Image

ടി.എന്‍ മത്തായി തച്ചിലേത്ത് നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2012
ടി.എന്‍ മത്തായി തച്ചിലേത്ത് നിര്യാതനായി
കാനഡ- മുളക്കുഴ പങ്കാവില്‍ തച്ചിലേത്ത് ടി.എന്‍ മത്തായി (കുട്ടച്ചന്‍-75) നിര്യാതനായി. 2012 ജൂണ്‍ 13ന് ഹാമില്‍ട്ടണിലെ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. തോണ്ടിയത്ത് നൈനാന്റെയും റേച്ചല്‍ നൈനാന്റെയും മകനായ ഇദ്ദേഹം മുംബൈ ചെമ്പൂരിലെ ദീര്‍ഘകാലത്തെ സേവനത്തിനു ശേഷമാണ് ടൊറോന്റോയില്‍ എത്തിയത്. 
പൊതുദര്‍ശനം 2012 ജൂണ്‍ 15 വെള്ളിയാഴ്ചയും തുടര്‍ന്ന് സംസ്‌കാരം ജൂണ്‍ 16 ശനിയാഴ്ച കാനഡയിലെ ബ്രാംപ്ടണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍ ചാപ്പലില്‍ നടക്കും. 
ഭാര്യ: അന്നമ്മ ഗ്രേസി.
മക്കള്‍: നൈനാന്‍ മാത്യൂ (സുനില്‍), സെലിന്‍ ജേക്കബ് (മോളി), മരുമക്കള്‍: ഷീബ നൈനാന്‍, ജേക്കബ് തോമസ്.
കൊച്ചുമക്കള്‍: റുബെന്‍, ജോണ്‍, സാമുവല്‍, സോഫിയ.

ലിജി വര്‍ഗീസ് അറിയിച്ചതാണിത്.


ടി.എന്‍ മത്തായി തച്ചിലേത്ത് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക