Image

ഡോളര്‍കടത്ത് കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് സ്‌പീക്കര്‍

Published on 27 January, 2021
ഡോളര്‍കടത്ത് കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് സ്‌പീക്കര്‍

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ കസ്‌റ്റംസ് വിളിപ്പിച്ചിട്ടില്ലെന്ന് അറിയിച്ച്‌ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍. അത്തരം വിവരങ്ങളെല്ലാം മാദ്ധ്യമ വാര്‍ത്തകള്‍ മാത്രമാണ്‌. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും സ്‌പീക്കര്‍ അറിയിച്ചു.


സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കറുടെ സുഹൃത്തായ നാസ് അബ്‌ദുള‌ളയെ കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. സ്‌പീക്കര്‍ ഉപയോഗിച്ചിരുന്ന ഒരു സിംകാര്‍ഡ് നാസിന്റെ പേരിലാണെന്ന് കസ്‌റ്റംസ് കണ്ടെത്തി. യുഎഇ കോണ്‍സുലേ‌റ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസിലാണ് നാസിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത്.


കഴിഞ്ഞ ജൂലായ് മാസത്തില്‍ നയതന്ത്ര സ്വര്‍ണക്കടത്ത് പിടികൂടിയത് മുതല്‍ നാസിന്റെ പേരിലുള‌ള സിം പ്രവര്‍ത്തിക്കുന്നില്ല. ഇതിന്റെ കൂടുതല്‍ വിവരങ്ങളറിയാനുമാണ് നാസിനെ ചോദ്യം ചെയ്‌തത്. ഇതിനെത്തുടര്‍ന്ന് സ്‌പീക്കറെ ഉടന്‍ ചോദ്യംചെയ്യുമെന്ന് വാര്‍ത്ത പ്രചരിച്ചു. ഇതിനെയാണ് സ്‌പീക്കര്‍ നിഷേധിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവ‌റ്റ് സെക്രട്ടറി കെ.അയ്യപ്പനെ ജനുവരി 8ന് കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക