Image

ജൂണ്‍ 22-ന്‌ ഡിട്രോയിറ്റില്‍ മണ്‍സൂണ്‍ ഡ്രീംസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2012
ജൂണ്‍ 22-ന്‌ ഡിട്രോയിറ്റില്‍ മണ്‍സൂണ്‍ ഡ്രീംസ്‌
ഡിട്രോയിറ്റ്‌: മായാജാല രംഗത്തെ ലോകപ്രശസ്‌ത മജീഷ്യനായ സാംരാജും സംഘവും നയിക്കുന്ന മണ്‍സൂണ്‍ ഡ്രീംസ്‌ ഡിട്രോയിറ്റില്‍ ജൂണ്‍ 22ന്‌ വൈകിട്ട്‌ 6 മണിക്ക്‌ ഡിട്രോയിറ്റ്‌ മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ വാറണ്‍ ഫിറ്റ്‌സ്‌ജിറാള്‍ഡ്‌ ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറും. മായാജാല വിസ്‌മയ കലാസന്ധ്യയില്‍ മജീഷ്യന്‍ സാംരാജിനൊപ്പം പ്രശസ്‌ത മലയാള സിനിമതാരം റോമാ, ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്‌റ്റ്‌, ഹാസ്യ കുലപതി കോട്ടയം നസീര്‍, സംസ്ഥാന അവാര്‍ഡ്‌ ജേതാവായ ഗായിക രാജലക്ഷ്‌മി, ഗായകന്‍ രമേശ്‌ ബാബു, ഹാസ്യ താരം അനീഷ്‌, നര്‍ത്തകിയും നടിയുമായ ഷാലിനി, നൃത്തകലയുടെ പുത്തന്‍ ചുവടുകളുമായി ബോളിവുഡ്‌ നൃത്ത സംവിധായക സുനിതാ റാവുവും സംഘവും അടക്കം ഇരുപതോളം കലാകാരന്മാര്‍ അണിചേരുന്നു.

മണ്‍സൂണ്‍ ഡ്രീംസ്‌-ന്റെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും റവ. എബ്രഹാം തോമസ്‌ 248-792-1134, റെജി അലക്‌സാണ്ടര്‍ 734-252-9590, അലക്‌സ്‌ കെ. ജോണ്‍ 248-756-7087, തോമസ്‌ വര്‍ഗീസ്‌ 248-426-1269, തോമസ്‌ എബ്രഹാം(ജോജി) 734-812-5521. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
ജൂണ്‍ 22-ന്‌ ഡിട്രോയിറ്റില്‍ മണ്‍സൂണ്‍ ഡ്രീംസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക