Image

ഒളിംപിക്‌സിനായി പെയ്‌സ്-ഭൂപതി സംഖ്യം ഒന്നിക്കുന്നു

Published on 15 June, 2012
ഒളിംപിക്‌സിനായി പെയ്‌സ്-ഭൂപതി സംഖ്യം ഒന്നിക്കുന്നു
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സിനായി ഇന്ത്യയുടെ മഹേഷ് ഭൂപതി-ലിയാന്‍ഡര്‍ പെയ്‌സ് സംഖ്യം വീണ്ടും ഒന്നിക്കുന്നു. ഇന്ത്യന്‍ ടെന്നിസ് അസോസിയേഷനാണ് ഒളിംപിക്‌സില്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി ഒരുമിച്ച് കളിക്കുമെന്ന് പ്രഖ്യാപിച്ചത്. 

ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത അഭിപ്രായ വിത്യാസം അസോസിയേഷന്‍ കണക്കിലെടുത്തില്ല. പെയ്‌സുമായി ഒരുമിച്ച് കളിക്കാന്‍ താത്പര്യമില്ലെന്ന് ഭൂപതി അസോസിയേഷനെ അറിയിച്ചിരുന്നു. രോഹന്‍ ബൊപ്പണ്ണയെ ആണ് ഭൂപതി ഡബിള്‍സ് പങ്കാളിയായി ആവശ്യപ്പെട്ടത്. 

എന്നാല്‍ നാല് ഒളിംപിക്‌സുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള പെയ്‌സ്-ഭൂപതി സംഖ്യത്തിന് മെഡല്‍ നേടാന്‍ കഴിയുമെന്ന് അസോസിയേഷന്‍ വിലയിരുത്തി. ഇതേതുടര്‍ന്ന് ലണ്ടന്‍ ഒളിംപിക്‌സില്‍ ഇരുവരോടും ഒന്നിക്കാന്‍ ആവശ്യപ്പെട്ടത്. 

അസോസിയേഷന്റെ തീരുമാനത്തിനെതിരേ ഭൂപതിയും ബൊപ്പണ്ണയും രംഗത്തെത്തി. തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്ന് ഇരുവരും പ്രതികരിച്ചു. ഇന്ത്യന്‍ ടെന്നിസിന്റെ മോശം ദിവസമാണ് ഇന്നെന്നും ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

എടിപി ഡബിള്‍സ് റാങ്കിംഗില്‍ പെയ്‌സ് എട്ടാം സ്ഥാനത്താണ്. അതിനാല്‍ പെയ്‌സിന് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. എന്നാല്‍ റാങ്കിംഗില്‍ ഭൂപതി 12-ാം സ്ഥാനത്തും ബൊപ്പണ്ണ 14-ാം സ്ഥാനത്തുമാണ്. ആദ്യ പത്ത് റാങ്കിംഗിലുള്ളവര്‍ക്കാണ് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക