Image

മരിച്ചിട്ടും ജീവിക്കുന്ന മഹാത്മഗാന്ധി (ജി. പുത്തന്‍കുരിശ്)

Published on 31 January, 2021
മരിച്ചിട്ടും ജീവിക്കുന്ന മഹാത്മഗാന്ധി (ജി. പുത്തന്‍കുരിശ്)
“ഒരു സത്യോപാസകന്‍ തന്റെ സത്യംകൊണ്ടുള്ള പരീക്ഷണങ്ങളില്‍ എത്രയധികം വിഷമാവസ്തയിലേക്ക് എറിയപ്പെടുമെന്നുംഅതുപോലെ ഒരു സ്വാതന്ത്യോപാസകനോട് എത്രയധികം ബലിധാനങ്ങള്‍ അതിന്റെ ധാക്ഷിണ്യമില്ലാത്ത ദേവിആവശ്യപ്പെടും” എന്നുള്ളഗാന്ധിജിയുടെ വാക്കുകള്‍ ജനുവരിമുപ്പതിനെ കൂടുതല്‍ ചിന്തോദ്ദീപകമാക്കുന്നു. അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്നുകൊണ്ടണ്ട് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നിയമലംഘനത്തിന്റേയും,സത്യത്തിന്റേയും, സത്യാഗ്രഹത്തിന്റേയും,  അക്രമരാഹിത്യത്തിന്റേയും മാര്‍ഗത്തിലൂടെ ഇന്‍ഡ്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിജിയുടെ അന്ത്യം രക്താഭിഷിക്തമായിരുന്നെങ്കിലും ഇന്നും അദ്ദേഹം മനുഷ്യമനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്നു.

ശാസ്ത്രീയമായും സാംസ്ക്കാരികമായും ലോകം അതിന്റെ ഉത്തംഗശൃംഗങ്ങളില്‍ വിലസി നില്ക്കുന്നു എന്ന ്അഭിമാനിക്കുമ്പോഴും, അടിച്ചമര്‍ത്തപ്പെട്ട മനുഷ്യജീവിതത്തിന്റെ നിലവിളികള്‍, ഇപ്പോഴും, ലോകം എമ്പാടും,  മുഴങ്ങികേള്‍ക്കാവുന്നതാണ്. ഗാന്ധിജിയുടെ ജീവിത പരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിന് അനുയോജ്യംഎന്ന് ഒരു നല്ല ശതമാനം ജനങ്ങളുംവിശ്വസിച്ചിരുന്നു എങ്കിലും, ഇന്ന്‌ലോകത്തിന്റെ പല ഭാഗത്തും സ്വേച്ഛാധിപതികളുടെ സിംഹാസനങ്ങളെ തെറിപ്പിക്കുവാന്‍, ഗാന്ധിയന്‍ മാര്‍ക്ഷങ്ങളെ ജനങ്ങള്‍ സ്വീകരിക്കുന്നു എന്നത്, മുന്‍പറഞ്ഞ തെറ്റ് ധാരണകളെ തിരുത്തിക്കുറിക്കുന്നു. ടുണിഷ്യാ, ഈജിപ്റ്റ്, കൂടാതെസിറിയയില്‍അരങ്ങേറിയആയുധരഹിത വിപ്ലവം എല്ലാംഇതിന് ഉദാഹരണമാണ്.  അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങളും, അതിന്റെ പ്രായോഗികതയും കാലദേശങ്ങളെ ഉല്ലംഘിച്ചു നില്‍ക്കുന്നുഎന്നത് ആ ജന്മത്തിന്റെസുകൃതംതന്നെ.

വര്‍ണ്ണ വര്‍ഗ വിവേചനം ലോകാരംഭം തുടങ്ങി മനുഷ്യരാശിയോടൊപ്പം ഉണ്ടായിരുന്നുഎന്നത്ആര്‍ക്കും തള്ളിക്കളയാന്‍ ആവാത്ത ഒരു സത്യമാണ്.  സൗത്താഫ്രിക്കയില്‍ഗാന്ധിജി നേരിട്ട വിവേചനത്തിന്റെ കയ്പ്പുള്ള അനുഭവങ്ങള്‍ അദ്ദേഹത്തെ ചിന്തിപ്പിക്കുകയും സമൂഹത്തില്‍, നിറത്തിന്റേയുംജാതിയുടേയും പേരില്‍മറ്റുള്ളവര്‍ അനുഭവിക്കുന്ന നിര്‍വീര്യതയേയും ഉത്സാഹമില്ലായ്മയേയും മനസ്സിലാക്കുവാനും സഹായിച്ചു.  സൗത്താഫ്രിക്കയിലെ പയറ്റ്‌സ്ബര്‍ഗില്‍വച്ച്, ഇന്‍ഡ്യക്കാരന്‍ എന്ന കാരണംകൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട അനുഭവം, ഒരു യൂറോപ്പ്യന്‍ യാത്രക്കാരന് വേണ്ടണ്ടിഇരിപ്പടംഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍ഏല്‍ക്കേണ്ടണ്ടി വന്ന മര്‍ദ്ദനം, കോടതിയില്‍വച്ച് തലപ്പാവ്എടുത്തു മാറ്റാന്‍ മജിസ്‌ട്രേട്ട് ആവശ്യപ്പെട്ടതുമായ അനുഭവങ്ങള്‍അദ്ദേഹത്തെ ഒരു രാജ്യത്തിന്റെതന്നെ മോചകന്‍ ആക്കാന്‍ പ്രാപ്തനാക്കുകയായിരുന്നു.  അതിലുപരിസാമൂഹ്യ നീതിഏവര്‍ക്കുംതുല്യമായി ലഭിക്കത്തക്ക രീതിയില്‍ അക്രമരാഹിത്യത്തിലൂടെ എങ്ങനെ സ്വതന്ത്ര ഭാരതം  നേടിയെടുക്കാം എന്ന ചിന്തയിലേക്ക് അത് വഴിതിരിച്ചുവിടുകയും ചെയ്തു.

നിസ്സഹരണ പ്രസ്ഥാനം, അക്രമരാഹിത്യം, സമാധാനപരമായ പ്രതിരോധം തുടങ്ങിയവയായിരുന്നു ബ്രിട്ടീഷ്‌രാജിനെതിരെ ഗാന്ധിജി ഉപയോഗിച്ച ആയുധങ്ങള്‍.  ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയകൂട്ടക്കൊലയേയും, അതിനെ തുടര്‍ന്ന് പഞ്ചാബിലെ ജനങ്ങള്‍ കൈക്കൊണ്ടണ്ട അക്രമാസക്തമായ നിലപാടിനേയും ഗാന്ധിജി അപലപിക്കുകയും, അക്രമരാഹിത്യത്തില്‍ഉറച്ചു നിന്നുകൊണ്ടണ്ട് ഒരു സ്വരാജിനുവേണ്ടി പോരാടുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.  വിദേശ നിര്‍മ്മിതമായ വസ്തുക്കള്‍ ബഹിഷ്ക്കരിക്കുവാനും സ്വദേശ നിര്‍മ്മിതമായ വസ്തുക്കള്‍ ഉപയോഗിക്കുവാനും അദ്ദേഹം ജനങ്ങളെ ഉത്സാഹിപ്പിച്ചു.  നൂല്‍ നൂറ്റ്ഖാദി നിര്‍മ്മിക്കുവാനും, കടലിലെ വെള്ളംവറ്റിച്ച് ഉപ്പുണ്ടാക്കുവാനും ഒക്കെ തുനിഞ്ഞിറങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍അതിന്റെ പ്രായോഗികതയിലേക്ക്എത്തിച്ചേരുകയായിരുന്നു.

ആധുനികലോകം ഒരു പുതിയ വഴിത്തിരിവിലാണ്.  ആറ്റംബോംബിന്റേയും ആധുനിക സാങ്കേതികവിദ്യകളുടേയും പിന്‍ബലത്തില്‍ മനുഷ്യന്‍ മനുഷ്യനെ ഉന്മൂലനാശം വരുത്തുവാന്‍ ശ്രമിക്കുമ്പോഴും,  സമാധാനത്തിന്റെ മാര്‍ഗങ്ങളെ അവലംബിച്ച് പാറ്റണ്‍ ടാങ്കുകളുടേയും ചീറിപ്പാഞ്ഞുവരുന്ന ഉണ്ടകളുടേയുംമുന്നില്‍വിരിമാറ്കാട്ടി നില്‍ക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാരെ കാണുമ്പോള്‍ അക്രമരാഹിത്യം ഏതുകാലഘട്ടത്തിലും പ്രായോഗികമാക്കാന്‍ കഴിയും എന്ന്കാട്ടിത്തന്ന ഗാന്ധിജിയെ ആര്‍ക്ക് വിസ്മരിക്കാന്‍ കഴിയും?  ജീവിതയാത്രയില്‍എവിടെയെങ്കിലും ഗാന്ധിയന്‍ ചിന്തകളുടെയും വീക്ഷണങ്ങളുടെയും പ്രയോക്താവാകാന്‍ സാധിക്കുമെങ്കില്‍അതിലുപരി എന്ത് ഓര്‍മ്മ പൂക്കളാണ്അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ സമര്‍പ്പിക്കാനുള്ളത്?

ഒത്ത്‌ചേര്‍ന്നു നമുക്കുസൃഷ്ടിക്കണംമര്‍ത്യതയുടെ മംഗളസ്മാരകം വര്‍ഗവര്‍ണ്ണരഹിതമാം ജീവിത                                                                                                     സ്വര്‍ഗമാമഹാത്മാവിന്റെ പേരിലായ്  (വയലാര്‍)
                           



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക