Image

ക്രിസ്ത്യൻ നാഷണലിസം (ദേശീയത) അമേരിക്കയിൽ-1 (ആൻഡ്രു)

Published on 18 February, 2021
ക്രിസ്ത്യൻ നാഷണലിസം (ദേശീയത) അമേരിക്കയിൽ-1 (ആൻഡ്രു)
ക്രിസ്ത്യൻ ദേശീയത എന്നത് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്,- “അമേരിക്കൻ രാഷ്ട്രത്തിൻറ്റെ അടിസ്ഥാനം  ക്രിസ്തുമതമാണ്,  അതിനാൽ നമ്മുടെ ക്രിസ്തീയ പൈതൃകം നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം  സർക്കാരിൽ നിക്ഷിപ്തമാണ്''-.  ഇതാണ് അവരുടെ നിലപാട്. എന്നാൽ അമേരിക്കൻ ഭരണഘടനയിൽ ഇങ്ങനെ വല്ലതും വിവക്ഷിക്കുന്നുണ്ടോ എന്ന് നോക്കിയാൽ ഇല്ല എന്ന് കാണാം. അമേരിക്ക ഒരിക്കലും ഒരു ക്രിസ്ത്യൻ രാജ്യം ആയിരുന്നില്ല.

 ക്രിസ്ത്യൻ ദേശീയവാദം ഒരു വിഹഗ വീക്ഷണം:
ദൈവത്തിൻറ്റെ പ്രത്യേക നിയോഗമാണ് അമേരിക്കയെ കണ്ടുപിടിക്കാൻ ഉള്ള കാരണം. അമേരിക്കൻ കിസ്ത്യൻ ദേവാലയങ്ങളിൽ വിശുദ്ധ സ്ഥലത്തു അമേരിക്കൻ പതാക കാണാം. ഒറ്റ നോട്ടത്തിൽ നിഷ്കളങ്കമായ രാജ്യ സ്നേഹം എന്ന് എല്ലാവരും തെറ്റിദ്ധരിക്കുകയും ചെയ്യും.  മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര് തിരിക്കലും  അല്ല അത്. ക്രിസ്തിയാനിറ്റിയും അമേരിക്കൻ ഭരണവും രണ്ട് അല്ല ഒന്നാണ് എന്ന് അത്  നിഗൂഡമായി പ്രഖ്യാപിക്കുന്നു. അതാണോ ക്രിസ്തീയത? അല്ല. വിശ്വാസത്തേക്കാൾ പ്രാധാന്യം അധികാരത്തിനുതന്നെ. അതിനാൽ രാഷ്ട്രീയ അധികാരത്തിനുവേണ്ടി നിലനിൽക്കുന്ന പ്രസ്ഥാനങ്ങളുടെ സമാഹാരം ആണ് ക്രിസ്ത്യൻ ദേശീയത.

 ക്രിസ്ത്യൻ ദേശീയവാദം പുതിയത് അല്ല, കഴിഞ്ഞ 200 വർഷമായി ക്രിസ്ത്യൻ ദേശീയത അമേരിക്കൻ ഭരണത്തെ നിയന്ത്രിക്കുന്നു.  എന്നാൽ വ്യക്തമായ ആദർശങ്ങൾ, തത്വസംഹിത, നിയമങ്ങൾ, പൊതു ലീഡർ  ഒന്നും ക്രിസ്ത്യൻ ദേശീയവാദികൾക്ക് ഇല്ല. വെള്ളക്കാരായ ക്രിസ്തിയാനികളുടെ അന്നത്തെ ആവശ്യങ്ങൾ ന്യായികരിക്കാൻ ബൈബിളിനെ അവലംബിക്കുന്നു എന്ന് മാത്രം. കൂലി കൊടുക്കാതെ പണി ചെയ്യിക്കുവാൻ അവർ അടിമ സമ്പ്രദായം കൊണ്ടുവന്നു. പൂർവ പാട്രിയാർക്കുകൾ അടിമ ഉടമകൾ ആയിരുന്നു, പൗലൂസിൻറ്റെ ലേഖനങ്ങൾ അടിമത്തം  പ്രോൽത്സാഹിപ്പിക്കുന്നു പ്രത്യേകിച്ചും തെസ്സലോനിക്കർ, ഫിലോമോൻ എന്നിവ. അടിമത്തത്തിൽനിന്നും രക്ഷപെട്ട്  ഒളിച്ചോടി പൗലൂസിൻറ്റെ അഭയം തേടിയ ഒനേസിമൊസിനോട് തിരികെ ഉടമ ഫിലോമോൻറ്റെ അടുക്കൽ പോകുവാനാണ് പൗലോസ് നിർദേശിക്കുന്നത്.  അത്തരം മുടന്തൻ ന്യായങ്ങൾ   അടിമകളെ അടക്കി ഭരിക്കാൻ അവർ ഉയോഗിച്ചു.
   
തെക്കേ അമേരിക്കക്കാർ വടക്കേ അമേരിക്കയിൽ വരുവാനുള്ള കാരണങ്ങളിൽ പ്രധാനമായത് അമേരിക്കൻ മുതലാളികൾക്കു ചീപ് ലേബർ വേണമായിരുന്നു. അവർ ചെയ്യുന്ന ജോലികൾ ചെയ്യുവാൻ ഇന്നും വെള്ളക്കാർ തയ്യാറല്ല. അവർ എല്ലാവരും തന്നെ ഏതെങ്കിലും ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവരും ആണ്. അനധിക്രിത കുടിയേറ്റത്തിനു കാരണം ക്രിസ്ത്യൻ വിഭാഗങ്ങൾ അവരെ പ്രോൽസാഹിപ്പിച്ചു എന്ന സത്യം ആണ്. ക്രിസ്തിയാനികളുടെ എണ്ണം കൂട്ടുക എന്നത് ആയിരുന്നു പള്ളികളുടെ ലക്ഷ്യം. ഇത്തരം കുടിയേറ്റക്കാർ പൊതുവെ ക്രിസ്ത്യൻ ദേശീയവാദികളുടെ കൂടെ നിൽക്കുന്നു.   ക്രിസ്ത്യൻ ദേശീയത അമേരിക്കൻ സമൂഹത്തിൻറ്റെ സാധാരണ  അടിസ്ഥാന ഭാഗമായി മാറിയതോടെ അധികമാരും അതിനെ ശ്രദ്ധിച്ചില്ല. എന്നാൽ അമേരിക്കൻ ക്രിസ്തീയ ദേശീയവാദം ട്രമ്പിസമായി പരിണമിക്കുകയും ജനാധിപത്യത്തിൻറ്റെ ശ്രീകോവിൽ തല്ലി തകർക്കുകയും ശുദ്ധ സ്ഥലത്തു കാളകൾ സംഹാര താണ്ഡവം നടത്തുകയും ചെയ്യ്തപ്പോൾ മാത്രമാണ് ജനശ്രദ്ധ ആകർഷിച്ചത്.
     
ആൻഡ്രൂ എൽ. വൈറ്റ്ഹെഡ്, സാമുവൽ പെറി എന്നിവർ രചിച്ച - ടേക്കിങ് അമേരിക്ക ബാക്ക് - വായിക്കുന്നത്  രസകരം ആയിരിക്കും. അവർ  ക്രിസ്ത്യൻ ദേശീയതയെ നിർവചിക്കുന്നത് നോക്കുക:  അമേരിക്കൻ നാഗരിക ജീവിതവും സംസ്കാരവും ക്രിസ്ത്യൻ വിശ്വാസങ്ങളുമായി ഇണ ചേർന്ന ഒരു പ്രത്യയശാസ്ത്രമാണ് ക്രിസ്ത്യൻ ദേശീയത.  "യുഎസ് വ്യക്തമായ ഒരു ക്രിസ്ത്യൻ രാഷ്ട്രമായിട്ടാണ് സ്ഥാപിതമായതെന്ന് ക്രിസ്ത്യൻ ദേശീയവാദികൾ വിശ്വസിക്കുന്നു രാജ്യത്തിൻറ്റെ  വിജയം ലോകത്തിനായുള്ള ദൈവത്തിൻറ്റെ  ആത്യന്തിക പദ്ധതിയുടെ പ്രതിഫലനമാണ്.  പൊതുവിദ്യാലയങ്ങളിൽ പ്രാർത്ഥന അനുവദിക്കണം.  ഫെഡറൽ സർക്കാർ യുഎസിനെ ഒരു ക്രിസ്ത്യൻ രാഷ്ട്രമായി പ്രഖ്യാപിക്കുകയും ക്രിസ്ത്യൻ മൂല്യങ്ങൾ  പ്രചരിപ്പിക്കുകയും വാദിക്കുകയും പൊതുസ്ഥലങ്ങളിൽ മതപരമായ പ്രദർശനങ്ങൾക്ക് പിന്തുണ നൽകുകയും വേണം. ഉദാഹരണമാണ് പത്തു കൽപ്പനകൾ പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത്.  

കൂടാതെ, ക്രൈസ്തവ ദേശീയതയുടെ "ക്രിസ്ത്യാനിറ്റി" യിൽ ദേശ നിവാസികൾക്ക് പ്രാധാന്യം, വൈറ്റ് മേധാവിത്വം, പുരുഷാധിപത്യം, സ്ത്രീയും  പുരുഷനും തമ്മിൽ മാത്രമുള്ള  വിവാഹം  എന്നിവ മാത്രമേ ആകാവൂ.   സ്വേച്ഛാധിപത്യ  ഭരണം,  സൈനിക നിയന്ത്രണം എന്നിവക്ക് ദൈവം അനുമതി നൽകുന്നു. കുറെ സ്പെഷ്യൽ  വംശീയ കൂട്ടം  മനുഷ്യരുടെ സ്പെഷ്യൽ  മതപരവും വംശീയവും  ആയ രാഷ്ട്രീയമാണ്  ക്രിസ്ത്യൻ ദേശീയവാദം. വെള്ളക്കാരുടെ വംശത്തിന് ചുറ്റുമുള്ള ഗ്രൂപ്പ്  വംശങ്ങളിൽനിന്നും  മാറി നിൽക്കുവാനും അംഗത്വത്തിൻറ്റെ  അതിരുകൾ സൃഷ്ടിക്കാനുള്ള അധികാരം അവർക്ക് മാത്രമുള്ളതുമാകുന്നു.  ന്യൂനപക്ഷങ്ങൾക്ക്  വെള്ളക്കാരുടെ  അമേരിക്കയിൽ യാതൊരു അവകാശങ്ങളും ഇല്ലാത്ത  ഭരണം. ഇവരിൽ ഏറിയ ശതമാനം പേരും അടിമത്തം തിരികെ കൊണ്ടുവരണം എന്ന് വാദിക്കുന്നു.

 പൊതു കലയും  മത കലയും ഒന്നായിരിക്കണം, അതായത് കലകൾ എല്ലാം മത പരമായിരിക്കണം.  പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കുക, നോഹയുടെ പെട്ടകം ദേശീയ മ്യൂസിയം ആയിരിക്കുക,  "ഇൻ ഗോഡ് വി ട്രസ്റ്റ്" എന്ന ദേശീയ മുദ്രാവാക്യം പ്രദർശിപ്പിക്കുക,  മുൻ സോവിയറ്റ് യൂണിയൻറ്റെ  നിരീശ്വരവാദത്തിൽ നിന്ന് അമേരിക്കയെ വേർതിരിക്കുക. [ഉദാഹരണത്തിന്, 2003 ൽ റോയ് മൂർ സ്ഥാപിച്ച - ഫൗണ്ടേഷൻ ഫോർ സദാചാര നിയമം]-. ഒന്നാം  ദിവസത്തെ ശബ്ബത്ത് തത്വങ്ങൾക്കനുസൃതമായി  ഞായറാഴ്ച  ആചരിക്കുക,  പ്രൊ ലൈയിഫ് പ്രത്യയശാസ്ത്രം ഇവയൊക്കെ ക്രിസ്തീയ ദേശീയ വാദം ഉൾക്കൊള്ളുന്നു. (ഇവയൊക്കെ ബ്രാഹ്മണീയ കേരളം പോലെ തന്നെ)

അമേരിക്കൻ ഭരണഘടനയിൽ ക്രിസ്ത്യൻ ഭേദഗതികൾ ഉൾക്കൊള്ളിക്കാൻ വെമ്പൽ കൊണ്ട് 1864 ൽ രൂപംകൊണ്ട സംഘടനയാണ് -നാഷണൽ റിഫോം അസോസിയേഷൻ. അമേരിക്കയെ ഒരു ക്രിസ്ത്യൻ രാജ്യമായി കാണുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ക്രിസ്ത്യൻ ലിബർട്ടി പാർട്ടി. അമേരിക്കൻ ഐക്യനാടുകൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമായിരിക്കണമെന്നും ദൈവത്തിനായി യുഎസിനെ "തിരിച്ചെടുക്കാൻ" ആഗ്രഹിക്കുന്നുവെന്നും ക്രിസ്ത്യൻ ദേശീയവാദികൾ വിശ്വസിക്കുന്നു. അതിനായി ദൈവം തിരഞ്ഞെടുത്ത പ്രസിഡണ്ട് ആണ് ട്രംപ് എന്നവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും പ്രവചിക്കുകയും ചെയ്തു.  

കുടിയേറ്റം, തോക്ക് നിയന്ത്രണം, മുസ്ലിംനിരോധനം, അഭയാർഥികൾ, തുടങ്ങിയ വിഷയങ്ങളിൽ ട്രംപിനെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും  ക്രിസ്ത്യൻ ദേശീയവാദികളിൽ ഉണ്ട്.  പൊളിറ്റിക്കലി  
കറക്റ്റ്, ഒപിയോയിഡ് ആസക്തി, പൊതു വിദ്യാഭ്യാസം, പൊലീസിംഗിലെ വംശീയ അനീതി, 'കുടുംബ മൂല്യങ്ങൾ,' ട്രാൻസ്ജെൻഡർ അവകാശങ്ങൾ, മതേതരത്വം ' തോക്ക് നിയന്ത്രണം , വംശം, കുടിയേറ്റം, ദാരിദ്ര്യം എന്നിവയെക്കുറിച്ചുള്ള ട്രംപിൻറ്റെ  വീക്ഷണങ്ങളിൽ ഇവർക്ക് താല്പര്യം ഇല്ല.  പള്ളിയിൽ പോയി പ്രാർത്ഥിക്കുകയും ബൈബിൾ വായിക്കുകയും ചെയ്യുന്ന ആളുകളും ട്രംപിസത്തിൽ  ഉത്സാഹം കാണിക്കുന്നില്ലെന്ന് 2020 തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി.  

എന്നിരുന്നാലും, ദേശീയതയില്ലാത്ത ഇവാഞ്ചലിക്കലുകൾ കുടുംബം, ലിംഗഭേദം, ലൈംഗികത തുടങ്ങിയ മേഖലകളിലെ ക്രിസ്ത്യൻ ദേശീയവാദികളുമായി യോജിക്കുന്നു.  അമേരിക്കൻ ഐക്യനാടുകളിലെ ക്രിസ്ത്യൻ ദേശീയതയെ വ്യജ പ്രചരണങ്ങളിൽ കൂടി സംയോജിപ്പിക്കുവാൻ ട്രംപ് അനുകൂലികളായ മെഗാ മില്യൺ  പാസ്റ്റേഴ്സിനു സാധിച്ചു.

 2016 ൽ ട്രംപ് വിജയിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ് ഇത്.  എന്നാൽ ഇ മെഗാമില്യൺ പാസ്റ്റെർസ് ട്രമ്പിൻറ്റെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചിട്ടും കു അനോൻ കുപ്രചരണവും ഗൂഢാലോചനയും  നടത്തിയിട്ടും എല്ലാ ക്രിസ്ത്യൻ ദേശീയവാദികളെയും ഇത്തവണ കബളിപ്പിക്കാൻ ട്രംപ് പരാജയപ്പെട്ടു. ശേഷിച്ചവരിൽ കുറേപേർക്ക് കിട്ടിയ കനത്ത തിരിച്ചടി ആയിരുന്നു  കാപ്പിറ്റൽ അക്രമിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടത്. അവരും ഇപ്പോൾ ട്രംപിനെതിരെ തിരിഞ്ഞു, വധ ഭീഷണി വരെ നടത്തി.

ക്രിസ്ത്യൻ ദേശീയത  അമേരിക്കൻ ജനാധിപത്യത്തിന് അപകടകരമാണ്. മതവും ദേശീയതയും എവിടെ ഒന്നിച്ചാലും അത് അപകടകരമാണ്. മതത്തിൻറ്റെ പുറകിൽ ദൈവം ഉണ്ട് എന്ന തോന്നൽ മാത്രംമതി ഏതുതരം ഹീനതയും മനുഷൻ ചെയ്യുവാൻ. രാഷ്ട്ര നിയമങ്ങളും കോടതികളും പോലീസും പട്ടാളവും,കോടതിയും എല്ലാം ദൈവത്തെക്കാൾ ഉന്നതിയിൽ അല്ല, അതിനാൽ മത ദേശീയവാദികൾക്ക് ആരോടും അനുവാദം ചോദിക്കാതെ എന്തും ചെയ്യാം എന്നവർ കരുതുന്നു. 'ആരുണ്ടിവിടെ ചോദിക്കാൻ' അതാണ് അവരുടെ മനോഭാവം.

ഇത്തരക്കാർ ആണ് ട്രംപ് പറഞ്ഞതിൻ പ്രകാരം കാപ്പിറ്റൽ തകർത്തത്. ഇവരിലെ സ്ത്രീകൾ തലേദിവസം കൊമ്പുകൾ ഊതി കാപ്പിറ്റലിനു ചുറ്റും നടന്നു. ജെറിക്കോയുടെ മതിലുകൾ കാഹളം ഊതി വീഴിച്ചതുപോലെ കാപ്പിറ്റൽ വീഴ്ത്തുവാൻ. അൽപ്പം എങ്കിലും വിവരം ഉള്ളവർ കാപ്പിറ്റൽ തകർക്കാൻ പോകുമോ!. അതുതന്നെയാണ് മത ദേശീയത എത്തിക്കുന്ന അവസ്ഥ. അതാണ് മത ദേശീയത വിഭാവനം ചെയ്യാൻ ആവാത്തവിധം അപകടകരം ആണ് എന്ന സത്യം.

ഇന്ത്യയിലും ഇസ്ലാമിക രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഭൂഗോളത്തിൻറ്റെ ഏതു ഭാഗത്തുനിന്നും എപ്പോൾ വേണമെങ്കിലും മുന്നറിയിപ്പു ഒന്നും ഇല്ലാതെ മത ദേശീയ തീവ്രത കത്തി പടരാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്.

 മത ദേശീയ തീവ്ര വാദിയുടെ കമാൻഡർ ദൈവം ആണ് എന്ന് അവൻ തെളിവുകൾ ഇല്ലാതെ വിശ്വസിക്കുന്നു അവന് പിന്നെ ആരെ പേടിക്കണം!. അല്ലാഹുവിൻറ്റെയും, റാമിൻറ്റെയും, യഹോവയുടെയും പേരിൽ നടക്കുന്ന പോർ വിളികൾ തമ്മിൽ എന്ത് വിത്യാസം?. എല്ലാം മനുഷ വർഗത്തിൻറ്റെ അന്ത്യ കാഹളം.
   
ദൈവത്തിൻറ്റെ പേരിൽ അക്രമം അഴിച്ചുവിടുന്നവരുടെ ക്രൂരതയുടെ ഉത്തരവാദിത്തം ഇന്നേവരെ ഒരു ദൈവവും മുന്നോട്ടുവന്നു ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടാണ് ഇ പിടികിട്ടാപുള്ളികളുടെ പേരിൽ ക്രൂരത നിറഞ്ഞവർ ക്രൂരത പ്രവർത്തിക്കുന്നത്. ഇവർ എന്തോ വലിയ മഹത്തരമായ പ്രവർത്തി ചെയ്യുന്നു എന്ന് അവർ കരുതുന്നു. അവർക്കു പരിശുദ്ധൻ, ഷെവലിയാർ എന്നിങ്ങനെയുള്ള അർത്ഥ ശൂന്യമായ പദവികളും മതം കൊടുക്കും. മത ഭ്രാന്ത് മൂക്കുമ്പോൾ അവർ ആക്രോശിക്കും '' എൻ്റെ മതത്തിൻറ്റെ വിശേഷ ദിവസങ്ങളിൽ രാഷ്ട്രീയ  പ്രചരണം പോലും പാടില്ല''. മറ്റു ചിലർ അലറും, 'ഞാൻ ഭക്ഷിക്കുന്നത് നീയും ഭഷി ക്കണം, ഞാൻ കുനിയുമ്പോൾ നീയും കുനിയണം. അതാണ് മത ദേശീയ തീവ്രവാദം.

മത ദേശീയവാദിക്ക് രാഷ്ട്ര നിയമങ്ങളെക്കാൾ ഉപരിയാണ് മത വിശ്വാസം. അവിടെ ശരിയും തെറ്റും ഇല്ല ശരി മാത്രമേയുള്ളു, അവരുടെ മത വിശ്വാസം മാത്രം ശരി. അവർ പൊതു നിയമങ്ങളെ കാറ്റിൽ പറത്തുന്നു, എന്തും തോന്നിയതുപോലെ ചെയ്യുന്നു. അവർ മറ്റുള്ളവർക്കു നീതി നിഷേധിക്കുന്നു, ആരുണ്ട് ചോദിക്കാൻ എന്ന ഭാവത്തിൽ. ഒരേ  ലിംഗക്കാരുടെ വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ച കെൻറ്റക്കികാരിയും ഇത് തന്നെയാണ് ചെയ്തത്. രാഷ്ട നിയമങ്ങളെ പാലിക്കാൻ സമ്മതം ഇല്ലാത്തവർ അത്തരം ജോലിക്കു പോകരുത്. എന്നാൽ മത ദേശീയ വാദത്തിൽ അങ്ങനെ ഒരു ഓപ്ഷൻ ഇല്ല.

 പല കോടതികളും 61 തവണ വിധി നടത്തിയിട്ടും ഇലക്ഷൻ 'കൊള്ള ചെയ്യപ്പെട്ടു' എന്ന് പ്രചരിപ്പിച്ചവർ മത ദേശീയ തീവ്രവാദികൾ ആണ്.  കോടതി അവർക്ക് വെറും പുല്ല്.  അവസാന തുള്ളി രക്തം വീഴും വരെയും പൊരുതി മരിക്കുവാൻ അവർ തയ്യാർ ആയിരുന്നു. 'രക്തംകൊണ്ട് മുദ്ര ഇടപെട്ട ജനം ഒന്നിച്ചു കാഹളങ്ങൾ ഊതിടുമ്പോൾ  ഭൂതലം വിറക്കുമെ, സൈന്യത്തിൻറ്റെ നായകനായി യേശു രാജൻ [ ട്രംപ്] ഉള്ളതിനാൽ  ജയം ജയം നിശ്ചയം''.  

വെകിളി പിടിച്ച വെളിപാടുകാരൻ ഇപ്രകാരം പ്രവചിച്ചു എന്ന തെറ്റിദ്ധാരണയിൽ ആണ്  ഇവർ ട്രംപിനെ വിശ്വസിച്ചത്. ''നിങ്ങൾ നേരെ കാപ്പിറ്റലിലേക്കു പോകുക, ഞാനും നിങ്ങളുടെ കൂടെ ഉണ്ടാവും.  നമ്മളിൽനിന്നും മോഷ്ടിക്കപ്പെട്ട വിജയം ഏതു മാർഗം ഉപയോഗിച്ചും നമ്മൾ പിടിച്ചെടുക്കും''. ഇതിൻ പ്രകാരം ആണ് അവർ കാപ്പിറ്റൽ അക്രമിച്ചതു. എന്നാൽ ട്രംപിന് വോട്ട് ചെയ്തവർ എല്ലാം ഇത്തരം ക്രിസ്ത്യൻ തീവ്ര വാദികൾ അല്ല. വോട്ട് ചെയ്തവർ റിപ്പപ്ലിക്കൻ സ്ഥാനാർഥിക്കു ആണ് വോട്ട് ചെയ്തത്. അവരിൽ നേരിയ ചെറു വിഭാഗം മാത്രമേ  ജനുവരി 6 ലെ റാലിയിൽ എത്തിയുള്ളു. അവരിൽ കുറേപ്പേർ മാത്രമേ വേണ്ടിവന്നുള്ളൂ കാപ്പിറ്റൽ തകർക്കാൻ. ഏതാണ്ട് 200 പേരെ മാത്രമേ ഇപ്പോൾ പിടികൂടിയിട്ടുള്ളു. എന്നാൽ ഇ ചെറിയ വിഭാഗം ആൾക്കാർ വെടിക്കോപ്പുകളും, ആയുധങ്ങളും, ആൾക്കാരെ പിടിച്ചു കെട്ടുവാൻ ടൈ, തൂക്കുമരം ഒക്കെ കരുതിയിരുന്നു. വൈസ് പ്രസിഡണ്ട്, ഹൗസ് സ്പീക്കർ, മറ്റു ഡമോക്രാറ്റുകൾ ഇവരെ കൊല്ലുവാൻ ആണ് അവർ വന്നത്. വധിക്കേണ്ടവരുടെ ലിസ്റ്റും അവരുടെ കൈയിൽ ഉണ്ടായിരുന്നു. അവരുടെ സംരംഭം വിജയിച്ചിരുന്നു എങ്കിൽ  ട്രംപ് ഏകാധിപതിയായി  ഭരണം  പിടിച്ചെടുക്കുമായിരുന്നു. ട്രംപിനെ നീക്കം ചെയ്തു മിലിട്ടറി ഭരണം ഏറ്റെടുക്കുമായിരുന്നോ?. രണ്ടും ക്രിസ്ത്യൻ തീവ്വ്രവാദികളുടെ പോളിസിയാണ്. ശേഷമുള്ള ദുരന്തം നിങ്ങൾ തന്നെ ചിന്തിക്കുക.

 ട്രമ്പിൻറ്റെ ഏകാധിപത്യ ഭ്രാന്തിൽ നിയമം നടപ്പാക്കുന്നത് വെള്ളക്കാരായ തീവ്ര വാദികൾ ആണ്. ട്രമ്പിൻറ്റെ ആർമി എന്നതുപോലെ അവർ വളരെക്കാലം മുൻപുതന്നെ ഭരണം പിടിച്ചെടുക്കാൻ തയ്യാർ ആയിരുന്നു. യേശുവിൻറ്റെ രാജ്യം പുനർസ്ഥാപിക്കാൻ അവർ എന്ത് ചെയ്യുവാനും തയ്യാർ ആയിരുന്നു. കാപ്പിറ്റൽ അക്രമിച്ചവരിൽ മുൻ മിലിട്ടറിക്കാർ, പോലീസുകാർ ഒക്കെ ഉണ്ടായിരുന്നു. വെള്ളക്കാർ അല്ലാത്തവരെ കൊന്നൊടുക്കി യേശുവിൻറ്റെ രാജ്യം വീണ്ടെടുക്കാൻ ആണ് അവർ വന്നത്. ഇത്തരക്കാരുടെ പ്രചോദനവും  വെളിവ് ഇല്ലാത്ത വെളിപാടുകാരൻ തന്നെ. കുഞ്ഞാടിൻറ്റെ രക്തത്തിൽ ശുദ്ധം ആക്കപ്പെട്ട  വെള്ള നിലയങ്കി ധരിച്ച, സ്ത്രീകളാൽ മലിനീകരിക്കപ്പെടാത്ത പുരുഷൻമ്മാർ ഇവരാണ്. ഇത് മറ്റാർക്കും ചോദ്യം ചെയ്യുവാൻ അവകാശമോ അധികാരമോ ഇല്ലാത്ത പ്രത്യേക പടയാളികൾ. ഇവരാണ് കാപ്പിറ്റൽ ആക്രമിച്ച ക്രിസ്ത്യൻ ദേശീയ വാദികൾ. ഇവർ രാജ്യത്തിന് അപകടകാരികളോ?. ക്രിസ്ത്യൻ ദേശീയ വാദികളെ ദേശ സ്നേഹികൾ എന്ന് തെറ്റിദ്ധരിക്കരുത്. അമേരിക്കൻ ക്രിസ്ത്യൻ ദേശീയ വാദികൾ കാണിക്കുന്നത് രാജ്യ സ്നേഹം ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ആണ് തുടക്കം മുതൽ അവർ ശ്രമിക്കുന്നത്. അതേ പ്രവണതയാണ് ഇന്ത്യയിലും ഹിന്ദു ദേശീയ വാദികൾ ശ്രമിക്കുന്നത്. - ആൻഡ്രു
 {രണ്ടാം ഭാഗത്തിൽ തുടരും}  
Join WhatsApp News
G. Puthenkurish 2021-02-18 14:52:24
എന്തുകൊണ്ട് അമേരിക്കയിൽ പ്രൗഡ്ബോയ്സ് , ക്യുഅനോൺ തുടങ്ങിയ തീവ്രവാദികൾ ട്രമ്പിന്റ പിന്നിൽ അണിനിരന്നിരിക്കുന്നു, അതുപോലെ ക്യാപ്പിറ്റോൾ ഹില്ലിൽ നടന്നതുപോലെ ഒരു ആക്രമണത്തിന് മുതിർന്നു എന്ന് ചിന്തിച്ചു തലപുകയുന്നവർക്ക്, അവരുടെ ചോദ്യത്തിന് ഉത്തരം നൽകുന്ന ഗഗനമായ ഒരു പഠനമാണ് ആൻഡ്രൂവിന്റെ ഈ ലേഖനം. മതദേശീയവാദത്തിന്റെയും പുതിയരാഷ്ട്രീയ ( QTRIPILICAN) ചിന്തകളുടെയും കൂടിപിണഞ്ഞു കിടക്കുന്ന ഇടനാഴികകളിലൂടെ അദ്ദേഹം വായനക്കാരെ കൂട്ടികൊണ്ടുപോകുമ്പോൾ പല കാണാ കാഴ്ചകളും കാണാൻ സാധിക്കും. ഇത്തരം ദുസ്വാധീനങ്ങളിൽ കുടുങ്ങിപ്പോയ ഒരു കൂട്ടരാണ് ക്യാപ്പിറ്റോൾ ഹില്ലിലേക്ക് മാർച്ചു ചെയ്തതും ഏഴുപേരുടെ മരണത്തിന് കാരണമായി തീർന്നതും. സമ്പന്നരായ മതനേതൃത്വങ്ങൾ ഇത്തരം അതിക്രമങ്ങൾക്ക് നേരെ ശബ്‍ദം ഉയർത്തുന്നത് ഇതുവരെയും കേൾക്കാൻ കഴിഞ്ഞിട്ടില്ല . അവരുടെ അസാധാരണമായ മൗനം ഇത്തരം പ്രവണതകൾക്കുള്ള സമ്മതമോ എന്ന് സംശയിക്കുന്നു . അവർ ആർക്കുവേണ്ടി നിലകൊള്ളുന്നൊ ആ വ്യകതിപോലും ചിലപ്പോൾ മൂക്കത്ത് വിരൽ വച്ചുപോകും. ചിന്തോദ്ദീപകമായ ഒരു നല്ല ലേഖനം.
Mathew.N.V 2021-02-18 15:23:34
ലേഖനം ഗഭീരം ആയിരിക്കുന്നു. അമേരിക്കൻ ക്രിസ്ത്യൻ മലയാളികൾ ഇന്ത്യയിലെ ഹിന്ദു ദേശീയതയെ എതിർക്കുന്നു എന്നാൽ അമേരിക്ക ക്രിസ്ത്യൻ രാജ്യം ആയികാണാൻ ആഗഹിക്കുന്നു. അതുപോലെ അമേരിക്കൻ ഹിന്ദുക്കൾ അമേരിക്ക ക്രിസ്ത്യൻ രാജ്യം അല്ല എന്ന് വാദിക്കുന്നു പക്ഷെ ഇന്ത്യ ഹിന്ദുരാജ്യം ആണെന്ന് വാദിക്കുന്നു. അതേക്കുറിച്ചു ലേഘകൻ ഒന്നും പറഞ്ഞില്ല?. അടുത്തതിൽ പ്രതീഷിക്കുന്നു.
Gino Sebastin. Padanilam 2021-02-18 17:58:33
trump supporters are allegedly planning a second attack on the US Capitol on 4 March, the chairman of the committee, told defence officials on Wednesday that QAnon conspiracy theorists and Trump supporters were considering another siege on the Capitol on that day, CNN reported. QAnon conspiracists — borrowing claims made by the extremist sovereign citizens movement — believe that Mr Trump will come back as US president on 4 March — the day inaugurations took place before 1933. According to theories circulating online, the United States has not been a country since the gold standard was unpegged in 1933 under Franklin D Roosevelt, while no president has been legitimate since the 16th amendment was passed in 1871 under Ulysses S. Grant. Mr Smith told defence officials, “they are thinking maybe we should gather again and storm the Capitol on March 4, that is circulating online". "Stuff like that circulates all the time, does it mean it's going to happen, probably not,” said Mr Smith, “but if you want to help, tell them not to do that, tell them that the election is over. Joe Biden won.” Concerns about QAnon and Trump supporters planning another attack on 4 March have been circulating for weeks, as Julian Feeld, producer of the QAnon Anonymous podcast that debunks QAnon theories, told CNN last Wednesday. “I think there is obviously different beliefs about what will happen on that day, but I think many people are expecting a ceremony, and that ceremony might be accompanied in their mind by what QAnon believers call ‘the storm’”, said Mr Field. “That would be the rounding up, or military tribunals, you know for leading Democrats and some celebrities they believe, falsely, to be part of this secret paedophile cabal. So essentially people are still in this belief that Trump will come back, and will become the president again” The meeting between Congressional lawmakers and defence officials comes after the Pentagon and US Capitol Police were both criticised for their response to the 6 January attack on Congress, which left at least five people dead. According to Robert Salesses, the Assistant Secretary of Defense for Homeland Defense and Global Security, as many as 5,000 members of the National Guard will remain stationed in Washington DC until mid-March, amid concerns surrounding QAnon and 4 March. The Pentagon official added on Wednesday that they are working with the US Capitol Police — who requested the 5,000 troops — and others to determine “the right level of security”. "We work very closely with the FBI, Secret Service, and others and the Capitol Police to try to determine what they believe that threat is, and then looking at what they believe is the need for the National Guard,” said Mr Salesses. According to CNN, Mr Salesses said there was “no specific, credible threat to the homeland at this time”, but that the situation continued to be monitored.
Mitch X donald 2021-02-18 19:30:25
McConnell Has Completely Cut Off Trump, Vows To Never Speak With Him Again. The Washington Post reported this week that Senate Minority Leader Mitch McConnell (R-KY) wants nothing to do with Donald Trump ever again and has vowed to never speak to the former president. The publication reported Wednesday that the Senate minority leader hasn’t directly communicated with Trump for more than a month. “McConnell has not spoken with Trump since Dec. 14 — the day McConnell acknowledged President Biden won the November election — and he does not plan to ever speak with him again, people close to him say,” the Post wrote. Trump has recently attacked McConnell after the Republican leader criticized him. This week, Trump released a manifesto calling McConnell a “dour, sullen, and unsmiling political hack” and demanding the GOP remove him from leadership — to which McConnell reportedly laughed when informed of it
1-800-CALL-FBI 2021-02-18 19:57:59
Capitol Violence The FBI is seeking to identify individuals involved in the violent activities that occurred at the U.S. Capitol and surrounding areas on January 6, 2021. View photos and related information here. If you have any information to provide, visit tips.fbi.gov or call 1-800-CALL-FBI.
CURSE of America 2021-02-18 21:07:29
Rush Limbaugh's impact on our polity will long outlive him. There are now 2 universes – information & disinformation. The 2nd has been expanding since 1989. And Rush was the Big Bang. Rush Limbaugh’s real legacy: He planted the seed from which Fox News, and Donald Trump, grew. His impact on our nation’s discourse and polity will long outlive him. Many Americans had been puzzled when trump bestowed upon Limbaugh our nation’s highest civilian honor, the Presidential Medal of Freedom. After all, previous honorees include Cesar Chavez, Martin Luther King and the crew of Apollo 13. I, however, was not surprised. Because without Limbaugh, there is no trump. Rush was the first broadcaster to take full advantage of the FCC’s little-noticed 1987 repeal of the Fairness Doctrine. Since its adoption in 1949, the rule had required broadcasters to present controversial issues in a fair and balanced manner. Its repeal cleared the way for disreputable broadcasters to present manifestly dishonest and unbalanced content, and Rush, it turned out, had a real talent for just that kind of thing. And when I say talent, I mean it. Limbaugh created right-wing talk radio, holding court three hours a day, five days a week for 32 years, attracting an audience of 20 million listeners because he was compelling, sometimes funny, always provocative, if routinely sexist, homophobic and racist.
P.T.Poulose 2021-02-19 00:55:05
ശ്രീ ആൻഡ്രൂസിൻ്റെ ഈ ലേഖനം വായിച്ചപ്പോൾ അമേരിക്കൻ എത്തിസ്റ്റ്സ് ൻ്റെ പ്രസിഡൻ്റും 1963 ലെ പ്രശസ്തമായ സുപ്രീം കോടതി വിധിയിലൂടെ (Murray vs Curlett) അമേരിക്കൻ പൊതുവിദ്യാലയങ്ങളിൽ ബൈബിൾ പാരായണം നിർത്തലാക്കിച്ച, 1964 ൽ ലൈഫ് മാസിക the most hated woman in America എന്ന് വിശേഷിപ്പിച്ച മാഡലിൻ മറെ ഒഹെയർ എന്ന അമേരിക്കൻ സ്വതന്ത്ര ചിന്തകയെ കൂടി ഇവിടെ ലേഖകൻ സ്മരിക്കേണ്ടതായിരുന്നു എന്ന് തോന്നി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആണെങ്കിലും ആ വനിതയെയും അവരുടെ മകനെയും കൊച്ചുമകളെയും 1995 ൽ ഒരു സംഘം തട്ടിക്കൊണ്ടു പോയി ടെക്സാസിലെ ക്യാമ്പ് വുഡിലെ ഒരു ഫാമിൽ വച്ച് കൊലപ്പെടുത്തി. അവർ അന്ന് കൊളുത്തിയ ആ ദീപശിഖ ഏറ്റെടുക്കാനോ അവരുടെ പോരാട്ടത്തെ ജനകീയമാക്കാനൊ ഒരു സ്വതന്ത്ര സംഘടനയോ രാഷ്ട്രീയ പാർട്ടിയോ മുന്നോട്ട് വന്നതായി കാണുന്നില്ല. ഒരു പക്ഷെ അതിന് അതിൻ്റേതായൊ കാലഘട്ടത്തിൻ്റെതായോ കാരണങ്ങൾ ഉണ്ടാകാം. എന്നാലും ആ സുപ്രീം കോടതി വിധി ഇന്നും നിലനിൽക്കുന്നു എന്നുള്ളത് ആശ്വാസകരമാണ്. മാഡലിൻ്റെ മരണം സൃഷ്ടിച്ച നിശബ്ദത ആകാം അമേരിക്കൻ മണ്ണിൽ ട്രമ്പിസം വേരോടുവാൻ ഒരു കാരണം എന്ന് ഞാൻ ചുമ്മാ വലിയ കഴമ്പില്ലാതെ ചിന്തിച്ചു പോകയാണ്. ഇത്രയും എഴുതുവാൻ കാരണം മാഡലിൻ ജീവിച്ചിരുന്ന കാലത്ത് എനിക്ക് അവരുമായി ദീർഘമായി നേരിട്ട് സംസാരിക്കാൻ അവസരം ഉണ്ടായി എന്നുള്ളത് കൊണ്ടു കൂടിയാണ്. 1978 ലെ മാഡലിൻ ഒഹെയറിൻ്റെ പ്രഥമ ഭാരത പര്യടനത്തിൽ അവരുടെ സംഘത്തിൽ ഇന്ത്യയില് നിന്ന് ഒരു പത്രപ്രവർത്തകൻ എന്ന നിലയിലും ബംഗാൾ യുക്തിവാദി സംഘം സെക്രട്ടറി എന്ന നിലയിലും ഞാനും ഉണ്ടായിരുന്നു. - പി. ടി. പൗലോസ്.
വായനക്കാരൻ 2021-02-19 05:47:21
കുറെ മണ്ടന്മാർ കമന്റ് എഴുതാനും. മതനേതാക്കളുമുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എഴുതാനും വായിക്കാനും പഠിച്ചിട്ടു " ഈ അപ്പൻ ഉണ്ടായതിൽ പിന്നെ ഒരു സമാധാനവും ഇ ല്ലാ എന്ന് പറയുന്ന പിഴച്ച മുടിയൻ പുത്രനെ പ്പോലെ വായിൽ തോന്നുന്ന പിച്ചും പേയും പറയുഞ്ഞു ഏഴുതി മിടുക്കു കാടുന്ന ചില പകൽ മാന്യന്മാർ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! മറ്റൊരു പണിയും ഇല്ലേ. വിഡ്ഢിത്തം വിളമ്പാതെ.
Lock up all Mandans 2021-02-19 13:46:49
മണ്ടൻ വായനക്കാരൻ . വായിച്ചെങ്കിൽ അല്ലെ ‘ചക്കിൽ കെട്ടിയ കാളെ’ മനസിലാക്കുകയുള്ളൂ.
ചക്കിൽ കെട്ടിയ കാള 2021-02-19 12:34:37
നിങ്ങളുടെ കുഗ്രാമത്തിൽ ഒരു അർദ്ധ പട്ടിണിക്കാരൻ 'കുചേലൻ' ഒരു ചായക്കട തുടങ്ങി എന്ന് കരുതുക. ചായ ക്കടയിൽ മിച്ചം വരുന്നത് ആയാളും കുടുംബവും കഴിച്ചു. അയാളുടെ ഗതികേട് കണ്ട് നാട്ടുകാർ അയാളെ രക്ഷിക്കാൻ ദോശയും വടയും ഒക്കെ വാങ്ങി, അങ്ങനെ അയാൾ കുബേരൻ ആയി. അപ്പോൾ അയാളുടെ കടയുടെ മുന്നിൽകൂടി പോകുന്ന നാട്ടുകാരെ നോക്കി അയാൾ പറയുന്നു; കണ്ടില്ലേ ഓരോരുത്തൻ ഞെളിഞ്ഞു നടക്കുന്നത് എൻ്റെ ദോശ തിന്നിട്ട്, ഇത് ഇയാൾ ആവർത്തിക്കാൻ തുടങ്ങിയതോടെ അയാൾ കടയും പൂട്ടി, തല്ലും കിട്ടി. ഇ കുഗ്രാമത്തിൽ വേറൊരു ചായക്കട തുടങ്ങുവാനുംമാത്രം ഉള്ള ജനസംഘ്യ ഇല്ലാത്തതുകൊണ്ടാണ് മറ്റാരും കോമ്പറ്റിഷൻ ചെയ്യാതിരുന്നത്. ഇത് സാദാരണ സാമ്പത്തിക ജ്ഞാനം ആണ്, മിക്കവാറും എല്ലാ ഊളകൾക്കും ഇത് ഗ്രഹിക്കാൻ കഴിയും. ഇനി ഉയർന്ന സാമ്പത്തികം ജ്ഞാനം വച്ച് നോക്കിയാൽ മക് ഡൊണാൾഡ് ആണ് ഉദാഹരണം. എല്ലാ ടൗണിലും അവർ ബ്രാഞ്ച് തുടങ്ങുകയില്ല. ടൗണിലെ പോപ്പുലേഷനെ സമഗ്രമായി പഠിച്ചിട്ട് മാത്രമേ അവർ ബ്രാഞ്ച് തുടങ്ങുകയുള്ളു. എന്നാൽ അത്തരം പഠനം നടത്താതെ മൂക്കിനും മൂലയിലും സ്റ്റാർ ബക്ക്സ് തുടങ്ങി അതുപോലെ പൂട്ടുകയും ചെയ്തു. നിങ്ങളുടെ 'മതം തുടങ്ങിയ' വിദ്യാലയം കുചേലൻറ്റെ ചായക്കട പോലെയാണ്. നിങ്ങളുടെ മതം വിദ്യാലയമോ ഹോസ്പ്പിറ്റലോ തുടങ്ങിയില്ലായിരുന്നു എങ്കിൽ മറ്റാരെങ്കിലും അവിടെ തുടങ്ങിയേനെ. അത് മനസ്സിലാക്കാൻ ഉള്ള ചെറിയ ബുദ്ദി മത വിഡ്ഢികൾക്ക് ഇല്ല. അതാണ് ചക്കിൽ കെട്ടിയ കാളയെ പോലെ അവർ വട്ടത്തിൽ മാത്രം ചിന്തിക്കുന്നത്. -നാരദൻ
Sudhir Panikkaveetil 2021-02-19 15:26:18
മതത്തെയും രാഷ്ട്രീയത്തെയുംക്കുറിച്ചുള്ള ശ്രീ ആൻഡ്രുവിന്റെ വ്യക്തമായ കാഴ്ച്ച്ചപ്പാടുകൾ അദ്ദേഹം വായനക്കാർക്ക് നൽകുന്നെങ്കിലും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് ആർക്കും അതൊന്നും അറിയാൻ താല്പര്യമില്ലെന്നാണ്. അല്ലെങ്കിൽ കുരങ്ങൻ പാമ്പിനെപ്പിടിച്ചപോലെ അവരെല്ലാം അവരുടെ അറിവിൽ ദൃഢമായി ഉറച്ചിരിക്കുന്നു. അറിവുകൾ പങ്കു വയ്ക്കുന്നതിലൂടെ സങ്കുചിത ചിന്തകൾക്ക് മോചനം ലഭിക്കും. ആൻഡ്രു സാർ എഴുതിക്കൊണ്ടിരിക്കുക. അറിവ് തേടുന്നവർക്ക് പ്രയോജനകരമാകും. അമേരിക്ക കൃസ്ത്യൻ രാജ്യമാണെന്ന് മനപ്പായസമുണ്ണുന്നവർ ഉണ്ണട്ടെ . അധികമായാലല്ലേ പ്രമേഹം വരികയുള്ളു. കൃസ്തുമതക്കാരായ മലയാളികൾ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട് അവരുടെ ഔദാര്യം കൊണ്ടത്രേ ഞാനും എന്നെപ്പോലുള്ള അന്യമതക്കാരും ഇവിടെ കഴിയുന്നതെന്ന്. ആയിക്കോട്ടെ എന്ന് സമ്മതിക്കുകയാണ് നല്ലതെന്നു പക്ഷക്കാരനാണ് ഞാൻ. എനിക്ക് മതവും ജാതിയുമില്ലെന്നൊക്കെ പറഞ്ഞാൽ അവർക്ക് മനസ്സിലാകില്ല. പിന്നെ എന്തിനു വിശദീകരണത്തിന് പോകുന്നു.
Joy Yohannan 2021-02-19 16:32:46
All the businesses cutting ties with the Trump Organization. After the insurrection at the Capitol, some entities severed ties with Trump and his business. Several prominent business leaders spoke out against the riot. Deutsche Bank, Aon, Cushman & Wakefield, and even the city of New York moved to cut ties. In the weeks since early January's violent insurrection at the Capitol by a pro-Trump mob, some businesses are cutting ties with the Trump Organization. On January 6, the Capitol went into lockdown as thousands of Impeached twice rump's supporters descended upon the building, resulting in chaos, damage, and violence. At least five people have died.
വലതുപക്ഷ തീവ്രവാദി 2021-02-20 10:49:36
കഴിഞ്ഞ വർഷം ആഭ്യന്തര ഭീകരാക്രമണങ്ങളിൽ ഭൂരിഭാഗവും വലതുപക്ഷ തീവ്രവാദികളാണെന്ന് യുഎസ് സർക്കാർ ആഭ്യന്തര സുരക്ഷാ വകുപ്പ് കഴിഞ്ഞയാഴ്ച പ്രസ്ഥാവിച്ചു
Atlanta Journal 2021-02-21 00:12:27
Atlanta Journal-Constitution reporter Greg Bluestein appeared on MSNBC on Saturday and claimed that Donald Trump and his allies should expect a flurry of subpoenas from Fulton County District Attorney Fani Willis as part of her investigation into the pro-Trump effort to overturn the results of the presidential election. “What I find fascinating in the Fulton County case is the grand jury is set to convene in March, if I’m not mistaken,” said anchor Tiffany Cross. “Any chance Trump could be subpoenaed, and how will she enforce that subpoena, do you think?” “Yeah, there is a chance the former president can be subpoenaed, but we’re looking even more closely at whether or not Willis subpoenas state officials, like Secretary of State Brad Raffensperger, who was on the other end of that famous call from former President Trump demanding that he find enough votes to overcome the election vote,” said Bluestein. “If she subpoenas Governor Kemp, who he pressured to call a special election to illegally overturn the results of the election.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക