ഒരു ബില്യൺ ലോട്ടറി അടിച്ചത് മിഷിഗണിലെ ആർക്ക്?

ഒരു ബില്യൺ ലോട്ടറി അടിച്ചത് മിഷിഗണിലെ ആർക്ക്? ഇന്റർനെറ്റിൽ ഒരു ചിത്രം പാഞ്ഞു നടക്കുന്നു. കണ്ടവർ കണ്ടവർ അത് ഫോർവേർഡ് ചെയ്തു. പക്ഷെ മലയാളിക്കല്ല അടിച്ചത് എന്നാണു ഇപ്പോൾ അറിയുന്നത്.
വെള്ളിയാഴ്ച നറുക്കെടുത്ത മെഗാ മില്യൺ ലോട്ടറിക്കാണ് മിഷിഗണിലെ ആർക്കോ ഒരു ബില്യൺ അടിച്ചത്.
ആ ഭാഗ്യവാൻ ആർ?
മിഷിഗണിലെ നോവിയിൽ ക്രോഗർ സ്റ്റോറിൽ നിന്നാണ് ടിക്കറ്റു വിറ്റത്. ലോട്ടറി ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന തുകയാണിത്.
നോവി എലിമെന്ററി സ്‌കൂളിലെ അധ്യാപകരാണ് വിജയികൾ എന്ന് പറയുന്നതായി അവിടെ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
എന്തായാലും കാത്തിരുന്നു കാണാം.
മലയാളിക്കും അടയ്ക്കുന്നതിന് കുഴപ്പമൊന്നുമില്ല! എന്തായാലും മലയാളികൾക്കും പറഞ്ഞു നടക്കാൻ ഒരു അവസരം കിട്ടിയിരിക്കുന്നു...
Facebook Comments