Image

ഒരു മില്യണ്‍ കടന്ന് 'തൂ ഹി ഹേ മേരി സിന്ദഗി'

Published on 17 February, 2021
ഒരു മില്യണ്‍ കടന്ന് 'തൂ ഹി ഹേ മേരി സിന്ദഗി'
ഒമര്‍ ലുലുവിന്റെ ആദ്യ ഹിന്ദി ആല്‍ബമായ 'തുഹി ഹേ മേരി സിന്ദഗി' ഒരു മില്യണ്‍ കാഴ്‌ചകരെ സ്വന്തമാക്കി. ആല്‍ബത്തിന്റെ വിജയാഘോഷം ലോകത്തെ ഏറ്റവും വലിയ നിര്‍മ്മിതിയായ ബുര്‍ജ്‌ ഖലീഫയിലെ അറ്റ്മോസ്ഫിയര്‍ റെസ്റ്ററന്റില്‍ വച്ച്‌ നടന്നു. ഒമര്‍ ലുലുവിന്റെ കൂടാതെ നിര്‍മ്മാതാവ്‌ രതീഷ്‌ ആനേടത്ത്‌, കാസ്റ്റിംഗ്‌ ഡിറക്ടര്‍ വിശാഖ്‌ പി.വി, അനീസ്‌ അറയ്ക്കല്‍, മുമൈജ്‌ മൊയ്ദു, ആദില്‍ മുഹമ്മസ്‌ എന്നിവരും പങ്കെടുത്തു. യു.എ.ഇ യിലെ പ്രമുഖ മലയാളി വ്യവസായിയായ ഇഖ്ബാല്‍ ഹത്ബൂര്‍ ആണ്‌ വിജയാഘോഷം സംഘടിപ്പിച്ചത്‌.

ആല്‍ബത്തില്‍ മലയാളം വരികള്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസന്റെ ശബ്ദത്തെയും ഹിന്ദി വരികള്‍ പാടിയ നിഖില്‍ ഡിസൂസയുടെ ശബ്ദത്തെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ വാസ്‌തേ എന്ന ആല്‍ബത്തിന്റെ ഗായകന്‍ നിഖില്‍ ഡിസൂസ. നിഖില്‍ ഡിസൂസ്സയുടെ തൊട്ടുമുന്‍പത്തെ ഗാനത്തിന് ഒരു ബില്യണ്‍ യുട്യൂബ് കാഴ്ചക്കാരുണ്ട്. അതിന് ശേഷം നിഖില്‍ ഡിസ്സുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും 'തു ഹി ഹേ മേരി സിന്ദഗി'ക്ക് ഉണ്ട്.

ഒമര്‍ ലുലു സീ മ്യൂസിക്കിനു വേണ്ടിയാണ് ആല്‍ബം സംവിധാനം ചെയ്തത്. 'പെഹ്‌ലാ പ്യാര്‍' എന്ന പേരിലാണ് മുന്‍പ് ആല്‍ബം അനൗണ്‍സ് ചെയ്തത്. പിന്നീട് കോപ്പി റൈറ്റ് വിഷയം ഉണ്ടായതുകൊണ്ട് പേര് മാറ്റുകയായിരുന്നു. ദുബായിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സേഴ്‌സും മലയാളി ദമ്ബതികളുമായ ജുമാന ഖാന്‍, അജ്മല്‍ ഖാന്‍ എന്നിവരാണ് ആല്‍ബത്തില്‍ കേന്ദ്രകഥാപാത്രങ്ങളായിരിക്കുന്നത്.

അഭിഷേക് ടാലണ്ടഡിന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനവും, അച്ചു വിജയന്‍ ചിത്ര സംയോജനവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, കാസ്റ്റിംഗ് ഡയറക്ഷന്‍ വിശാഖ് പി.വി. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ഈ ആല്‍ബം നിര്‍മ്മിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക