Image

ശബരിമലയില്‍ പോലീസുകാരന് പാമ്പുകടിയേറ്റു.

Published on 16 June, 2012
ശബരിമലയില്‍ പോലീസുകാരന് പാമ്പുകടിയേറ്റു.
ശബരിമല: ശബരിമലയില്‍ പോലീസുകാരന് പാമ്പുകടിയേറ്റു. കടയ്ക്കല്‍ സ്വദേശി മനോജിനാണ് പാമ്പുകടിയേറ്റത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. സന്നിധാനത്ത് കനത്ത മഴയായിരുന്നതിനാല്‍ ഇവര്‍ ക്ഷേത്രമതിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. മതിലിന്റെ പൊത്തില്‍ ഇരുന്ന പാമ്പാണ് മനോജിനെ കടിച്ചത്. സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിഷാംശമുണ്‌ടെന്ന് കണ്ടതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക