ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക നാല്‍പ്പതാം ഇടവകദിനം ആഘോഷിച്ചു
AMERICA
26-Jan-2021
പി.റ്റി. തോമസ്
AMERICA
26-Jan-2021
പി.റ്റി. തോമസ്

ന്യൂയോര്‍ക്ക്: സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക ജനുവരി 24 നു ആരാധനയ്ക്കുശേക്ഷം കൂടിയ പൊതുയോഗത്തില്‍ ഇടവകയുടെ നാല്‍പ്പതാം ഇടവകദിനം ആഘോഷിച്ചു. രാവിലെ 9 30 നു ആരംഭിച്ച വിശുദ്ധകുര്‍ബാന ശുശ്രൂഷയ്ക്ക് റവ. ജോസഫ് ചാക്കോ നേതൃത്വം നല്‍കി. ആരാധനയ്ക്കുശേക്ഷം കൂടിയപൊതുയോഗത്തില്‍ ഇടവക വികാരി റവ. സാജു സി പാപ്പച്ചന്‍ അദ്ധ്യക്ഷതവഹിച്ചു. ഗായകസംഘത്തിന്റെ മനോഹരമായ ഗാനാലാപം, കൊച്ചുമ്മന്‍ ഗീവര്‍ഗീസിന്റെ പ്രാരംഭപ്രാര്‍ത്ഥന എന്നിവക്കുശേക്ഷം ഇടവക ട്രസ്റ്റി ജോസന്‍ ജോസഫ് സ്വാഗതംആശംസിച്ചു. തുടര്‍ന്ന് റവ. സാജു സി പാപ്പച്ചന്‍ അദ്യക്ഷപ്രസംഗം നടത്തി. അദ്ധ്യക്ഷപ്രസംഗത്തിനു ശേക്ഷം ഇടവക വൈസ് പ്രസിഡന്റ് പി.റ്റി. തോമസ് ഇടവകയുടെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം ചുരുക്കമായി അവതരിപ്പിച്ചു. ഇടവക സെക്രട്ടറി ഉല്ലാസ് താന്നിക്കല്‍ ഇടവകയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം നിത്യതയില്‍ ചേര്‍ക്കപ്പെട്ട ഡോക്ടര്‍ റ്റി.എം തോമസ്, മേരിക്കുട്ടി തോമസ്, ജോയ്‌സ് ജോളി, പി.റ്റി മാത്യു, ഡാനിയേല്‍ തോമസ്, ബിനോജ് തോമസ് എന്നിവര്‍ ഇടവകക്കുനല്‍കിയ നേതൃത്വത്തെ അനുസ്മരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്റര്‍ റൂത്ത് വാള്‍ട്ടര്‍ ആശംസപ്രസംഗംനടത്തി. പള്ളികെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്മേല്‍നോട്ടം വഹിച്ച ആര്‍കിടെക്ട് ജോര്‍ജോ ജോസിന് പ്രശംസാ ഫലകംനല്‍കി. റവ ജോസഫ് ചാക്കോയുടെ പ്രാര്‍ത്ഥനയോടും ആശിര്‍വാദത്തോടുംകൂടെ സമ്മേളനം അവസാനിച്ചു.
ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ആദ്യത്തെ ആരാധനാ 1981 ജനുവരി 25 നു ന്യൂയോര്‍ക്ക് എപ്പിസ്‌കോപ്പല്‍ ഡയോസിസിന്റെ സിനഡ് ഹാളില്‍ എപ്പിസ്‌കോപ്പല്‍ ബിഷപ്പ്‌റൈറ്റ് റവ ജെ പോള്‍ മൂര്‍, റവ. കെ.ജെഫിലിപ്പ്, റവ. എം.വി ബെഞ്ചമിന്‍ എന്നിവരുടെ നേതൃതത്തില്‍ നടത്തി. അന്നുമുതല്‍ എല്ലാ ജനുവരിയിലെ നാലാം ഞായറാഴ്ച ഇടവകദിനം ആഘോഷിച്ചുപോരുന്നു.

ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്കില്‍ ഒരു മാര്‍ത്തോമ്മാ ആരാധനാനടക്കുന്നത് 1971 ഫെബ്രുവരിയില്‍ യൂണിയന്‍ തിയളോജിക്കല്‍ സെമിനാരിയുടെ ചാപ്പലില്‍ നടന്നു.അതിനുശേക്ഷം 1972 ഏപ്രില്‍ മുതല്‍ മാര്‍ത്തോമ്മാ പരസ്യാരാധനകള്‍ ക്യുന്‍സില്‍ വച്ച് ജോസഫ് മട്ടക്കലിന്റെയും മാമ്മന്‍ സി ജേക്കബിന്റെയും നേതൃത്വത്തില്‍ തുടര്‍ച്ചായി നടത്തപ്പെട്ടു. 1976 മെയ് മാസത്തില്‍ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ഗ്രെറ്റര്‍ ന്യൂയോര്‍ക് എന്ന പേരില്‍ ഈ ആരാധനയ്ക്കു സഭനേതൃത്വം അംഗീകാരം നല്‍കി. പിന്നീട് 1981 ല്‍ പ്രസ്തുത കോണ്‍ഗ്രിഗേഷനെ നാലായിട്ടു വിഭജിച്ചതില്‍ ഒന്നാണ് ന്യൂയോര്‍ക്ക് സെന്റ്‌തോമസ് മാര്‍ത്തോമ്മാഇടവക. 1981 മുതല്‍ 1990 വരെ സിനഡ് ഹാളില്‍ ആരാധിച്ചിരുന്ന ഇടവക 1990 ല്‍യോങ്കേഴ്‌സില്‍ സ്വന്തംപള്ളി വാങ്ങുകയും അന്നുമുതല്‍ അവിടെ ആരാധിക്കുകയും ചെയ്യുന്നു.
അങ്ങനെ 50 വര്‍ഷം ആരാധിക്കുന്ന മാര്‍ത്തോമ്മാ സമൂഹം, 45 വര്‍ഷം മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, 40 കൊല്ലം സെന്റ്‌തോമസ് മാര്‍ത്തോമ്മാ ഇടവക 30 വര്‍ഷം യോങ്കേഴ്‌സില്‍ സ്വന്തമായുള്ള ആരാധനാ, എന്നീ നാലുനാഴികകല്ലുകള്‍ ഒന്നിക്കുമ്പോള്‍ ഇതൊരു സുവര്‍ണ്ണജൂബിലി ആയി ആഘോഷിക്കണം എന്നു ഇടവക കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം അതു സാധിച്ചില്ല. കോവിഡ് സാഹചര്യം മാറുന്നതനുസരിച്ച ജൂബിലിപരിപാടികള്‍ സംഘടിപ്പിക്കും.
പ്രയാസം നിറഞ്ഞസാഹചര്യങ്ങളില്‍ ആരാധനയുടെ ആരംഭത്തിനും ഇടവകയുടെ രൂപീകരണത്തിനും സ്വന്തമായിപള്ളിവാങ്ങുന്നതിനും നേതൃത്വംകൊടുത്തതും പങ്കെടുത്തതും ആയ എല്ലാവര്‍ക്കും പി.റ്റി തോമസ് നന്ദിപറഞ്ഞു. ദൈവമഹിമക്കായ ിഅവര്‍ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളെയും ദൈവം മാനിക്കട്ടെ എന്നാശംസിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments