ടാം ഭാഗത്തില്‍ വേഷമിടും. നദിയ മൊയ്തു ആണ് ആശ ശരത്തിന്‍റെ റോളില്‍ അഭിനയിച്ചത്. എസ്തറും തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ സിനിമയെ കുറിച്ച്‌ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക