Image

തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 15 June, 2012
തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.
ഡാളസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും അധ്യയന വര്‍ഷത്തിനു മുമ്പായി നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കി വരുന്ന പഠനോപകരണങ്ങളുടെ വിതരണം ഈ വര്‍ഷവും നടത്തുകയുണ്ടായി. നിരവധി അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാലയങ്ങള്‍ക്കാണ് സഹായം ലഭിച്ചത്. ഇരവള്ളിപ്ര ഗവ: എല്‍.പി. സ്‌ക്കൂളിലെയും, വേങ്ങള്‍ ഗവ: എല്‍.പി. സ്‌ക്കൂളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ അസോസിയേഷന്റെ സഹായം ലഭിച്ചത്.

തിരുവല്ലാ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മാര്‍ത്തോമാ സഭാ അല്‍മായ ട്രസ്റ്റി അഡ്വ. ശ്രീ. വര്‍ഗീസ് മാമ്മന്‍ ഉത്ഘാടനം ചെയ്തു. തിരുവല്ലാ അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്ററും മുന്‍ തിരുവല്ലാ മുന്‍സിപ്പല്‍ ചെയര്‍മാനുമായ ശ്രീ. ചെറിയാന്‍ പോളചിറക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാ വര്‍ഷവും കൃത്യമായി നിര്‍ധനകുട്ടികളെ സഹായിക്കുവാന്‍ തിരുവല്ലാ അസോസിയേഷന്‍ കാണിക്കുന്ന സൗമനസ്യം പ്രശംസനീയമാണെന്നു ഉത്ഘാടന പ്രസംഗത്തില്‍ ശ്രീ. വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. അസോസിയേഷന്റെ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകളും മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈവര്‍ഷം കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അസോസിയേഷന്‍ മുന്നോട്ടുവരുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ശ്രീ.ചെറിയാന്‍ പോളചിറക്കല്‍ പ്രസ്ഥാവിച്ചു. തങ്ങളുടെ പ്രദേശത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തിന് എല്ലാവിധ പിന്തുണയും തിരുവല്ലയിലെ ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ലാ അസോസിയേഷനു വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പേരിലുള്ള നന്ദി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. വ്യാപാരി വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ബാബു വര്‍ഗീസ് സ്വാഗതവും, ശ്രീ. ടി.വി. വര്‍ഗീസ് നന്ദിയും പറഞ്ഞു.


അസോസിയേഷനുവേണ്ടി കെ.വി.ജോസഫ് അറിയിച്ചതാണിത്.
തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക