Image

എയര്‍ ഇന്ത്യാ സമരം: കെഎംസിസി നേതാക്കള്‍ അംബാസഡറെ കണ്‌ടു

ഷക്കീബ്‌ കൊളക്കാടന്‍ Published on 15 June, 2012
എയര്‍ ഇന്ത്യാ സമരം: കെഎംസിസി നേതാക്കള്‍ അംബാസഡറെ കണ്‌ടു
റിയാദ്‌: എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ നടത്തിവരുന്ന സമരത്തെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ റിയാദ്‌ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവുവുമായി കൂടിക്കാഴ്‌ച നടത്തി.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ കുന്നുമ്മല്‍ കോയ, മറ്റു ഭാരവാഹികളായ ഉസ്‌മാനലി പാലത്തിങ്ങല്‍, ഷാജി ആലപ്പുഴ, സാനു കണ്ണൂര്‍ എന്നിവരാണ്‌ ഇന്നലെ അംബാസിഡറെ കണ്‌ട്‌ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌.

സമരംമൂലം ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ വിശദമായ മെമ്മോറാണ്‌ടവും സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനും പ്രധാനമന്ത്രിക്കും മറ്റു ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പും അംബാസഡര്‍ക്ക്‌ കൈമാറി.

പരാതി സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണെ്‌ടന്നും ഇതുസംബന്ധിച്ച്‌ ശാശ്വതപരിഹാരത്തിനായി പ്രധാനമന്ത്രിയോട്‌ അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഇന്ത്യക്കാരായ പ്രവാസികള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിച്ച്‌ സംയമനത്തോടെ മുന്നോട്ടുപോകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എംബസിക്കും അനുബന്ധ വകുപ്പുകള്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍ പരമാവധി യാത്രാ പ്രശ്‌നത്തില്‍ ചെയ്യുമെന്ന്‌ അംബാസഡര്‍ കെഎംസിസി നേതാക്കളോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക