Image

ടെക്സസിലേക്ക് വിളിച്ചാൽ ഫോൺ കിട്ടുന്നില്ല, ഇന്റര്നെറ്റ് ഇല്ല, വെള്ളവും വെളിച്ചവും ഇല്ല...

Published on 17 February, 2021
ടെക്സസിലേക്ക് വിളിച്ചാൽ ഫോൺ കിട്ടുന്നില്ല, ഇന്റര്നെറ്റ്  ഇല്ല, വെള്ളവും വെളിച്ചവും ഇല്ല...
ടെക്‌സാസിൽ പല സുഹൃത്തുക്കളെയും വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല. കറന്റില്ലാത്തതിനാൽ ഫോൺ പ്രവർത്തിക്കുന്നില്ല. ഫോൺ പ്രവർത്തിക്കുന്നവർക്ക് ഇന്റര്നെറ് ഇല്ല. അതിനാൽ ടെക്‌സാസിൽ നിന്നുള്ളവർ എഴുതുന്ന വാർത്തകൾക്കും ക്ഷാമം. 

കറന്റ് ഇല്ലാത്തതിനാൽ പലർക്കും വെള്ളവും ഇല്ല എന്നതാണ് ഏറെ സങ്കടകരം. വെള്ളവും വെളിച്ചവുമില്ലാതെ എങ്ങനെ ജീവിക്കും?

വഴിയിൽ സ്നോ ഇപ്പോഴും മൂടിക്കിടക്കുന്നു. പല റോഡുകളും ഐസ് നിറഞ്ഞു നിൽക്കുന്ന  സ്ഥിതിയാണ്.  ഇത്തരം സംഭവങ്ങൾ സാധാരണമല്ലാത്തതിനാൽ കരുതൽ നടപടികൾ ഒരിടത്തും  ഉണ്ടായില്ല എന്നതാണ് സത്യം.

വ്യാഴാഴ്ച വരെ  സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്പ്പ്. വെള്ളിയാഴ്ചയോടെ താപനില ഉയരാൻ സാധ്യതയുണ്ട്.  

100 വർഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യത്തെയാണ് ഇപ്പോൾ നേരിടുന്നത്.  

അതിനിടെ സ്വന്തം കാര്യം  സ്വയം ചെയ്യണമെന്നും മടി പിടിച്ചിരുന്നാൽ ആരും തുണക്കില്ലെന്നും പറഞ്ഞ കൊളറാഡോ സിറ്റി മേയർ ടോം ബോയ്‌ഡ്‌  രാജി വച്ചു. നീണ്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അങ്ങേര് ജനം സ്വന്തം കാര്യം നോക്കാൻ പറഞ്ഞത്. 

“ആരും നിങ്ങളോട് അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തോട് കടപ്പെട്ടിട്ടില്ല; ഇതുപോലുള്ള ശ്രമകരമായ സമയങ്ങളിൽ നിങ്ങളെ പിന്തുണയ്‌ക്കേണ്ടത് പ്രാദേശിക സർക്കാരുകളുടെ ഉത്തരവാദിത്തമല്ല! മുങ്ങുക അല്ലെങ്കിൽ നീന്തുക, ഇത് നിങ്ങളുടെ ഇഷ്ടമാണ്!  നഗരവും കൗണ്ടിയും വൈദ്യതി നൽകുന്നതിനോ മറ്റേതെങ്കിലും സേവനങ്ങൾക്കോ നിങ്ങൾക്ക് കടപ്പെട്ടിട്ടില്ല...എന്നിങ്ങനെ ആയിരുന്നു മാന്യന്റെ ജല്പനം.

സ്നോയിലും തണുപ്പിലും ഉണ്ടായ അപകടങ്ങളിൽ    ഒട്ടേറെ പേര് മരിച്ചിട്ടുണ്ട്. .കണക്ക് പുറത്തു വിട്ടിട്ടില്ല.

സംസ്ഥാനത്തെ 254 കൗണ്ടികളിലും സ്നോ  സ്റ്റാമിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഡാലസിൽ മൈനസ് ആറ് ഡിഗ്രി സെൽഷ്യസാണ് താപനില.  

ചൊവ്വാഴ്ച, ടെക്സസ് പവർ ഗ്രിഡിൽ ഉണ്ടായ തകരാറിനെ തുടർന്ന് നാല് മില്യൺ  ഉപഭോക്താക്കൾ ഇരുട്ടിലായി.   ജനം തണുത്തുറഞ്ഞു.  വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലെ ഉപകരണങ്ങൾ എല്ലാം മരവിച്ചു പോയതാണ് പവർകട്ടിനു കാരണമെന്നും പറയുന്നു. ഇലക്ട്രിക് റിലയബിലിറ്റി കൗൺസിൽ ഓഫ് ടെക്സസിനു (ഇആർസിഒടി) കീഴിലുള്ള പവർഗ്രിഡാണ് തകരാറിലായത്.  ടെക്‌സാസിൽ പവർ ഗ്രിഡുകൾ മറ്റുള്ളവയുമായി ബന്ധപ്പെട്ടല്ല  പ്രവർത്തിക്കുന്നത്. അതിനാൽ മറ്റു നെറ്റ്വർക്കുകളിൽ നിന്ന് പവർ എത്തിക്കാനും കഴിയുന്നില്ല.

സാൻ ഏഞ്ചലോയിൽ, തിങ്കളാഴ്ച രാത്രി ഏതാണ്ട് 100 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഹൂസ്റ്റൺ ക്രോണിക്കിൾ ഉൾപ്പെടെയുള്ള പ്രമുഖ ദിനപത്രങ്ങൾ പ്രിന്റിങ് നിർത്തി. എച്ച്ഇബിയുടെ മിക്ക ഗ്രോസറി സ്റ്റോറുകളും പൂട്ടി. 

കുടിവെള്ളത്തിനു പോലും ജനം നെട്ടോട്ടമോടുകയാണ്. വൈദ്യുതിയില്ലാത്തതിനാൽ, വിതരണത്തിനായി നൽകിയ 8000 ഡോസ് കോവിഡ് വാക്സീൻ നശിച്ചതായി ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത്  അറിയിച്ചു. 

പാർക്കിങ് ഗാരേജുകളിൽ  കാറുകൾ പ്രവർത്തിപ്പിച്ചു ചൂട് നേടുന്നത് കാർബൺ മോണോക്സൈഡ് ഭീതി ഉണർത്തുന്നു.  സംസ്ഥാനത്താകെ 135 ‘വാർമിങ് സെന്ററുകൾ’ തുറന്നതായി ഭരണകൂടം അറിയിച്ചു.

പ്രസിഡന്റ് ജോ ബൈഡൻ ടെക്സസിൽ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്ന നടപടികൾ തുടരുകയാണെന്ന് ഇആർസിഒടി അറിയിച്ചെങ്കിലും ഏകദേശം 30 ലക്ഷം ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ട്.

ടെക്സസിലേക്ക് വിളിച്ചാൽ ഫോൺ കിട്ടുന്നില്ല, ഇന്റര്നെറ്റ്  ഇല്ല, വെള്ളവും വെളിച്ചവും ഇല്ല...
Join WhatsApp News
Rush Limbaugh 2021-02-17 19:46:22
അമേരിക്ക കേൾക്കാൻ കൊതിച്ചിരുന്ന ആ സ്വരം നിലച്ചു, തൻറെ അടിസ്ഥാന വിശ്വാസങ്ങളിൽ നിന്നും, ഹൃദയത്തിൻറെ ഭാഷയിൽ നിന്നും സത്യം മാത്രം സംസാരിച്ചിരുന്ന ആ സ്വരം ഇനി ഇല്ല! അമേരിക്കൻ മണ്ണിനോട് ബന്ധപ്പെട്ടിരിക്കുന്ന ഏത് കാര്യവും, ലളിതവും നേരായതുമായ ശൈലിയിൽ കാര്യ കാരണങ്ങൾ അടക്കം വിശദീകരിച്ചിരുന്ന റഷ് ഇനി ഓർമ്മ മാത്രം!! ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ
CID Mooosa 2021-02-17 20:07:58
There are so many things you are going to see in your sight, in addition to the Pandemic.Supporting all the immoral parties and sitting behind the curtain.
Rush Limbaugh a True Christian 2021-02-17 20:14:42
1,)Limbaugh married on four occasions, the first three ending in divorce. 2)Trump married three times and abused many women 3)On October 3, 2003, the National Enquirer reported that Limbaugh was being investigated for illegally obtaining the prescription drugs oxycodone and hydrocodone. Other news outlets quickly confirmed the investigation He admitted to listeners on his radio show on October 10, 2003, that he was addicted to prescription painkillers and stated that he would enter inpatient treatment for 30 days, immediately after the broadcast. 4)In June 2006, Limbaugh was detained by drug enforcement agents at Palm Beach International Airport. Customs officials confiscated Viagra from Limbaugh's luggage as he was returning from the Dominican Republic. The prescription was not in Limbaugh's name. 5)Rush Limbaugh strongly opposed Barack Obama during the 2008 presidential election and spread false claims that Obama was a non-citizen not born in the United States. Limbaugh predicted that Obama would be unable to win the election. On January 16, 2009, Limbaugh commented on the then-upcoming Obama presidency, "I hope he fails. Limbaugh later said that he wants to see Obama's policies fail, not the man himself. Speaking of Obama, Limbaugh said, "He's my president, he's a human being 6)Limbaugh was consistently supportive of the candidacy and presidency of Donald Trump, The difference between Limbaugh and Trump
Our Soul & Uncle 2021-02-18 00:31:39
He is our hero. We always prayed for him. He was an extreme white racist, so what. We Love you. Hope you will be sitting in the lap of Abraham. Rest in peace my friend & hero of many of our malayalees. We are going to have a 40 day lent to put you next to our lord trump Jesus
Pfizer Performance 2021-02-18 02:42:00
ട്രംപ് രണ്ടോ മൂന്നോ കെട്ടി; റഷ് രണ്ടോ മൂന്നോ കെട്ടി; കാശ് ഉണ്ട് കാണാൻ കൊള്ളാം, പഠിപ്പുണ്ട് പ്രശസ്തിയുണ്ട്, പുറമേ Pfizer പെർഫോമൻസും കാണും, ഇതെല്ലാം സ്ത്രീകളെ ആകർഷിക്കാൻ പുരുഷന്മാർക്ക് അവശ്യം വേണ്ട സംഗതികളാണല്ലോ!! ഇതൊന്നുമില്ലെങ്കിൽ എന്ത് ചെയ്യും, ട്രംപിനെതിരെ എന്തെങ്കിലും വെട്ടി ഒട്ടിച്ചു ആത്മസംതൃപ്തിയടയാം. സഹതപിക്കാനല്ലാതെ പാവം വായനക്കാർക്ക് എന്ത് ചെയ്യാൻ പറ്റും?
Illiterate Malayalees for Trump. 2021-02-18 03:05:58
Illiterate Malayalees for Trump. We are waiting for his second coming. He is our Lord and savior. The father God want him to take short break but he will come back and gather all the idiots and take them to heaven. There we will live with him for thousands of years. There won’t be any shortage for sex. No Stormy Daniel to bother only virgins waiting for you in the room, bed made for you to have ecstasy with them . May Trump’s Kingdom come
R...L...a non human garbage 2021-02-18 12:05:04
r..l.. was a non-human Garbage. He should have been born still. The Earth doesn't need racist trash like him, t...c, l...g & d...t. Glad to see the rotten s....is gone forever.
in the lap of Abraham 2021-02-18 12:07:31
Jesus is chasing many out from Abraham's lap to put him. I was praying oh, Jesus please put him in the lap of Abraham.
Inside information 2021-02-18 04:54:49
Rush Limbaugh will be joining with the all the illiterate Malayalees in heaven with a truck load of Viagra and have lots of fun.
Rush Limbaugh - RIP 2021-02-18 13:59:02
അമേരിക്ക നശിച്ചു കാണാൻ ആഗ്രഹിക്കുന്ന വെറുപ്പിൻറെ വ്യക്താക്കൾ, Rush Limbaugh എന്ന ഒറ്റയാൻ പോരാളിയെ ഭയപ്പെടുകയും റഷ് മൈക്രോഫോണിന് പുറകിൽ എത്തുമ്പോഴെല്ലാം മാളത്തിൽ ഓടി ഒളിക്കുകയും ചെയ്യുമായിരുന്നു! റഷ്, അമേരിക്ക ലോകത്തിന് മുന്നിൽ തല താഴ്ത്താതിരിക്കാൻ നിങ്ങൾ നല്ല പോരാട്ടം നടത്തി. Rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക