Image

റഷീദിനെതിരായ കുറ്റപത്രം ഉടന്‍, മറ്റു പ്രതികള്‍ക്കെതിരെ പിന്നീട്

Published on 15 June, 2012
റഷീദിനെതിരായ കുറ്റപത്രം ഉടന്‍, മറ്റു പ്രതികള്‍ക്കെതിരെ പിന്നീട്
കൊല്ലം: മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെതിരായി സിബിഐ കുറ്റപത്രം തയാറാക്കി തുടങ്ങി. ഈമാസം തന്നെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസിലെ മറ്റ് പ്രതികള്‍ക്കെതിരായ കുറ്റപത്രം പിന്നീടാവും സമര്‍പ്പിക്കുകയെന്നറിയുന്നു. ഈ കേസില്‍ മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്യാന്‍ ബാക്കിയുണ്ട്. ചോദ്യം ചെയ്യലിനുശേഷം പ്രതിപ്പട്ടികയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. ആശ്രാമം ഗസ്റ് ഹൌസ് സംഭവത്തിനു ശേഷം നടപടി നേരിട്ട ഉദ്യോഗസ്ഥര്‍, ഉണ്ണിത്താന്‍ വധശ്രമക്കേസ് നേരത്തെ അന്വേഷിച്ച ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്നിവരെയാണ് പ്രധാനമായും ഇനി ചോദ്യം ചെയ്യാനുള്ളത്. ഡിവൈഎസ്പി റഷീദിന് ഈ കേസിലുള്ള പ്രധാനപങ്കിനെക്കുറിച്ച് വളരെ വ്യക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചുകഴിഞ്ഞു. കുറ്റപത്രം തയാറാക്കുന്നതിനും സമര്‍പ്പിക്കുന്നതിനും ഒരാഴ്ചയിലധികം വേണ്ടിവരില്ലെന്ന് കരുതുന്നു. ഡിവൈഎസ്പിമാരായ അബ്ദുള്‍ റഷീദും സന്തോഷ് നായരും കണ്െടയ്നര്‍ സന്തോഷുമായി ചേര്‍ന്ന് കുടുംബസമേതം നടത്തിയ ഗോവയാത്ര, തിരിച്ചുവരുന്നതിനിടെ രാജധാനി എക്സ്പ്രസ് കൊല്ലത്ത് ചങ്ങല പിടിച്ചുനിര്‍ത്തിയ സംഭവം എന്നിവ സംബന്ധിച്ച് നിര്‍ണായകരേഖകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. ഉണ്ണിത്താനെ ആക്രമിച്ചശേഷം ഇവര്‍ നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍, പരവൂര്‍ റിസോര്‍ട്ടിലെ ആഘോഷം എന്നിവയെക്കുറിച്ചും ആധികാരികവിവരങ്ങള്‍ സിബിഐക്കു ലഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക