തിരുവനന്തപുരത്ത് വാഹനാപകടം: അഞ്ചുപേര്‍ മരിച്ചു
VARTHA
26-Jan-2021
VARTHA
26-Jan-2021

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്.

സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മിനി ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു.
അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രണ്ടുപേര്‍ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments