റിപ്പബ്ലിക്ക് ദിനത്തില്‍ ഗാന്ധി സ്മാരകത്തില്‍ ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് പുഷ്പാര്‍ച്ചന നടത്തി
fokana
26-Jan-2021
fokana
26-Jan-2021

ഫ്‌ളോറിഡ: ഇന്ത്യയുടെ 72മത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു സൗത്ത് ഫ്‌ളോറിഡയിലെ ദേവിയിലുള്ള ഗാന്ധി സ്മാരകത്തില്‍ ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് പുഷ്പാര്‍ച്ചന നടത്തി. കൈരളി ആര്‍ട്‌സ് ക്ലബ്ബ് പ്രതിനിധികളോടൊപ്പം സംഘടിപ്പിച്ച മീറ്റിംഗിനോടനുബന്ധിച്ചാണ് പുഷ്പാര്‍ച്ചന നടത്തിയത്.
72 വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായ ഇന്ത്യയുടെ ഭരണഘടന പൂര്‍ത്തിയായതോടെയാണ് 1950 ജനുവരി 26 നു ഇന്ത്യയിലെ ഫെഡറല്‍ ഗവണ്മെന്റ് സംവിധാനം നിലവില്‍ വന്നതെന്ന് പുഷ്പാര്‍ച്ചന നടത്തവേ ജോര്‍ജി വര്‍ഗീസ് പറഞ്ഞു. മൂന്ന് വര്ഷത്തോളമെടുത്തുകൊണ്ട് ഭരണഘടനയ്ക്ക് പൂര്‍ണ രൂപം നല്‍കിയ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്ക്കറിനെയും മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള രാജ്യ ശില്പികളെയും ഈ സുദിനത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ്, കൈരളി ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ഡോ മഞ്ചു സാമുവേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments