Image

ഡാലസില്‍ സാഹിത്യസമ്മേളനവും കവിയരങ്ങും അരങ്ങേറി.

ബിനോയി സെബാസ്റ്റ്യന്‍ Published on 15 June, 2012
ഡാലസില്‍ സാഹിത്യസമ്മേളനവും കവിയരങ്ങും അരങ്ങേറി.
ഡാലസ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മലയാളി എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുത്ത സാഹിത്യസമ്മേളനവും കവിയരങ്ങും പ്‌ളാനോ മരിയറ്റ് ഹോട്ടല്‍ വേദിയില്‍ അരങ്ങേറി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാം ഗ്‌ളോബല്‍ സമ്മേളനഭാഗമായി നടന്ന സാഹിത്യകൂട്ടായ്മ ചങ്ങനാശേരി അതിരൂപതയുടെ ആരോഗ്യപരിപാലനരംഗവുമായി ബന്ധപ്പെട്ടു പ്രര്‍ത്തിക്കുന്ന ഫാ. തോമസ്.കെ.ഡി ഉത്ഘാടനം ചെയ്തു.

മലയാളസാഹിത്യത്തിന് പ്രവാസികളിലുള്ള സ്വാധീനം എന്ന വിഷയത്തെ അധികരിച്ച് കവിയും പ്രഭാഷകനുമായ പി.സി.മാത്യു പ്രബന്ധം അവതരിപ്പിച്ചു. ഓരോ പ്രവാസിയും സ്വന്തം ഗ്രാമങ്ങളോ നഗരങ്ങളോ കൈവിട്ട് വിദേശത്തേക്കു കുടിയേറിയെങ്കിലും മലയാളത്വവും അതിന്റെ ഇടമുറിയാത്ത വേരുകളും ഓരോ മലയാളിയിലും അന്തര്‍ലീനമായി കിടപ്പുണ്ട്. പ്രവാസമലയാളിയുടെ രചനാദാഹവും കലാവാസനകളും പ്രതിസ്പന്ദിപ്പിക്കുന്ന ലോകോത്തര കാന്‍വാസുകളാണ് ഇന്നത്തെ പല വെബ്‌സൈറ്റുകളും. പ്രവാസികളുടെ സാഹിത്യവാസനകളെ പ്രോത്‌സാഹിപ്പിക്കുന്ന വിദേശസ്വദേശ മലയാളമാദ്ധ്യമങ്ങളോടുള്ള നിറഞ്ഞ നന്ദി അദേഹം രേഖപ്പെടുത്തി.

ചടങ്ങില്‍ മോഡറേറ്ററായിരുന്ന കവയിത്രി ത്രേസ്യാമ്മ നാടാവള്ളില്‍ മഴ എന്ന കവിത തന്റെ കവിത ചൊല്ലി. നൈനാന്‍ മാത്തുള്ള, അബ്ദുള്ള മഞ്ചേരില്‍(സൗദി അറേബ്യ), റോയി തോമസ് ഹ്യൂസ്റ്റന്‍, എസ് ഭാസ്‌ക്കരന്‍ ബഹറിന്‍, ജോയീസ് ഹ്യൂസ്റ്റന്‍ തുടങ്ങിയവര്‍ മലയാളസാഹിത്യത്തിന്റെ വികാസപരിണാമങ്ങളെ മുന്‍നിര്‍ത്തി സംസാരിച്ചു.
ഡാലസില്‍ സാഹിത്യസമ്മേളനവും കവിയരങ്ങും അരങ്ങേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക