Image

ഓൺലൈൻ വഴി NCLEX-RN പരീക്ഷ പാസാകുക; നൂതന സാങ്കേതിക വിദ്യയുമായി അനിൽ

Published on 14 December, 2020
ഓൺലൈൻ വഴി NCLEX-RN  പരീക്ഷ പാസാകുക; നൂതന സാങ്കേതിക വിദ്യയുമായി അനിൽ
NCLEX-RN: Stop Memorizing; Start Comprehending 

കോവിഡ് കാലത്ത് നൂതന സാങ്കേതിക  വിദ്യകളുപ്രയോഗിച്ച് NCLEX-RN പരീക്ഷ അനായാസം പാസാകാൻ അവസരം. രണ്ട് പതിറ്റാണ്ടായി  NCLEX-RN പരിശീലകനായി പ്രവര്‍ത്തിക്കുന്ന അനില്‍ ജോർജ്, നവ സാങ്കേതിക വിദ്യകളിലൂടെ പഠനം വിദൂരത്തിരുന്നു കൊണ്ട് തന്നെ സാധ്യമാക്കുന്നു. എവിടെ ഇരുന്നും ഏത് സമയത്തും ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നു. ഇപ്പോൾ ജോലി ചെയ്യുന്നവർക്കും ജോലി ഇല്ലാത്തവർക്കും സൗകര്യപ്രദമായ ഷെഡ്യുളുകൾ.

നഴ്സിംഗ്  യോഗ്യതകളുള്ളവർക്കും കുടുംബത്തിനും ഗ്രീൻ കാർഡ് കിട്ടാൻ സുവർണാവസരമാണിത്. അത് ഉപയോഗപ്പെടുത്തുക.

ഏകദേശം 20 വര്‍ഷത്തോളമായി NCLEX RN പരിശീലകനായി പ്രവര്‍ത്തിക്കുന്ന അനില്‍ ജോർജ് 

ന്യു യോർക്കിൽ ഡി കാർമൽ (https://www.dicarmel.com/) സെന്റർ നടത്തുന്ന അനില്‍ ജോർജ്  കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ബിഎസ്‌സി നഴ്‌സിംഗ് പൂര്‍ത്തിയാക്കി, തന്റെ പഠനമികവിലൂടെ എല്ലാ യോഗ്യതാ പരീക്ഷകളും പൂര്‍ത്തിയാക്കി സ്വപ്രയത്‌നത്താല്‍ 2004-ല്‍ അമേരിക്കയിലേക്ക് കുടിയേറി. അമേരിക്കയില്‍ ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴിംഗ് എഡ്യൂക്കേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കിയ അനില്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി വിര്‍ച്വല്‍ ഓണ്‍ലൈന്‍ ക്ലാസിലൂടെ ലോകമെമ്പാടുമുള്ള അനേകം നഴ്‌സുമാര്‍ക്ക് തങ്ങളുടെ ആര്‍.എന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ  പങ്കുവഹിച്ചിട്ടുണ്ട്.

നഴ്‌സിംഗ് മേഖലയില്‍ വിവിധ റോളുകളിലുള്ള തന്റെ വലിയ അനുഭവസമ്പത്തും NCLEX-RN പരീക്ഷയിലുള്ള ആഴമേറിയ അറിവും, അധ്യാപനത്തോടുള്ള തികഞ്ഞ അഭിരുചിയും അനിലിന്റെ എടുത്തുപറയത്തക്ക വിശേഷണങ്ങളാണ്. പഠന മേഖലയില്‍ ഉന്നതനിലവാരം പുലർത്തിയിട്ടുള്ള  അനില്‍ നഴ്‌സിംഗ് രംഗത്ത് അതിപ്രശസ്തമായ Sigma Theta Tau  International, National League of  Nursing, INANY തുടങ്ങിയ പ്രഫഷണല്‍ സംഘടനകളില്‍ സജീവ പങ്കാളിയാണ്.

കോവിഡ് 19 ലോകത്തെ ലോക്ഡൗനിലാക്കിയപ്പോള്‍  കഴിഞ്ഞ അഞ്ചുവര്‍ഷമായി സുഗമമായി കൈകാര്യം ചെയ്തിരുന്ന വിര്‍ച്വല്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രസക്തി കൂടി. ഒട്ടേറെ പേർ   NCLEX-RN ട്രെയിനിംഗ് ക്ളാസുകളിൽ പഠിക്കുന്നു. 

മറ്റ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി Synchronized Video Conferencing എന്ന സാങ്കേതികവിദ്യയാല്‍ സാധാരണ ക്ലാസുകളില്‍ നടക്കുന്ന അതേ അധ്യാപക-വിദ്യാര്‍ത്ഥി interaction-ലൂടെ മുഖാമുഖം കണ്ട് കൊണ്ട് തൽസമയം സംശയങ്ങള്‍ നിവാരണങ്ങള്‍ ചെയ്യുന്നു.  പതിനായിരത്തിലേറെ പവര്‍ പോയിന്റ് slide കളുടെ  സഹായത്തോടെ ഏറെ ഫലപ്രദമായി ഈ ക്ലാസ് നടത്തപ്പെടുന്നു. 

കൂടാതെ സാങ്കേതിക മികവുള്ള തന്റെ വെബ്‌സൈറ്റില്‍, രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ക്ലാസുകളുടേയും, ഇരുനൂറില്‍ അധികം മണിക്കൂറുകള്‍ വരുന്ന വീഡിയോകള്‍ ലഭ്യമാക്കുന്നത്, അവരുടെ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും , വിജയസാധ്യത കൂട്ടുന്നതിനും ഏറെ സഹായകരമാണ്.

കാലത്തിനനുസരിച്ച് മാറ്റംവരുത്തി മന:പാഠം എന്ന പഴയരീതി വിട്ട് Concept Based Learning  എന്ന നൂതന ശൈലിയിലൂടെ NCLEX-RN എന്ന കടമ്പ കടക്കാന്‍ അനില്‍ നല്‍കുന്ന പരിശീലനം ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് .

NCLEX-RN ട്രെയിനിംഗിന്റെ ഈ വേറിട്ട അനുഭവം അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുക!

ബന്ധപ്പെടുക: aniltgmay@yahoo.com; 5165921912 
https://www.dicarmel.com/
ഓൺലൈൻ വഴി NCLEX-RN  പരീക്ഷ പാസാകുക; നൂതന സാങ്കേതിക വിദ്യയുമായി അനിൽ ഓൺലൈൻ വഴി NCLEX-RN  പരീക്ഷ പാസാകുക; നൂതന സാങ്കേതിക വിദ്യയുമായി അനിൽ
Join WhatsApp News
Add this too, PhD+ 2021-01-26 23:44:43
Online PhD for $800.00. MA for $500.00. M Sc. for $600.00. BSc for $400.00, BA for $350.00. PDC for $200.00. SSLC for $100.00. Apply immediately. Seats are limited.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക