Image

മരുന്നുകളുടെ വിലവര്‍ധനവിനെതിരെ നടപടി: ഡ്രഗ്സ് കണ്‍ട്രോളര്‍

Published on 15 June, 2012
മരുന്നുകളുടെ വിലവര്‍ധനവിനെതിരെ നടപടി: ഡ്രഗ്സ് കണ്‍ട്രോളര്‍
തിരുവനന്തപുരം: ജീവന്‍ രക്ഷാ ഔഷധങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ക്കും വേദന സംഹാരികള്‍ക്കും വില വര്‍ധിക്കുന്നത് സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അന്വേഷണം നടത്തി. വാര്‍ത്തകളില്‍ പ്രതിപാദിച്ചിരിക്കുന്ന മരുന്നുകളിലധികവും വില നിയന്ത്രണത്തിന്റെ പരിധിയില്‍പ്പെടാത്തവയാണെന്ന് കണ്െടത്തിയതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. ഇവയില്‍ 10 ശതമാനത്തില്‍ കൂടുതല്‍ വിലവര്‍ധനവുള്ള മരുന്നുകള്‍ വളരെ കുറവാണ്. ഓരോ വര്‍ഷവും പത്തുശതമാനം വില വര്‍ധിപ്പിക്കാന്‍ മരുന്ന് കമ്പനികള്‍ക്ക് അനുവാദമുണ്ട്. അതില്‍ അധികമായി ഈടാക്കുന്നവയുണ്െടങ്കില്‍ അവയുടെ വിശദാംശങ്ങള്‍ തുടര്‍നടപടിയായി എന്‍പിപിയെ അറിയിക്കുവാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ബ്രാന്‍ഡില്‍ പേരുമാറ്റം വരുത്താതെ ചേരുവകകളില്‍ മാറ്റം വരുത്തിയിട്ടുള്ള മരുന്നുകളുടെ വില്പന തടയുന്നതിനുള്ള നടപടികളും വകുപ്പു സ്വീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്െടന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക