Image

മലപ്പുറം ജില്ലക്ക് 43 വയസ്സ്

Published on 16 June, 2012
മലപ്പുറം ജില്ലക്ക് 43 വയസ്സ്
മലപ്പുറം ജില്ലക്ക് 43 വയസ്സ്. 1969 ജൂണ്‍ 16നാണ് ജില്ല രൂപവത്കരിച്ചത്.

ജില്ലക്കൊപ്പം പിറവികൊണ്ട കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒതുക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളിലേക്ക് മികവിന്റെ ഒരുപിടി കേന്ദ്രങ്ങള്‍ കൂടി കടന്നുവരുന്നതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം. അലീഗഢ് സര്‍വകലാശാലയുടെ കാമ്പസ് പെരിന്തല്‍മണ്ണ ചേലാമലയില്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ പാണക്കാട്ട് ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് കേന്ദ്രസര്‍വകലാശാലയുടെ (ഇഫ്ളു) കേന്ദ്രത്തിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. തിരൂരില്‍ മലയാളം സര്‍വകലാശാല, കോട്ടക്കലില്‍ ആയുര്‍വേദ സര്‍വകലാശാല പ്രഖ്യാപനങ്ങളും വിദ്യാഭ്യാസ മികവിലേക്ക് വഴിതുറക്കും.
വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറം ജനസംഖ്യയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക