Image

മഹാരാഷ്‌ട്രയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 30 പേര്‍ മരിച്ചു

Published on 15 June, 2012
മഹാരാഷ്‌ട്രയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 30 പേര്‍ മരിച്ചു
ഉസ്‌മാനാബാദ്‌: മഹാരാഷ്‌ട്രയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 30 പേര്‍ മരിച്ചു. ഉസ്‌മാനാബാദ്‌ ജില്ലയ്‌ക്കു സമീപം ബസ്‌ മലയിടുക്കിലെ കൊക്കിയിലേക്ക്‌ മറിയുകയായിരുന്നു. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ പുലര്‍ച്ചെയാണ്‌ സംഭവം.

സായി ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസാണ്‌ അപകടത്തില്‍പെട്ടത്‌. പരിക്കേറ്റവരെ സോളാപൂര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന്‌ കരുതുന്നു. അതേസമയം, പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതമായി തുടരുന്നു. ഹൈദരാബാദില്‍ നിന്നു ഷിര്‍ദിയിലേയ്‌ക്കു പോകുകയായിരുന്നു ബസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക