Image

മാത്യൂ കോശി ഫൊക്കാനാ ദേശീയ നിര്‍വ്വാഹ സമിതി സ്ഥാനാര്‍ത്ഥി

പി.പി.ചെറിയാന്‍ Published on 16 June, 2012
മാത്യൂ കോശി ഫൊക്കാനാ ദേശീയ നിര്‍വ്വാഹ സമിതി സ്ഥാനാര്‍ത്ഥി
ഗാര്‍ലാന്റ് : ജൂണ്‍ 30 മുതല്‍ ജൂലായ് 3 വരെ ഹൂസ്റ്റണ്‍ അനന്തപുരിയില്‍ വെച്ചു അരങ്ങേറുന്ന ഫൊക്കാനാ പതിനഞ്ചാമത് ദേശീയ സമ്മേളനത്തിന്റെ പ്രഥമദിനം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ദേശീയ നിര്‍വ്വാഹക സമിതിയിലേക്ക് മാത്യൂ കോശി മത്സരിക്കുന്നതാണെന്ന് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ചെറിയാന്‍ ചൂരനാടും, സെക്രട്ടറി ബാബു സി. മാത്യൂവും അറിയിച്ചു.

കേരള അസ്സോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള മാത്യൂ കോശിയുടെ നേതൃത്വത്തിലാണ് കേരള അസ്സോസിയേഷന് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മാത്യൂ കോശി സണ്ണിവെയ്ല്‍ സിറ്റി ബോര്‍ഡ് മെമ്പറായി സേവനം അനുഷ്ഠിച്ചുവരുന്നു.

കേരള അസ്സോസിയേഷന്‍ പ്രതിനിധിയായി മത്സരിക്കുന്ന മാത്യൂ കോശിയെ വിജയിപ്പിക്കണമെന്ന് ചെറിയാന്‍ ചൂരനാടും, ബാബു മാത്യൂവും ഫൊക്കാന വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
മാത്യൂ കോശി ഫൊക്കാനാ ദേശീയ നിര്‍വ്വാഹ സമിതി സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക