Image

ഇന്ത്യന്‍ ധനകാര്യ ഉന്നത സംഘം കുവൈറ്റില്‍

സലിം കോട്ടയില്‍ Published on 16 June, 2012
ഇന്ത്യന്‍ ധനകാര്യ ഉന്നത സംഘം കുവൈറ്റില്‍
കുവൈറ്റ്‌ സിറ്റി: രാജ്യത്തേക്ക്‌ വിദേശ നിഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിദേശ പര്യടനം നടത്തുന്ന ധനകാര്യ മന്ത്രായലത്തിലെ ഉന്നത പ്രതിനിധി സംഘം കുവൈറ്റ്‌ സന്ദര്‍ശിച്ചു. ജെഡബ്ലൂ മാരിയറ്റ്‌ ഹോട്ടലില്‍ നടന്ന കുവൈറ്റിലെ നിക്ഷേപകരുടെ ചടങ്ങില്‍ ധനകാര്യ മന്ത്രയാലം ജോയിന്റ്‌ സെക്രട്ടറി തോമസ്‌ മാത്യു ഇന്ത്യന്‍ വിപണിയുടെയും, ഓഹരി വിപണിയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച്‌ ഹൃസ്വ വിവരണം നടത്തി. ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി കടന്നു വന്നപ്പോയും അതില്‍ നിന്നും വിഭന്നമായി ആഗോള ധനകാര്യ രംഗത്ത്‌ കുതിച്ചു കയറ്റം നടത്തുന്ന ഇന്ത്യന്‍ ഓഹരി വിപണയില്‍ നിക്ഷേപത്തിന്‌ ഇപ്പോള്‍ ഏറ്റവും മികച്ച അവസരമാണ്‌ ഉള്ളതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റിലെ നിരവധി വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സതീഷ്‌ സി. മേത്ത, ബുര്‍ഗാന്‍ ബാങ്ക്‌ ചെയര്‍മാന്‍ മജീദ്‌ ഇ അല്‍ അജീല്‍, കിപ്‌കോ ഗ്രൂപ്പ്‌ സിഇഒ പിണക്‌ പണി മിത്ര തുടങ്ങിയവരും വേദിയില്‍ സന്നഹിതരായിരുന്നു. ഇന്ത്യന്‍ ബിസിനസ്‌ കൗണ്‍സില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തിലെ നിരവധി വ്യവസായ, കലാ,സാംസ്‌കാരിക, പൗര പ്രമുഖര്‍ പങ്കെടുത്തു.
ഇന്ത്യന്‍ ധനകാര്യ ഉന്നത സംഘം കുവൈറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക