Image

ഇന്തോനേഷ്യന്‍ ഓപ്പണ്‍: സൈന സെമിയില്‍cc

Published on 15 June, 2012
ഇന്തോനേഷ്യന്‍ ഓപ്പണ്‍: സൈന സെമിയില്‍cc
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍സീരീസില്‍ ഇന്ത്യയുടെ മിന്നുംതാരം സൈന നെഹ്വാള്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചൈനയുടെ ഷിക്സിയാന്‍ വാങിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍: 21-17, 21-23, 21-19. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് 2009, 2010ലെ വനിതാ വിഭാഗം ചാമ്പ്യനായിരുന്ന സൈനയുടെ വിജയം. സെമിയില്‍ ലോക പത്താം നമ്പര്‍ താരം കൊറിയയുടെ ജി ഹിയുന്‍ സങാണ് സൈനയുടെ എതിരാളി. നേരത്തെ ഡെന്മാര്‍ക്കിന്റെ ഹാന്‍സ് ക്രിസ്റ്യന്‍ വിട്ടിഗൂസിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തകര്‍ത്ത് ഇന്ത്യന്‍ താരം പി. കശ്യപ് സെമിയില്‍ പ്രവേശിച്ചിരുന്നു. ഒളിമ്പിക് ബര്‍ത്ത് ലഭിച്ച കശ്യപിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ജയമാണിത്. സ്കോര്‍: 16-21, 21-15, 21-14. ഇന്തോനേഷ്യയുടെ സിമോണ്‍ സന്തോസോയാണ് സെമിയില്‍ കശ്യപിന്റെ എതിരാളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക