Image

കൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടി

മൊയ്തീന്‍ പുത്തന്‍ചിറ Published on 15 June, 2012
കൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടി
ന്യൂയോര്‍ക്ക്: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജിന്റെ വിജയം എന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ഫാ. ഡാനിയേല്‍ പുല്ലേലില്‍ , ജോസഫ് കുരിയപ്പുറം, പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിനേയും രണ്ടാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും പേരെടുത്തു പ്രശംസിച്ച ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍, കേരള ജനത എക്കാലവും കൊലപാതക രാഷ്ട്രീയത്തെ അസഹിഷ്ണുതയോടെ മാത്രമേ നോക്കി കണ്ടിട്ടുള്ളുവെന്നും സമാധാനപരമായ ജീവിതം ജനതയുടെ പരമാവകാശമായിരിക്കേ അതിന്റെ ചോരയില്‍ മുക്കി ഭീതിപ്പെടുത്തി ഭരണം പിടിച്ചെടുക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വ്യഗ്രത പ്രബുദ്ധ കേരള ജനത ഒരിക്കലും അനുവദിക്ക്കില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
കൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടികൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടികൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടികൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക