Image

സഫിയ അജിത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ നവയുഗം അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു.

Published on 27 January, 2021
 സഫിയ അജിത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ നവയുഗം അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ആറാം ചരമവാര്‍ഷികദിനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി സഫിയ അജിത്ത് അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു.

ഓണ്‍ലൈനില്‍ സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച വികാരനിര്‍ഭരമായ  അനുസ്മരണസന്ധ്യ യോഗത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ അധ്യക്ഷത വഹിച്ചു.
മുന്‍മന്ത്രിയും, സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ കെ.ഇ. ഇസ്മായില്‍ അനുസ്മരണ സന്ധ്യ ഉത്ഘാടനം ചെയ്തു.
കഷ്ടപ്പെടുന്നവരെയും, അശരണരെയും സഹായിക്കുക എന്നത് ജീവിതവ്രതമാക്കിയ വ്യക്തിയായിരുന്നു സഫിയ എന്ന് അദ്ദേഹം അനുസ്മരിച്ചു. എത്ര കാലം ജീവിച്ചിരുന്നു എന്നതല്ല, ജീവിച്ചിരുന്ന കാലത്ത് എന്ത് ചെയ്തു എന്നതാണ് സഫിയ അജിത്തിന്റെ ജീവിതത്തെ ധന്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം കേരളഘടകം ജനറല്‍ സെക്രട്ടറിയും, സഫിയയുടെ ജീവിതപങ്കാളിയുമായിരുന്ന കെ.ആര്‍.അജിത്ത് മുഖ്യപ്രഭാഷണം നടത്തി. സഫിയയുടെ ഓര്‍മ്മകളിലൂടെയും, ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളിലൂടെയും കടന്നുപോയ അദ്ദേഹത്തിന്റെ അനുസ്മരണ സംഭാഷണം ഹൃദയസ്പര്‍ശിയായിരുന്നു.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ആക്റ്റിങ് ജനറല്‍ സെക്രെട്ടറി സാജന്‍ കണിയാപുരം, ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ്  മഞ്ജു മണിക്കുട്ടന്‍, കേന്ദ്രനേതാക്കളായ ഉണ്ണി മാധവം, ഗോപകുമാര്‍, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, നിസ്സാം, അരുണ്‍ ചാത്തന്നൂര്‍, സനു മഠത്തില്‍, ശരണ്യ ഷിബു, മിനി ഷാജി, സിയാദ്, രതീഷ് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തിന് നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍  സ്വാഗതവും, അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ നന്ദിയും പറഞ്ഞു.

2015 ജനുവരി 26 നാണ് ക്യാന്‍സര്‍ രോഗബാധിതയായി സഫിയ അജിത്ത് മരണമടഞ്ഞത്. മുന്‍വര്‍ഷങ്ങളിലെന്ന പോലെ സഫിയയുടെ ഓര്‍മ്മയ്ക്കായി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ദമ്മാമിലും, അല്‍ഹസയിലും രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കും. ഫെബ്രുവരി 5 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോപിറ്റലില്‍ ആണ് രക്തദാനക്യാമ്പ് നടക്കുക.

 സഫിയ അജിത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ നവയുഗം അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക