Image

പ്രിയയ്ക്ക് എഴുതിയ കത്തുകള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

Published on 16 February, 2021
 പ്രിയയ്ക്ക് എഴുതിയ കത്തുകള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

ആരാധികമാരുടെ ഹൃദയം കവര്‍ന്ന റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ചാക്കോച്ചന്റെ ഹൃദയം കവര്‍ന്നത് പ്രിയ സാമുവല്‍ ആന്‍ ആയിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി തന്റെ കാമുകിയും ഭാര്യയായുമൊക്കെ ചാക്കോച്ചന്റെ കൂടെ പ്രിയയുണ്ട്. ഇപ്പോള്‍ പ്രിയയുമായുള്ള പ്രണയകാലം ഓര്‍ക്കുകയാണ് ചാക്കോച്ചന്‍. 

വാലന്റൈന്‍സ് ദിനത്തിലാണ് പ്രിയയ്ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവുമൊക്കെ ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്
'വര്‍ഷം 1999, ഈ പെണ്‍കുട്ടി ആയിരുന്നു എന്റെ വാലന്റൈന്‍; ഇന്നുമെന്നും ഇനിയെന്നും.. പലരും അക്കാലത്ത് എനിക്കു കിട്ടിയ കത്തുകളെ കുറിച്ചു ചോദിക്കാറുണ്ട്. എങ്കില്‍ ഇതാ, ഞാന്‍ അങ്ങോട്ട് അയച്ച ചില കത്തുകള്‍.. പ്രിയ കുഞ്ചാക്കോ,  പ്രിയ ആന്‍ സാമുവല്‍ ആയിരുന്ന കാലത്ത് ഹാപ്പി വാലന്റൈന്‍സ് ഡേ,' എന്നാണ് ചാക്കോച്ചന്‍ കുറിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക