Image

87 വയസ്സുള്ള മകളോടു 104 വയസ്സുള്ള മാതാവിനുള്ള സ്‌നേഹം നിസീമം!

പി.പി.ചെറിയാന്‍ Published on 16 June, 2012
87 വയസ്സുള്ള മകളോടു 104 വയസ്സുള്ള മാതാവിനുള്ള സ്‌നേഹം നിസീമം!
സരസോട്ട(ഫ്‌ളോറിഡ): പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുക എന്ന മക്കളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഒരു പഴങ്കഥയായി മാറുമ്പോള്‍ 104 വയസ്സുള്ള മാതാവ് 87 വയസ്സുള്ള മകളുടെ ചുമതല ഏറ്റെടുക്കുക എന്നത് ഒരു പക്ഷേ അവിശ്വസനീയമായി തോന്നാം.
ഫോളിഡായിലെ സരസോട്ടായില്‍ നിന്നാണ് അത്യപൂര്‍വ്വ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഡിമെന്‍ഷ്യ(മറവി) രോഗത്തിനടിമയായ മ
റിയ ഗാര്‍സിയ എന്ന 87 വയസ്സുള്ള മക്കളെ 24 മണിക്കൂറും, ശുശ്രൂഷിക്കുന്ന 104 വയസ്സുള്ള മാതാവ് റൊസ്സാനിയെ വൈദ്യശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ പോലും മറികടക്കുന്ന അപാര ഓര്‍മ്മശക്തിയുടേയും കാഴ്ചശക്തിയുടേയും ഉടമയാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഒരു ചെറിയ മരുന്നൊഴികെ മറ്റൊന്നും ഇവര്‍ ഉപയോഗിക്കുന്നില്ല.
പെട്ടെന്ന് ദേഷ്യം വരികയോ, ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന മകളോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് മറവി രോഗത്തിനുള്ള ഒരു പ്രതിവിധിയായി ഞാന്‍ കാണുന്നത് -മാതാവ് പറഞ്ഞു.

വൈകുന്നേരം കൊച്ചുമക്കളുമൊത്തു ചുരുങ്ങിയത് ആറു റൗണ്ടെങ്കിലും ബിങ്കൊ(BINGO) കളിക്കുന്നത് ശീലമാക്കിയിരിക്കുകയാണ് 104-#ാ#ം വയസ്സിലും ഈ മാതാവ്.

ജീവിതത്തില്‍ അവശേഷിക്കുന്ന സമയം മുഴുവന്‍ മറ്റുള്ളവര്‍ക്ക് സേവനം ചെയ്ത് ജീവിത സാഫല്യം നേടുക എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്ഷമയുടെ ഒരു മാലാഖയായിട്ടാണ് റൊസ്സാനിയോയെ കൊച്ചുമക്കള്‍ വിശേഷിപ്പിച്ചത്.
87 വയസ്സുള്ള മകളോടു 104 വയസ്സുള്ള മാതാവിനുള്ള സ്‌നേഹം നിസീമം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക