Image

ഒര്‍ലാന്‍ഡോയില്‍ ക്‌നാനായ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സൈമണ്‍ മുട്ടത്തില്‍ Published on 15 June, 2012
ഒര്‍ലാന്‍ഡോയില്‍ ക്‌നാനായ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
താമ്പ: ഒര്‍ലാന്‍ഡോയില്‍ ജൂലൈ 26ന്‌ നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്‌ക്ക്‌ കടന്നതായി ഭാരവാഹികള്‍ അറിയിച്ചു. വടക്കേ അമേരിക്കയില്‍നിന്നും ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന കുടുംബങ്ങളേയും പ്രതിനിധികളെയും സ്വീകരിക്കുവാന്‍ ഒര്‍ലാന്‍ഡോയിലെ ഷിങ്കില്‍ ക്രീക്ക്‌ ഹോട്ടല്‍ സജ്ജമാക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്‌ കണ്‍വന്‍ഷന്‍ കമ്മിറ്റിയും താമ്പ ക്‌നാനായ യൂണിറ്റും.

വടക്കേ അമേരിക്കയിലെ എല്ലാ ക്‌നാനായ യൂണിറ്റുകളില്‍ നിന്നും എത്തുന്ന ക്‌നാനായ കുടുംബങ്ങളെ വിമാനത്താവളത്തില്‍നിന്നും കണ്‍വന്‍ഷന്‍ സെന്ററിലേക്ക്‌ എത്തിക്കുന്നതിന്‌ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തമ്പി ഇലവുങ്കലിന്റെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന മുഴുവന്‍ അംഗങ്ങളുടെയും സുഖസൗകര്യങ്ങള്‍ക്ക്‌ യാതൊരു കോട്ടവും തട്ടാതെയുള്ള സജീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജയിംസ്‌ ഇല്ലിക്കനും ജനറല്‍ കണ്‍വീനര്‍ ടോമി മ്യാന്‍ക്കരപ്പുറവും അറിയിച്ചു.

പതിവിനു വിപരീതമായി ഇത്തവണ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നിരവധി പരിപാടികള്‍ ഒരുക്കിയിക്കുന്നത്‌ കണ്‍വന്‍ഷന്റെ മുഖ്യാകര്‍ഷണമായിരിക്കും. പരിപാടി കോ-ഓര്‍ഡിനേറ്റ്‌ ചെയ്യുന്നത്‌ അമേരിക്കയില്‍ വളര്‍ന്ന കുട്ടികളാണ്‌. ഇക്കാരണത്താല്‍ അവരുടെ അഭിരുചിക്കനുസരിച്ചുള്ള പരിപാടികളാണ്‌ അവതരിപ്പിക്കുന്നതെന്ന്‌ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍ വിപിന്‍ ചാലുങ്കല്‍ അറിയിച്ചു.

വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അമേരിക്കയിലെ മുഴുവന്‍ ക്‌നാനായ യൂണിറ്റികള്‍ക്കും അര്‍ഹമായ പങ്കാളിത്തവും സകര്യങ്ങളും ഒരുക്കുന്നതില്‍ കണ്‍വന്‍ഷന്‍ കമ്മിറ്റിയും താമ്പ യൂണിറ്റും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയിലാണെന്ന്‌ കെസിസിഎന്‍എ പ്രസിഡന്റ്‌ ഡോ. ഷീന്‍സ്‌ ആകശാലയും സെക്രട്ടറി സിബി വാഴപ്പള്ളിയും അറിയിച്ചു.
ഒര്‍ലാന്‍ഡോയില്‍ ക്‌നാനായ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക