Image

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) റിപ്പബ്ലിക് ഡേ ആഘോഷിച്ചു.

ജീമോന്‍ റാന്നി Published on 27 January, 2021
 മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) റിപ്പബ്ലിക് ഡേ ആഘോഷിച്ചു.
ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ് ) ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ 72-മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു.  മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിന്റെ പൂമുഖത്ത് ഒരുക്കിയ സമ്മേളനം ജനുവരി 26 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു.

മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളത്തില്‍ അമേരിക്കന്‍ ദേശീയഗാനാലാപനത്തിനു ശേഷം മുഖ്യാതിഥി മിസ്സോറി സിറ്റി മേയറും മലയാളിയുമായ റോബിന്‍ ഇലക്കാട്ട് അമേരിക്കന്‍ പതാക ഉയര്‍ത്തി. ഇന്ത്യന്‍ ദേശീയഗാനത്തോടൊപ്പം മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവനും സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യുവും ചേര്‍ന്ന് ഇന്ത്യന്‍ പതാക ഉയര്‍ത്തി.

ഏറ്റവും മഹത്തായ ഭരണഘടനയുള്ള  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ  ഇന്ത്യയെപ്പറ്റി 'എന്റെ രാജ്യം എന്റെ അഭിമാനം' എന്ന് പറയുവാന്‍ ഓരോ ഭാരതീയനും കഴിയണമെന്നും അതില്‍ നാം അഭിമാനിക്കണമെന്നും റോബിന്‍ ഇലക്കാട്ടും കെന്‍ മാത്യുവും നല്‍കിയ റിപ്പബ്ലിക്ക് ദിന സന്ദേശങ്ങളില്‍ സൂചിപ്പിച്ചു. .
     
വിനോദ് വാസുദേവന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. മാഗി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോഷ്വ ജോര്‍ജ് ആശംസ പ്രസംഗം നടത്തി. ട്രഷറര്‍ വാവച്ചന്‍ മത്തായി (മാത്യു കൂട്ടാലില്‍) നന്ദി രേഖപ്പെടുത്തി. മാഗിന്റെ യൂത്ത് കോര്‍ഡിനേറ്റര്‍ സൂര്യജിത്ത് ശ്രുതിമധുരമായ ദേശഭക്തി ഗാനം ആലപിച്ചു.

മാഗിന്റെ മുന്‍ പ്രസിഡണ്ടുമാരായിരുന്ന ഡോ. സാം ജോസഫ്. തോമസ് ചെറുകര, സുരേന്ദ്രന്‍ പട്ടേല്‍, തോമസ് വര്‍ക്കി , ജോണ്‍  കുന്നക്കാട്ട്, ബേബി മണക്കുന്നേല്‍, ഏബ്രഹാം തോമസ്, തോമസ് ഒലിയാംകുന്നേല്‍, മാഗ് വൈസ് പ്രസിഡണ്ട്    സൈമണ്‍ വളാച്ചേരില്‍, ജോയിന്റ് സെക്രട്ടറി രാജേഷ് വര്‍ഗീസ്, ബോര്‍ഡ് അംഗങ്ങളായ ഷിബി റോയ്, റജി ജോണ്‍, ഷാജു തോമസ്,  റോയ് മാത്യു, ക്ളാരമ്മ മാത്യൂസ്, ട്രസ്റ്റീ ബോര്‍ഡ്  മെമ്പര്‍  മോന്‍സി കുര്യാക്കോസ് തുടങ്ങി നിരവധി പേര്‍  പങ്കെടുത്ത് റിപ്പബ്ലിക്ക് ദിന സമ്മേളനത്തെ ധന്യമാക്കി.

ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് പ്രഭാത ഭക്ഷണവും ഉണ്ടായിരുന്നു.

മാഗ് പി.ആര്‍.ഓ. ഡോ.ബിജു പിള്ള അറിയിച്ചാണിത്.


റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

 മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) റിപ്പബ്ലിക് ഡേ ആഘോഷിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) റിപ്പബ്ലിക് ഡേ ആഘോഷിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) റിപ്പബ്ലിക് ഡേ ആഘോഷിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) റിപ്പബ്ലിക് ഡേ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക