Image

സമ്പത്ത് കസ്റഡി മരണം: കാണാതായ പോസ്റുമോര്‍ട്ടം രേഖകള്‍ കണ്ടെത്തി

Published on 15 June, 2012
സമ്പത്ത് കസ്റഡി മരണം: കാണാതായ പോസ്റുമോര്‍ട്ടം രേഖകള്‍ കണ്ടെത്തി
തൃശൂര്‍: സമ്പത്ത് കസ്റഡി മരണത്തില്‍ കാണാതായ പോസ്റുമോര്‍ട്ടം രേഖകള്‍ കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മുന്‍മേധാവി ഡോ. ഷെര്‍ലി വാസുവിന്റെ മുറിയിലെ അലമാരയില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. അലമാരയില്‍ മറ്റ് ഫയലുകളുടെ അടിയിലായിരുന്നു ഈ രേഖകള്‍. പോസ്റുമോര്‍ട്ടത്തിന് മുന്‍പുള്ള പരിശോധനകളുമായി ബന്ധപ്പെട്ട പന്ത്രണ്ട് രേഖകളായിരുന്നു മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായത്. വിവരം പേരാമംഗലം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷം രേഖകള്‍ പരിശോധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക