Image

ഡന്റണിൽ വാഹനാപകടം: ഇന്ത്യൻ വിദ്യാർഥി മരിച്ചു

പി പി ചെറിയാൻ Published on 12 February, 2021
ഡന്റണിൽ വാഹനാപകടം: ഇന്ത്യൻ വിദ്യാർഥി മരിച്ചു
ഡന്റൺ (ടെക്സസ്)  ബുധനാഴ്ച ഡന്റണിൽ (ഡാലസ്) ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർഥി അനുഷ് ബീറാം മരിച്ചു. തെലങ്കാനയിൽ നിന്നുള്ള അനുഷ് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസ് (ഡന്റൺ) വിദ്യാർഥിയായിരുന്നു.

ഹൈവെ 380 യിൽ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ബുധനാഴ്ച വൈകിട്ട് അപകടത്തിൽപെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് മരണമടയുകയായിരുന്നു.
മറ്റുള്ളവരെ സഹായിക്കുന്നതിന് ഒരു ഡോക്ടറാവണമെന്നായിരുന്നു സമർഥനായ ഈ വിദ്യാർഥിയുടെ ആഗ്രഹം. തെലങ്കാനയിൽ നിന്നുള്ള ശ്രീകാന്ത് ബീറാം, ലതാ ബീറാം എന്നീ ദമ്പതിമാരുടെ മകനാണ് അനുഷ്. അപകടത്തെകുറിച്ചുള്ള വിശദവിവരങ്ങളോ, സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങളോ ഇതുവരെ ലഭ്യമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക