Image

പ്രണയം (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 16 June, 2012
പ്രണയം (കവിത: ജി. പുത്തന്‍കുരിശ്‌)
ചാന്ദ്രസന്ധ്യയോ വിരിഞ്ഞ പുഷ്‌പമോ
നീ പൊഴിച്ചീടും മന്ദഹാസമോ
വരിക അരികിലെന്‍ പ്രണയസുരഭിലെ
ലതിക ആയിടു എന്റെ മാറില്‍ നീ

അകലെ എവിടെയൊ അലയടിച്ചീടും
പ്രേമഗാനമോ വേണു ഗാനമോ
മതുരവീചികള്‍ തഴുകിടുമ്പോള്‍
ലയിച്ചു ചേര്‍ന്നിടും സാനുരാഗമേ

പ്രണയം ഒഴുകും അമലസന്ധ്യയും
അധരമേകും തേന്‍കണങ്ങളും
അതുല്യം ഓമലേ ഈ നിമിഷം
പകര്‍ന്നു തന്നിടു രാഗമാധുരി


ആല്‍ബം: വര്‍ണ്ണച്ചെപ്പ്‌
http://youtu.be/5wFqU7ngY4M
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക