Image

ഇംപീച്‌മെന്റ് 2 ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കും- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 February, 2021
ഇംപീച്‌മെന്റ് 2 ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കും- (ഏബ്രഹാം തോമസ്)
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ഇംപീച്ച്‌മെന്റ് വിചാരണ ഇന്നാരംഭിക്കുമ്പോള്‍ അധികാരം ഒഴിഞ്ഞ ഒരു പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് വിചാരണയുമായി മുമ്പോട്ടു പോകുന്നത് ഭരണഘടനാപരമായി സാധുവാണോ എന്ന് ആദ്യം പരിശോധിക്കും. അധികാരത്തില്‍ ഇരിക്കുന്ന ഒരു പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനെകുറിച്ചേ ഭരണഘടനയില്‍ പറയുന്നുള്ളൂ, അധികാരത്തില്‍ നിന്നൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍ വിവരിക്കുന്നില്ല എന്ന് ചില നിയമജ്ഞര്‍ വാദിക്കുന്നു.

ഡെമോക്രാറ്റിക് മാനേജേഴ്‌സ് ആര്‍ട്ടിക്കിള്‍ ഓഫ് ഇംപീച്ച്‌മെന്റിലെ എല്ലാ ആരോപണങ്ങളും നിലനില്‍ക്കുന്നതാണെന്ന് വാദിച്ചു. ജനുവരി 6ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ ട്രമ്പ് നടത്തിയ പ്രകോപനപരമായ പ്രസംഗം കാരണമായതായി ആര്‍ട്ടിക്കിള്‍ ആരോപിക്കുന്നു. 1876 ല്‍ സെക്രട്ടറി ഓഫ്് വാര്‍ വില്യം ബെല്‍ക്ക് നാപിന്റെ സെനറ്റ് ഇംപീച്ച്‌മെന്റ് വിചാരണയില്‍ ഒരാള്‍ അധികാരമൊഴിഞ്ഞതിന് ശേഷവും ഇംപീച്ച്‌മെന്റ് വിചാരണ നടത്താമെന്നും അത് ഭരണഘടനാപരമായി സാധുവാണെന്നും വിധിച്ചിരുന്നു. ജനപ്രതിനിധി സഭ ട്രമ്പിനെ ഇംപീച്ച്് ചെയ്യുമ്പോള്‍ ട്രമ്പ് പ്രസിഡന്റായിരുന്നു. ലഹളക്കാരോട് പരസ്യമായി കാപിറ്റോള്‍ വിട്ടുപോകണമെന്ന് മണിക്കൂറുകള്‍ കഴിയുന്നതുവരെ ട്രമ്പ് ആവശ്യപ്പെട്ടില്ല എന്നും ആരോപണമുണ്ട്.

എന്നാല്‍ ട്രമ്പിന്റെ അഭിഭാഷകര്‍ നല്‍കിയ മറുപടിയില്‍ ഹൗസ് അവതരിപ്പിച്ച ആര്‍ട്ടിക്കിള്‍ ഓഫ് ഇംപീച്ച്‌മെന്റ് ഭരണഘടനാവിരുദ്ധമാണെന്നും ഉടന്‍ തള്ളിക്കളയണമെന്നും ആവശ്യപ്പെടുന്നു. ഇത് ഹൗസ് ഡെമോക്രാറ്റ്‌സിന്റെ ഹംഗര്‍ ഫോര്‍ പൊളിറ്റിക്‌സിന്റെ മറ്റൊരു ഉദാഹരണമാണ്. ട്രമ്പ് കലാപം ഉണര്‍ത്തിവിട്ടു, അത് നിയന്ത്രിക്കുവാന്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല എന്നീ ആരോപണങ്ങള്‍ അപ്പാടെ വസ്തതാവിരുദ്ധമാണ്, ട്രമ്പിന്റെ അഭിഭാഷകരുടെ വാദം തുടര്‍ന്നു.
പ്രസിഡന്റിന്റെ ആ ദിവസത്തെ പെരുമാറ്റം തികച്ചും അസ്വീകാര്യമാണ്. അധികാര കൈമാറ്റത്തിന് തടസം സൃഷ്ടിച്ച നടപടി ഭരണഘടനാവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്, എതിര്‍വാദമുഖങ്ങള്‍ ഇങ്ങനെ ആരംഭിക്കുന്നു.

വിചാരണ എത്രനാള്‍ നീണ്ടുനില്‍ക്കണമെന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ധാരണ ആയിട്ടുണ്ട്. കഴിഞ്ഞ ഇംപീച്ച്‌മെന്‌റ് വിചാരണ മൂന്നാഴ്ച നീണ്ടിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന ഈ വിചാരണയ്ക്ക് ശേഷം ട്രമ്പിനെ കുറ്റവിമുക്തനായിക്കിയിരുന്നു. ഇത്തവണ കുറെക്കൂടി ഗൗരവമായ ആരോപണമാണ് ട്രമ്പ് നേരിടുന്നത്. ജനക്കൂട്ടത്തെ ഇളക്കിവിട്ടു, അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു, അക്രമങ്ങളില്‍ ഒരു യു.എസ്.ക്യാപിറ്റോള്‍ പോലീസ് ഓഫീസറടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു എന്നീ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ഇത്തവണ ഡെമോക്രാറ്റുകള്‍ വളരെ വേഗം-ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നു. സാക്ഷികളെ ആരെയും വിളിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കനുകള്‍ ചില സാക്ഷികളെ വിളിക്കുവാന്‍ സാധ്യതയുണ്ട്.

ചൊവ്വാഴ്ച വിചാരണ ആരംഭിക്കുമ്പോള്‍ വിചാരണ ഭരണഘടനാപരമാണോ എന്ന് നാലുമണിക്കൂര്‍ നീളുന്ന സംവാദത്തിന് ശേഷം വോട്ടു ചെയ്യും.
കഴിഞ്ഞ മാസം 45 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വിചാരണ ഭരണഘടനാപരമല്ല എന്ന് വോട്ടു ചെയ്തിരുന്നു. ചൊവ്വാഴ്ച ഇവര്‍ വീണ്ടും ഇങ്ങനെ വോട്ടു ചെയ്യും. എന്നാല്‍ വിചാരണ നിറുത്തിവയ്ക്കാന്‍ ആവശ്യമായവോട്ടുകള്‍ ഇല്ലാത്തതിനാല്‍ വിചാരണ മുന്നോട്ടുപോകും. വാദപ്രതിവാദങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ഇംപീച്ച്‌മെന്റ് മാനേജര്‍മാര്‍ക്കും ട്രമ്പിന്റെ ടീമിനും 16 മണിക്കൂര്‍ വീതം ലഭിക്കും. ട്രമ്പിന്റെ ഒരു അഭിഭാഷകന്‍ ഡേവിഡ് ഷോയെന്‍ ജൂതനായതിനാല്‍ വിചാരണ വെള്ളിയാഴ്ച വൈകീട്ട് നിര്‍ത്തി വയ്ക്കുകയും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുകയും ചെയ്യും. പല സെനറ്റര്‍മാരും സാക്ഷികളെ ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒരു പ്രധാനകാരണം ജനുവരി 6 ലെ സംഭവങ്ങള്‍ അരങ്ങേറിയത് അവരുടെ കണ്‍മുന്നിലായിരുന്നു എന്നതാണ്. എന്നാല്‍ ചില സെന്റ്റര്‍മാര്‍ അപ്രതിരോധ്യമായ തെളിവു വേണം എന്ന് ആവശ്യപ്പെടുന്നു.

ഹൗസ് ഇംപീച്ച്‌മെന്റ് മാനേജര്‍മാര്‍ ട്രമ്പിന്റെ പ്രകോപനപരവും പ്രചോദനപരവുമായ പ്രസംഗവും ക്യാപിറ്റോള്‍ ഹില്ലില്‍ ജനക്കൂട്ടം നടത്തിയ മാരകമായ അക്രമങ്ങളും വിവരിച്ച് തങ്ങളുടെ വാദം ആരംഭിക്കും. മെരിലാന്റ് കോണ്‍ഗ്രസ്മാന്‍ ജെയ്മി റാസ്‌കിന്റെ നേതൃത്വത്തിലുള്ളതാണ് ഇംപീച്ച്‌മെന്റ് മാനേജര്‍മാര്‍. ഒരു 78 പേജ് ബ്രീഫില്‍ ട്രമ്പിന്റെ അഭിഭാഷകര്‍ രണ്ടു മുഖങ്ങളില്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

ഭരണഘടനാപരമായ പ്രശ്‌നം സെനറ്റര്‍മാര്‍ ചൊവ്വാഴ്ച നേരിടും. ഒരു പ്രസിഡന്റിനെ  വലിയ കുറ്റങ്ങള്‍ക്കോ ദുര്‍നടപടിക്കോ വിചാരണ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ചിലരുടെ വാദം ആദ്യം ചര്‍ച്ച ചെയ്യും. ട്രമ്പിന്റെ വാദങ്ങള്‍ ഹൗസ് മാനേജര്‍മാര്‍ വിചാരണയ്ക്ക് മുമ്പ് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഇംപീച്‌മെന്റ് 2 ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കും- (ഏബ്രഹാം തോമസ്)
Join WhatsApp News
FBI man too? 2021-02-09 11:36:46
An attorney for Thomas Caldwell, a Virginia resident accused of participating in the Jan. 6 Capitol riot, said on Monday that his client is a Navy veteran who has had a top-secret security clearance since 1979, worked as an FBI section chief from 2009 to 2010, and ran a consulting firm that did classified work for the U.S. government.
The Fall of Card Castle 2021-02-09 11:53:51
The Trumpian style Donald Trump has long used a speaking style that seems deliberately murky. His supporters hear him delivering a clear message even when he stops short of explicitly delivering that message. A classic example came during his first debate with Joe Biden last year, when Trump told the Proud Boys, a violent far-right group, to “stand back and stand by” — and then quickly added that “somebody’s got to do something about antifa and the left.” The Proud Boys celebrated the message as an endorsement, while Trump could claim he was not encouraging violence. Today, the Senate will begin Trump’s second impeachment trial, and his speaking style will be at the heart of the legal arguments.
New EVIDECE 2021-02-09 18:57:43
As Donald Trump’s second impeachment trial begins in the Senate Republicans are reportedly bracing for impact after reports that House Democrats will present new evidence that will make it hard for them not to convict Trump of incitement of an insurrection prior to the Jan. 6 Capitol siege. According to multiple news outlets, House Democrats plan to reveal previously unseen evidence implicating the former president in the deadly attack. CNN’s congressional correspondent Manu Raju reported that House impeachment managers are saying they are confident they have a “devastating” case against Trump. It is expected their case will include video footage of the rioters and testimony from people present at the invasion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക