Image

യൂഡിഎഫ് വിജയം: ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു.

ബിനോയി സെബാസ്റ്റ്യന്‍ Published on 15 June, 2012
യൂഡിഎഫ് വിജയം: ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു.
ഹ്യൂസ്റ്റന്‍ : നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ കോണ്‍ഗ്രസ് നേതൃത്വമേകുന്ന യൂഡിഎഫ് മുന്നണിയെയും വിജയിച്ച ആര്‍.ശെല്‍വരാജിനെയും ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു.

അക്രമരാഷ്ട്രീയവും ഇടതുപക്ഷത്തിന്റെ വികസനവിരുദ്ധനയവും ജനമദ്ധ്യത്തില്‍ തുറന്നുകാണിച്ചും വിദേശസ്വദേശമലയാളികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന നവീനവികസനപദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യൂഡിഎഫ് നടത്തിയ ശക്തമായ പ്രചരണമാണ് വിജയത്തിന് ആധാരമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സസ് ഡയറക്ടര്‍ ജോര്‍ജ് എബ്രഹാം അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിനും ബിജെപിക്കും അനുകൂലമായി ജാതിമതവര്‍ഗീയശക്തികളുടെ ധ്രൂവീകരണം നടന്നിട്ടും വിജയിക്കാനായത് നെയ്യാറ്റിന്‍ കരയിലെ ജനങ്ങളുടെ പൗരബോധവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയുമാണ് തെളിയിക്കുന്നതെന്നും അദേഹം പറഞ്ഞു.
യൂഡിഎഫ് വിജയം: ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക