Image

റോയല്‍ ഒമാന്‍ പൊലീസിന്‍െറ സേവനങ്ങള്‍ ഇനി എസ്‌.എം.എസ്‌. വഴി

Published on 15 June, 2012
റോയല്‍ ഒമാന്‍ പൊലീസിന്‍െറ സേവനങ്ങള്‍ ഇനി എസ്‌.എം.എസ്‌. വഴി
മസ്‌കറ്റ്‌: വിസ അപേക്ഷയുടെ സ്റ്റാറ്റസ്‌ അന്വേഷണം, വാഹന രജിസ്‌ട്രേഷന്‍െറ കാലാവധി, ട്രാഫിക്‌ പിഴ തുടങ്ങി റോയല്‍ ഒമാന്‍ പൊലീസിന്‍െറ സേവനങ്ങള്‍ ഇനി മുതല്‍ എസ്‌.എം.എസ്‌. വഴി ലഭ്യമാകും. ഇതിനായി നിശ്ചിത കോഡ്‌ 90085 എന്ന നമ്പറിലേക്ക്‌ എസ്‌.എം.എസ്‌. ചെയ്‌താല്‍ മതി.

കോഡുകളെ പറ്റിയുള്ള വിവരം അറിയാന്‍ ഇംഗ്‌ളീഷില്‍ ഒഋഘജ എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ 90085 എന്ന നമ്പറിലേക്ക്‌ അയച്ചാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും.

സ്വകാര്യ വാഹനങ്ങളുടെ ട്രാഫിക്‌ പിഴകളെ കുറിച്ച്‌ അറിയാന്‍ ഠജ, വാണിജ്യ വാഹനങ്ങളുടെ നിയമലംഘനത്തെ കുറിച്ച്‌ അറിയാന്‍ TC, സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നത്‌ സംബന്ധിച്ച്‌ അറിയാന്‍ RP, വാണിജ്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന്‌ ഞഇ, വിസാ സ്റ്റാറ്റസ്‌ അന്വേഷണത്തിന്‌ ഢട എന്നീ കോഡുകള്‍ ഉപയോഗിച്ചാണ്‌ നിശ്ചിത ഫോര്‍മാറ്റില്‍ 90085 എന്ന നമ്പറിലേക്ക്‌ എസ്‌.എം.എസ്‌. അയക്കേണ്ടത്‌. സ്വന്തം പേരിലുള്ള വാഹനത്തിന്‌ ഗതാഗത നിയമലംഘനത്തിന്‌ പിഴയുണ്ടോ എന്നറിയാന്‍ ഠജ<ഐ.ഡി.നമ്പര്‍> ഉദാഹരണത്തിന്‌ ഠജ123456 എന്ന്‌ എസ്‌.എം.എസ്‌. അയക്കണം.

ഒന്നില്‍ കൂടുതല്‍ വാഹനമുള്ളവര്‍ക്ക്‌ പ്രത്യേക വാഹനത്തിന്‍െറ നിയമലംഘനമാണ്‌ അറിയേണ്ടതെങ്കില്‍ TP<ഐ.ഡി.നമ്പര്‍> <വാഹനത്തിന്‍െറ കോഡ്‌><വാഹനത്തിന്‍െറ നമ്പര്‍> എന്ന ഫോര്‍മാറ്റില്‍ എസ്‌.എം.എസ്‌. അയക്കണം. ഉദാ: ഠജ123456അഉ3210. സിവില്‍കാര്‍ഡ്‌ നമ്പറും, ലൈസന്‍സ്‌ നമ്പറും ഐ.ഡി. നമ്പറായി ഉപയോഗിക്കാം.

വാണിജ്യ ആവശ്യത്തിന്‌ ഉപയോഗിക്കുന്ന വാഹനമാണെങ്കില്‍ ഠഇ<കോമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍> എന്ന ഫോര്‍മാറ്റില്‍ അയക്കണം. പ്രത്യേക വാഹനത്തിന്‍െറ വിവരം അറിയാന്‍ ഇതോടൊപ്പം വാഹനത്തിന്‍െറ കോഡും വാഹനത്തിന്‍െറ നമ്പറും ചേര്‍ത്ത്‌ അയക്കണം.

വിസാ സ്റ്റാറ്റസ്‌ അന്വേഷണത്തിന്‌ VS<വെബ്‌ അപ്‌ളിക്കേഷന്‍ നമ്പര്‍> <റഫറന്‍സ്‌കീ> എന്ന ഫോര്‍മാറ്റില്‍ എസ്‌.എം.എസ്‌. അയച്ചാല്‍ മതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക