Image

വനിതാവേദി `രാഗോത്സവം -2012' സെപ്‌റ്റംബര്‍ 28ന്‌

സിദ്ധിഖ്‌ വലിയകത്ത്‌ Published on 15 June, 2012
വനിതാവേദി `രാഗോത്സവം -2012' സെപ്‌റ്റംബര്‍ 28ന്‌
കുവൈറ്റ്‌: പുരോഗമന കലാ, സാംസ്‌കാരിക രംഗത്തെ കുവൈറ്റിലെ പ്രമുഖ വനിതാ സാന്നിധ്യമായ വനിതാവേദി കുവൈറ്റ്‌ രാഗോത്സവം 2012 ന്റെ തീയതി പ്രഖ്യാപിച്ചു.

സെപ്‌തംബര്‍ 28 ന്‌ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വിപുലമായ ആഘോഷ പരിപാടികളോടെയായിരിക്കും രാഗോത്സവം അരങ്ങേറുക.

അബാസിയ കല സെന്ററില്‍ രൂപീകരിച്ച സ്വാഗത സംഘത്തിന്റെ രക്ഷാധികാരിയായി സാം പൈനും മൂടിനേയും പ്രോഗ്രാം കണ്‍വീനറായി ശാന്ത ആര്‍ നായരേയും തിരഞ്ഞെടുത്തു. രാഗോത്സവം 2012 ന്റെ ഏകീകരണത്തിനും സജീകരണത്തിനുമായി വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.

സജിത സ്‌കറിയ (സുവനിയര്‍), സുമതി ബാബു (ഫ്‌ലയര്‍), പ്രസന്ന രാമഭദ്രന്‍ (കലാവിഭാഗം), രമ അജിത്ത്‌ (ഭക്ഷണം), വല്‍സ സ്റ്റാന്‍ലി (റിസപ്‌ഷന്‍), വല്‍സ സാം (പബ്ലിസിറ്റി), ശോഭ സുരേഷ്‌ (സാമ്പത്തികം) എന്നിവരുടെ നേതൃത്വത്തില്‍ ബൃഹത്തായ സംഘാടക സമിതി രൂപീകരിച്ച്‌ രഗോത്സവത്തിന്റെ ഒരുക്കങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി വനിതാവേദി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വനിത വേദി പ്രസിഡന്റ്‌ വല്‍സമ്മ ജോര്‍ജ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശാന്ത ആര്‍ നായര്‍ രാഗോത്സവം പരിപാടികളെ കുറിച്ച്‌ വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി വനിതാവേദി പുറത്തിറക്കിയ ഫ്‌ലയര്‍ സുമതി ബാബുവില്‍ നിന്നും ജയകുമാര്‍ ഏറ്റു വാങ്ങി പ്രകാശനം നിര്‍വഹിച്ചു. വനിതാവേദി സംഘടിപ്പിക്കുന്ന അവധിക്കാല സൗജന്യ കംപ്യൂട്ടര്‍ ക്ലാസുകളുടെ ഉദ്‌ഘാടനം സാം പൈനും മൂട്‌ നിര്‍വഹിച്ചു.

ചടങ്ങില്‍ വനിതാവേദിയുടേയും കലയുടേയും അംഗങ്ങളും അഭ്യുദയകാംഷികളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ശ്യാമള നാരായണന്‍ സ്വാഗതവും രമ അജിത്‌ നന്ദിയും പറഞ്ഞു.
വനിതാവേദി `രാഗോത്സവം -2012' സെപ്‌റ്റംബര്‍ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക