Image

സൗദി കിരീടാവകാശി നായിഫ്‌ രാജകുമാരന്‍ അന്തരിച്ചു

Published on 16 June, 2012
സൗദി കിരീടാവകാശി നായിഫ്‌ രാജകുമാരന്‍ അന്തരിച്ചു
റിയാദ്‌: സൗദി അറേബ്യയുടെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ നായിഫ്‌ ബിന്‍ അബ്ദുല്‍അസീസ്‌ ആലു സുഊദ്‌ ജനീവയില്‍ അന്തരിച്ചു. 79 വയസായിരുന്നു.ചികില്‍സക്കായി കഴിഞ്ഞ മേയില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തിയതായിരുന്നു അദ്ദേഹം. 'രാജ്യത്തിനു പുറത്ത്‌' കിരീടാവകാശിയുടെ അന്ത്യം സംഭവിച്ചതായി റിയാദ്‌ കൊട്ടാര വക്താവിനെ ഉദ്ധരിച്ച്‌ അഖ്‌ബാരിയ്യ ടി.വി റിപ്പോര്‍ട്ട്‌ ചെയ്‌തു.

1975ല്‍ ആഭ്യന്തരമന്ത്രി പദം ഏറ്റെടുത്ത നായിഫ്‌ കഴിഞ്ഞ ഒക്ടോബറില്‍ മൂത്ത സഹോദരന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മരണത്തെ തുടര്‍ന്നാണ്‌ കിരീടാവകാശിയായി അവരോധിക്കപ്പെട്ടത്‌.ഖബറടക്കം ഞായറാഴ്‌ച മക്കയില്‍ നടക്കും. അടുത്ത ഒമ്പതു മാസത്തിനകം പുതിയ കിരീടാവകാശി നാമനിര്‍ദേശം ചെയ്യപ്പെടും. പ്രതിരോധ മന്ത്രി സല്‍മാന്‍ രാജകുമാരന്‍ ആയിരിക്കും അടുത്ത കിരീടാവകാശി എന്നറിയുന്നു.
സൗദി കിരീടാവകാശി നായിഫ്‌ രാജകുമാരന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക