Image

ടെക്‌സാസിലെ സ്നോയും തണുപ്പും ആഗോള താപനവും (ബി ജോൺ കുന്തറ)

Published on 16 February, 2021
ടെക്‌സാസിലെ സ്നോയും തണുപ്പും ആഗോള താപനവും (ബി ജോൺ കുന്തറ)

ടെക്സസിൽ നിരവധി റെക്കോർഡ്  തകർത്തു അന്തരീക്ഷ താപനില പലേടങ്ങളിലും മൈനസ് ഡിഗ്രിയിലേക്കു നീങ്ങുന്നു. ഹ്യൂസ്റ്റൺ പ്രാന്ത പ്രദേശങ്ങളിൽ ഒരു മില്യണിലധികം വീടുകളിൽ വൈദ്യുതി പ്രവാഹവും  നിലച്ചു കുഴല്‍ വെള്ളം വഹിക്കുന്ന കുഴലുകൾ മരവിച്ചു വീട്ടിനുള്ളിൽ വെള്ളമില്ലാതായി.

ടെക്സസ് ഇന്ധന ഉൽപ്പാദനത്തിൽ മുന്നിൽ എങ്കിലും ഇവിടെ 23% വൈദ്യുതി നിർമ്മിക്കുന്നത് കാറ്റാടിയന്ത്രം മുഖാന്തിരം. ഈ കൊടുംതണുപ്പിൽ കാറ്റാടികൾ  പ്രവർത്തിക്കാതായി ഇതാണ് വിപുലമായ വൈദ്യുതി മുടക്കം വന്നതിൻറ്റെ കാരണം.

പലപ്പോഴും രാഷ്ട്രീയ സാമൂഹിക വേദികളിൽ കേൾക്കുന്നതും നടക്കുന്നതുമായ ഒരു പ്രധാന പ്രതിപാദ്യവിഷയം അഥവാ പഠനവിഷയം ആണ്  ആഗോള താപനില വർദ്ധന

ഈ വർദ്ധനയ്ക്ക് കാരണം മനുഷ്യൻ അനിയന്ത്രിതമായി ജൈവഇന്ധനം ഉല്പാദിപ്പിക്കുന്നു ഉപയോഗിക്കുന്നു എന്നാതാണെന്നു ഒരുവിഭാഗം. എതിർഭാഗം വാദിക്കുന്നു  താപനില വർദ്ധനവ് പ്രാപഞ്ചിക സ്വാഭാവിക മാറ്റം ഇതിൽ മനുഷ്യൻ കാര്യമായ പങ്ക്  വഹിക്കുന്നില്ല.

ഒരു കാര്യo സമ്മതിക്കേണ്ടിയിരിക്കുന്നു രണ്ടുകൂട്ടരും വാദിക്കുന്നതിൽ കുറച്ചു വാസ്തവം കാണും. എന്നാൽ ഒട്ടുമുക്കാലും വെറും അനുമാനം. പരീക്ഷണശാലകളിൽ മാതൃക അന്തരീഷം സൃഷ്ട്ടിച്ചാണ് പഠനങ്ങൾ  നടത്തുന്നതും  ഈ നിഗമനങ്ങളിൽ എത്തുന്നതും.

ആദിമസമയം, ഭൂഗോളം ഒരു ഹിമയുഗത്തിലായിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നു. എങ്ങിനെ ഭൂമി ഹിമയുഗത്തിൽ നിന്നും മോചനം നേടി? തീർച്ചയായും താപനില പടിപടിയായി ഉയർന്നല്ലാതെ എങ്ങിനെ ജീവജാലങ്ങൾ ഉടലെടുത്തു, നാം ഇന്നത്തെ അവസ്ഥയിൽ എത്തി? ഇതിൽ മനുഷ്യ ജീവിതം താപനില ഉയർത്തുന്നതിൽ ഒരു പങ്കുo വഹിച്ചിട്ടില്ല.

ഭൂമിയുടെയും നമ്മുടെയും, ജീവൻ നിയന്ത്രിക്കുന്നത് സൂര്യൻ. ഒരു വിധത്തിൽ നാം ഈശ്വരൻ എന്നു വിളിക്കേണ്ടത് സൂര്യനെ മാത്രം. സൂര്യൻ ഒരുദിനം  ഇല്ലാതായാൽ ലോകം അതോടെ അവസാനിച്ചു എന്നതിൽ തർക്കമുണ്ടോ? സൂര്യൻറ്റെ ആകർഷണ വലയത്തിലാണ് ഭൂമിയും മറ്റെല്ലാ ഗ്രഹങ്ങളും കറങ്ങുന്നത്. ഈയൊരു ആകര്‍ഷണ വലയത്തിൽ നിന്നും ഭൂമിക്ക് മാറുവാൻ പറ്റുമോ?

സൂര്യൻ നാം കാണുന്നത് ഒരു ഗോളാകൃതിയിൽ എങ്കിലും ശാസ്‌ത്രം പറയുന്നു അത് ഒരു ജ്വലിക്കുന്ന വാതക പിണ്‌ഡമെന്ന്. ഇവിടെ തുടർച്ചയായി അസ്ഥിര ദീപ്‌തി കൂടാതെ ക്ഷോഭിത സ്വഭാവവും. ഭൂമി സൂര്യനെ പ്രദിക്ഷിണo വൈക്കുന്നതും ഒരു തികച്ചും നിശ്ചിത പഥത്തിലല്ല ചിലപ്പോൾ അടുക്കും ചിലപ്പോൾ അകലും. ആ സമയങ്ങളിലാണ് ഭൂമിയിൽ കാലാവസ്ഥകളിൽ  അപ്രതീക്ഷിതമായി ചെറുതും വലുതുമായ  മാറ്റങ്ങൾ വരുന്നത് കൂടാതെ പ്രകൃതി ക്ഷോഭങ്ങൾ

അതിനൊരുദാഹരണമാണ് കഴിഞ്ഞ ദിനങ്ങളിൽ ഞങ്ങൾ ടെക്സസ്സിൽ കാണുന്നത്. ഞങ്ങൾ കഴിഞ്ഞ 24 വർഷങ്ങളായി ഈ സംസ്ഥാനത്തു വസിക്കുന്നു. ഇതാദ്യമായാണ്   ഇതുപോലെ താപനില താഴുന്നത്. എന്നുകരുതി അടുത്ത വർഷവും ഇതുപോലെ സംഭവിക്കണമെന്നു ഒരു നിർബന്ധവുമില്ല.
ഇവിടാണ് നാം രാഷ്ട്രീയം മാറ്റിനിർത്തി പ്രക്രൂതിയെ മനസ്സിലാക്കുവാൻ ശ്രമിക്കുക. പരസ്പരം പഴിക്കുന്നതിന് പ്രകൃതി  ഒരു ആയുധമായി മാറിയിരിക്കുന്നു. എല്ലാ സുഖങ്ങളും ആവശ്യം. എന്നാൽ അതെല്ലാം എവിടെ നിന്നും വരുന്നു എങ്ങിനെ വരുന്നു അതൊന്നും ആർക്കും പ്രശ്നമല്ല.

ഇവിടെ പ്രകൃതി സംരക്ഷണത്തിന് ഇറങ്ങിയിരിക്കുന്ന വൻ ബിസിനസ്സ് പ്രമാണികളുടെയും രാഷ്ട്രീയക്കാരുടെയും ജീവിതരീതി ഒന്ന്. സ്വകാര്യ വിമാനത്തിൽ യാത്രനടത്തും, 20000 ചതുരശ്ര അടി വീട്ടിൽ താമസിക്കും. എന്നാൽ മറ്റുള്ളവർ ചെറിയ വീട്ടിൽ താമസിക്കണം. വിമാനത്തിൽ യാത്ര പാടില്ല. അതല്ലെ നാം കാണുന്നത്.

കീ സ്റ്റോൺ പൈപ്പ് ലൈൻ പോലുള്ള സംരഭങ്ങൾ പൊടുന്നനവെ നിറുത്തലാക്കി ആയിരങ്ങളുടെ ജീവിതമാർഗം രാപ്പകൽ നശിപ്പിച്ചല്ല പ്രകർതിയെ നന്നാക്കേണ്ടത്. എല്ലാവരും പറയുന്ന അന്തരീക്ഷ മലിനീകരണം അമേരിക്കയിൽ ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുന്നു കുറയുന്നു. ഇതെല്ലാം ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ മുന്നോട്ടു പോകുന്ന ചൈന, ഇന്ത്യ ഇതുപോലുള്ള  ജനസാന്ദ്രത ഏറിയ രാഷ്ട്രങ്ങൾ വേണം പ്രകൃതി സംരക്ഷണത്തിന് മുന്നിൽ വരേണ്ടത്.

 

Join WhatsApp News
Boby Varghese 2021-02-16 22:37:34
Inexpensive energy from fossil fuels was the life blood for the industrial development we are witnessing in the last 75 years. America led that development and helped Europe and several other countries to participate. It helped millions and millions of people to uplift their life and their health and education. CO2 is an inert gas and is the building block of all creatures. It is harmless. There is only 0.4% of CO2 in our atmosphere ie 400 parts per million. Even if we reduce the amount of CO2 by 25% in the next 10 years, that will make the total CO2 to 0.3%. I wish these global warmists know what the hell they are talking.
Thomas T Oommen 2021-02-16 23:03:51
Very good article. Thank you
മുതലാളിത്തം Vs കമ്മ്യൂണിസം 2021-02-16 23:43:44
തണുപ്പ്‌ കൂടുതലുള്ള മുതലാളിത്ത രാജ്യങ്ങളിൽ നിന്ന്, ചൂട് കൂടുതൽ ഉള്ള ഇടതു പക്ഷ കമ്മ്യൂണിസ്റ് രാജ്യങ്ങളിലേക്ക് സമമായി വീതിച്ചു നൽകി എല്ലാരാജ്യങ്ങളിലും സമത്വം ഉറപ്പാക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതിയേ Global Warming എന്ന് വിളിക്കുന്നു! പുടി കിട്ടിയാ!!
Climate Change.... Global Warming... 2021-02-17 15:33:38
ചൂട് കൂടി കാറ്റാടിയന്ത്രങ്ങളെല്ലാം നിന്നു പോയേ... ഇത് റഷ്യൻ പുട്ടിൻറെ കളിയാണ്, പാവം ഉറക്കുണ്ണിയെ തോൽപ്പിക്കാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക