Image

രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍ 13 ന്

Published on 12 February, 2021
രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍ 13 ന്

ലണ്ടന്‍: ലോകത്ത് നവ സുവിശേഷവത്കരണത്തിന് നൂതന മാര്‍ഗവും ലക്ഷ്യവും സ്വീകരിച്ചുകൊണ്ട് സെഹിയോന്‍ യുകെ സ്ഥാപകന്‍ ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 13 ന് ഓണ്‍ലൈനില്‍ നടക്കും. സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വന്‍ഷന്‍ നയിക്കും.

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാര്‍ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിന്‍ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും കണ്‍വന്‍ഷന്‍ നടക്കുക . ലോകത്തേതൊരാള്‍ക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഈ ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ ഫാ. നടുവത്താനിക്ക് പുറമേ നോര്‍ത്താംപ്ടണ്‍ രൂപതയില്‍നിന്നും ഡീക്കന്‍ ബ്രിന്‍ ഡെന്‍സിയര്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകന്‍ ബ്രദര്‍ ആന്റണി കുരിയച്ചിറ എന്നിവരും പങ്കെടുക്കും. കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വന്‍ഷനില്‍ യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വന്‍ഷന്‍ .12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വന്‍ഷന്‍ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ?+44 7506 810177?, അനീഷ് ?07760 254700?, ബിജുമോന്‍ മാത്യു ?07515 368239?.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക