Image

തലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം; യോഗം വിളിച്ച്‌ കേന്ദ്രസര്‍ക്കാര്‍

Published on 26 January, 2021
തലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം; യോഗം വിളിച്ച്‌ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:റിപ്പബ്ലിക്ദിനത്തില്‍, കര്‍ഷകപ്രക്ഷോഭത്തില്‍ യുദ്ധക്കളമായി ഡല്‍ഹി.  കര്‍ഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. 

ചെങ്കോട്ടയില്‍ വീണ്ടും കടന്നുകയറിയ കര്‍ഷകര്‍ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തില്‍ കര്‍ഷക സംഘടനകളുടെയും മറ്റും കൊടികള്‍ സ്ഥാപിച്ചു. സ്ഥിതിഗതികള്‍ അനിയന്ത്രിതമായതോടെ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അമിത് ഷായും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.


ട്ര്‌ാകടര്‍ റാലിയുമായി ഡല്‍ഹി നഗരത്തിലെ അതീവ സുരക്ഷാ മേഖലകളില്‍ പ്രവേശിച്ച കര്‍ഷകര്‍ ഇതുവരേയും പിരിഞ്ഞു പോയിട്ടില്ല. ചെങ്കോട്ടയില്‍ പലയിടങ്ങളിലായി കര്‍ഷകര്‍ തങ്ങളുടെ പതാകകള്‍ ഉയര്‍ത്തി. ചെങ്കോട്ടയിലും കര്‍ഷകര്‍ തമ്ബടിച്ചിരിക്കുകയാണ്‌.


നേരത്തെ നിശ്ചയിച്ച പാതയിലൂടെ ട്രാക്ടര്‍ റാലിയുമായി പോയിരുന്ന കര്‍ഷകരെ പൊലീസ്‌ തടഞ്ഞതോടെയാണ്‌ സംഘര്‍ഷങ്ങള്‍ക്ക്‌ വഴി തെളിച്ചത്‌. ബാരിക്കേടുകള്‍ മാറ്റി മുന്നോട്ട്‌ പോയ കര്‍ഷകര്‍ക്കെതിരെ പൊലീസ്‌ ലാത്തി വീശലും ടിയര്‍ ഗ്യാസ്‌ പൊട്ടിക്കലും ആരംഭിച്ചതോടയാണ്‌ സംഘര്‍ഷം കനക്കുന്നത്‌. 


ഇതോടെ പൊലീസിനെതിരെ കര്‍ഷകരും ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിരവധിയിടങ്ങളില്‍ കര്‍കരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലിസ്‌ വഴി തടഞ്ഞതോടെയാണ്‌ കര്‍ഷകരുടെ ട്രാക്ടര്‍ റാലി  നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിലേക്ക്‌ നീങ്ങിയത്‌. സംഘര്‍ഷം ഡല്‍ഹി പൊലീസിന്റെ കൈകളില്‍ നിക്കാതായതോടെ കേന്ദ്ര സേനയും അര്‍ധ സൈനികരും കര്‍ഷക സമരത്തെ നേരിടാനായി രംഗത്തിറങ്ങി.


പ്രതിഷേധത്തിനിടെ പൊലീസ് നടപടിയില്‍ രണ്ട് കര്‍ഷകര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പിലാണ് ഒരാള്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. 


നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായ പോലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.
Join WhatsApp News
Ninan Mathulla 2021-01-26 17:37:27
Who is reporting such misleading news? The title of the news gives the impression that government is calling a meeting of different representatives for discussion. On reading the news you find that the meeting is only representatives of the government and nobody from the farmers. Is 'emalayalee' getting such news from outside channels supporting the government.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക