Image

രാഷ്ട്രപതി സ്ഥാനാര്‍ഥി: സാംഗ്മയോട് പിന്‍മാറാന്‍ എന്‍സിപി ആവശ്യപ്പെട്ടു

Published on 16 June, 2012
രാഷ്ട്രപതി സ്ഥാനാര്‍ഥി: സാംഗ്മയോട് പിന്‍മാറാന്‍ എന്‍സിപി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ കൂടിയായ പി.എ. സാംഗ്മയോട് എന്‍സിപി ആവശ്യപ്പെട്ടു. മുതിര്‍ന്ന എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

യുപിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ പ്രണാബ് മുഖര്‍ജിയെ നിരുപാധികം പിന്തുണയ്ക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും സാംഗ്മയെ എന്‍സിപി അറിയിച്ചു. പാര്‍ട്ടിയുടെ തീരുമാനം സാംഗ്മ നിരാകരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സാംഗ്മയ്‌ക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് നടപടിയെടുക്കാന്‍ താന്‍ ആളല്ലെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനം ആരും ലംഘിക്കരുതെന്നുമായിരുന്നു പ്രഫുല്‍ പട്ടേലിന്റെ മറുപടി. അതേസമയം മത്സര രംഗത്തുണ്ടാകുമെന്ന നിലപാടില്‍ തന്നെയാണ് സാംഗ്മ.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തന്നെ പിന്തുണയ്ക്കുന്നുണ്‌ടെന്നും ഒരു എന്‍സിപി സ്ഥാനാര്‍ഥിയായിട്ടല്ല, ഗോത്രവര്‍ഗ സ്ഥാനാര്‍ഥിയായിട്ടാണ് താന്‍ മത്സരിക്കുകയെന്നും സാംഗ്മ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക