Image

റഷ് ലിംബോ: ഒരു കാലഘട്ടത്തിന്റെ അസ്തമയം (ബി. ജോൺ കുന്തറ)

Published on 17 February, 2021
റഷ്  ലിംബോ: ഒരു കാലഘട്ടത്തിന്റെ അസ്തമയം (ബി. ജോൺ  കുന്തറ)
കൺസർവേറ്റീവ് റെഡി ടോക്ക് ഷോ അവതാരകൻ റഷ് ലിമ്പോ, 70 , അന്തരിച്ചു. ക്യാൻസറുമായി ഒരു വർഷം നീണ്ട പോരാട്ടത്തിന് ശേഷമാണ്   ലിംബോ ബുധനാഴ്ച മരിച്ചത്.

മരണം അദ്ദേഹത്തിന്റെ  റേഡിയോ പ്രോഗ്രാമിൽ  ഭാര്യ കാത്‌റിൻ വെളിപ്പെടുത്തി.

സ്റ്റേജ് 4 ശ്വാസകോശ അർബുദം കണ്ടെത്തിയതായി ലിംബോ കഴിഞ്ഞ ഫെബ്രുവരിയിൽ  പറഞ്ഞിരുന്നു .

“ഇന്ന്‌ നിങ്ങൾ‌ കേൾക്കാൻ‌  ‌ താൽ‌പ്പര്യപ്പെടുന്ന ലിം‌ബോഗ് ഞാനല്ലെന്ന് എനിക്കറിയാം. ഈ സുവർണ്ണ മൈക്രോഫോണിന് പിന്നിൽ റഷ്  ഉണ്ടായിരുന്നെങ്കിലെന്ന്  ഞാൻ നിങ്ങളെപ്പോലെ തന്നെ ആഗ്രഹിക്കുന്നു, അസാധാരണമായ മൂന്ന് മണിക്കൂർ പ്രക്ഷേപണത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു, ”അദ്ദേഹത്തിന്റെ റേഡിയോ ഷോയിൽ   ഭാര്യ ശ്രോതാക്കളോട് പറഞ്ഞു.

“32 വർഷത്തിലേറെയായി, വിശ്വസ്തരായ പ്രേക്ഷകരായ  നിങ്ങളെ റഷ് വിലമതിക്കുകയും ഓരോ ഷോയിലും എപ്പോഴും ഉറ്റുനോക്കുകയും ചെയ്തിരുന്നു . അഗാധമായ സങ്കടത്തോടെയാണ് ഞാൻ  ഇത് പങ്കുവയ്ക്കുന്നത്. എന്റെ പ്രിയപ്പെട്ട ഭർത്താവ്, എന്റെ ബഹുമാന്യനായ  ഭർത്താവ്, ഇന്ന് രാവിലെ ശ്വാസകോശ അർബുദത്തെത്തുടർന്ന് അന്തരിച്ചു. ”

“നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് വളരെ പ്രയാസകരമാണ്, അതിലും കൂടുതൽ ആ പ്രിയപ്പെട്ടവൻ ജീവിതത്തേക്കാൾ വലുതാകുമ്പോൾ”   കാത്രിൻ ലിംബോ പറഞ്ഞു.

കഴിഞ്ഞ 30 വർഷണങ്ങളിലേറെ   റേഡിയോ പ്രക്ഷേപണ വേദിയിൽ മുടിചൂടാ മന്നനായി പ്രവർത്തിച്ച റഷ്, വേദിയിൽനിന്നും മരണം അദ്ദേഹത്തെ പരിപൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നു.

1992 ൽ റഷ് ദേശീയ തലത്തിൽ റേഡിയോ സംഭാഷണ പരിപാടി എന്നപേരിൽ ഒരു പ്രോഗ്രാo തുടങ്ങി അതു വളർന്ന് ഇന്നിതാ 600 ലേറെ റേഡിയോ നിലയങ്ങൾ ഈ പരിപാടി പ്രക്ഷേപണം നടത്തുന്നു.  60 മില്ല്യനിലേറെ ശ്രോതാക്കൾ.

അമേരിക്കൻ യഥാസ്ഥിതികതയുടെ   നേതാവായി, ഡെമോക്രാറ്റ് പാർട്ടിയുടെ പേടി സ്വപ്നം. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ഇദ്ദേഹം പലേ സമയങ്ങളിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.  കൂടാതെ ബഹുമാനിക്കുന്ന ശത്രുക്കളേയും സമ്പാദിച്ചിട്ടുണ്ട് .

നിരവധി അവതാരകർ ഈ രംഗത്തു വന്നിട്ടുണ്ട് എന്നാൽ റഷ് ഒറ്റക്ക് ഈ പരിപാടി എല്ലാ ദിനവും ശ്രോതാക്കളെ, പിടിച്ചിരുത്തുന്ന രീതിയിൽ  മൂന്നുമണിക്കൂർ അവതരിപ്പിച്ചിരുന്നു. സംഭാഷണത്തിൽ അവലോകനങ്ങൾ മാത്രമല്ല അതിൽ ഫലിതവും വിദഗ്‌ദ്ധമായി കലർത്തിയിരുന്നു.

കഴിഞ്ഞ വർഷം എല്ലാവരെയും ആശ്ചര്യപ്പെടുത്തി പ്രസിഡൻറ്റ് ട്രംപ് ഇദ്ദേഹത്തിന് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ ദൗത്യ സമയം മെഡൽ ഓഫ് ഫ്രീഡം എന്ന ദേശീയ പുരസ്‌കാരം നൽകി ബഹുമാനിച്ചു.

കഴിഞ്ഞ മാർച്ചിൽ റഷ് ഒരുദിനം തൻറ്റെ പ്രോഗ്രാം നടക്കുന്ന സമയം അറിയിച്ചു താൻ ശ്വാസകോശ ക്യാൻസർ ബാധ നേരിടുന്നു എന്ന്. അതിനുശേഷം ചികിത്സകൾക്കിടയിലും പ്രോഗ്രാം നടത്തിയിരുന്നു.

ഒരുദിനം റഷ് പറഞ്ഞു എല്ലാദിനവും തനിക്ക് ദൈവം തരുന്ന സമ്മാനം. അദ്ദേഹം സമ്മതിച്ചു താമസിയാതെ തൻറ്റെ അന്ത്യം എത്തും, എന്നാൽ അതു താമസിപ്പിക്കുവാൻ കഴിയാവുന്നത്ര ശ്രമിക്കും എന്നാൽ ആ ദിനം വരെ താൻ വേദിയിൽ കാണും. ആ ആഗ്രഹം അദ്ദേഹം കഴിഞ്ഞ ആഴ്ചവരെ സൂക്ഷിച്ചു.
ഇദ്ദേഹത്തിൻറ്റെ ജീവിതത്തിൽ നിരവധി  ചാരിറ്റി  സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പലേ പൊതു സഹായ സ്ഥാപനങ്ങളും ഇതിൽ നിന്നും  പ്രയോജനം നേടിയിരുന്നു.

നമ്മുടെ പ്രിയപ്പെട്ട യേശുദാസ് മലയാള സംഗീത വേദിയിൽ എങ്ങിനെ അതുപോലെ ആണ് റഷ് അമേരിക്കൻ റേഡിയോ രംഗത്. റേഡിയോ സംഭാഷണ പ്രക്ഷേപണ അരങ്ങിൽ നിന്നും ഒരു അഗ്രഗണ്യൻ പോയിരിക്കുന്നു എന്നിരുന്നാൽ ആ ചെരിപ്പുകൾ മറ്റാർക്കു ധരിക്കുവാൻ പറ്റുമോ എന്നറിയില്ല.
ബി ജോൺ കുന്തറ 
Join WhatsApp News
Boby Varghese 2021-02-17 21:27:53
He was a true American. A real patriot. Loved his country. A great entertainer. Genuinely talented.
Rush Limbaugh - A True Patriot 2021-02-18 02:56:18
ഓരോ അമേരിക്കക്കാരനും അവർ തിരഞ്ഞെടുക്കുന്ന ജോലിയിൽ ഏറ്റവും മികച്ചവനാകണമെന്ന് റഷ് പലവട്ടം ആഹ്വാനം ചെയ്യുമായിരുന്നു. News Papers, TV, WhatsApp, Facebook അങ്ങനെ പലതരം സോഷ്യൽ മീഡിയകൾ ഉണ്ടായിട്ടും, ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ടോക്ക് show-ക്കായി റേഡിയോ ട്യൂൺ ചെയ്യുമെന്ന് അദ്ദേഹം തെളിയിച്ചു. America needs more & more Donald John Trumps & Rush Limbaughs.
Alert 2021-02-18 03:52:44
A true Jackass used spit hatred and racism. All people harbor racism in the heart loved him. Some Malayalees think it is something great to support Jackasses like him and Trump. Those Malayalees don't know they are considered as weak people try to gain power through association. Houstonians must be very careful about this type of people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക