Image

കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

Published on 27 January, 2021
കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

കോഴിക്കോട് : സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യമാക്കണമെന്നും യുഡിഎഫ് നേതാക്കളോട് രാഹുല്‍ ഗാന്ധി പറഞ്ഞു.


യുവതികളും അനുഭവ സമ്ബത്തുള്ളവരും ചേരുന്ന സ്ഥാനാര്‍ത്ഥി പട്ടിക വേണം തയാറാക്കാന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്ന് നിര്‍ദേശിച്ചതായി രാഹുല്‍ ഗാന്ധി അറിയിച്ചു. 


ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ കടമയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.


രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തിയതാണ് രാഹുല്‍. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ വെച്ച്‌ തന്നെ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Join WhatsApp News
ബി ജെ പി ക്രിസ്ത്യാനി 2021-01-27 21:37:24
ഈ രാഹുജിയെ പരീക്ഷിച്ചു പരീക്ഷിച്ചു കോൺഗ്രസ് ഒരു പരുവം ആയി. അകെ ഉള്ള കേരളത്തിൽ കൂടെ ഈ എലെക്ഷൻ കഴിയൂമ്പോൾ സ്വാഹാ. അത് വേണ്ട എങ്കിൽ ശശി തരുരിനെ ഉയർത്തിക്കാട്ടിയാൽ കോൺഗ്രസ് രക്ഷപെടും. പക്ഷെ അതിനു കടൽ കിളവന്മ്മാർ സമ്മതിക്കില്ല. അവർ സർവ മത സംഘനകളുടെ അരമന നിരങ്ങിയാൽ അധികാരത്തിലെതമെന്ന വിശ്വാസ്സത്തിൽ ആണ്. 2026 ലെ എലെക്ഷൻ ഇടതും ബി ജെ പി യും തമ്മിൽ ആവും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക