Image

സൗദി കിരീടാവകാശി നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് നിര്യാതനായി

Published on 16 June, 2012
സൗദി കിരീടാവകാശി നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് നിര്യാതനായി
റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് നിര്യാതനായി. 78 വയസായിരുന്നു. സൗദിക്ക് പുറത്തുവച്ചായിരുന്നു അന്ത്യമെന്ന് കരുതുന്നു. സൗദിയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന നാഇഫ് വിനോദയാത്രയും ചികില്‍സയും മുന്‍നിര്‍ത്തി കഴിഞ്ഞ മാസമാണ് രാജ്യം വിട്ടത്. സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് നിര്യാതനായതിനെ തുടര്‍ന്ന് 2011 ഒക്ടോബറിലാണ് നാഇഫിനെ കിരീട അവകാശിയായി നാമനിര്‍ദേശം ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക